ന്യൂഡല്‍ഹി: നോട്ടു നിരോധനം ഖജനാവിലേക്ക് 1.3 ലക്ഷം കോടിയുടെ നികുതി വരുമാനമുണ്ടാക്കിയെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. നോട്ടുനിരോധനത്തിന് ശേഷമുള്ള കാലയളവില്‍ ഒരു കോടിയിലധികം പുതിയ നികുതി ദായകരാണ് രാജ്യത്തുണ്ടായതെന്നും ബജറ്റ് പ്രസംഗത്തില്‍ ഗോയല്‍ വ്യക്തമാക്കി. 

കള്ളപ്പണത്തിനെതിരെയുള്ള വലിയ നീക്കമായിരുന്നു നോട്ടു നിരോധനം, ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്, 3,38,000 ഷെല്‍ കമ്പനികളെയാണ് കണ്ടെത്തിയത്, കള്ളപ്പണത്തിനെതിരെയുള്ള സംവിധാനങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

ഇന്‍കം ടാസ്‌ക് റിട്ടേണുകള്‍ സമര്‍പ്പിക്കാനുള്ള സംവിധാനം ലളിതമാക്കി. 24 മണിക്കൂറിനുള്ളില്‍ റീഫണ്ട് ലഭ്യമാക്കുമെന്നും ഗോയല്‍ പറഞ്ഞു.

content highlights: Emonetisation have brought Rs 1 lakh 30 thousand crores to tax