ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ഇടക്കാല ബജറ്റില്‍ ബിജെപി അവസാന അടവുകള്‍ പുറത്തെടുത്തേക്കും.

നിലവിലുള്ള ആദായ നികുതി പരിധി 2.5 ലക്ഷത്തില്‍നിന്ന് അഞ്ചുലക്ഷമായി ഉയര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വോട്ട് ഓണ്‍ അക്കൗണ്ട് ആയതിനാല്‍ പരോക്ഷ നികുതി നയത്തില്‍ മാറ്റമൊന്നും വരുത്തിയേക്കില്ല. 

ശമ്പള വരുമാനക്കാരെയും മധ്യവര്‍ഗക്കാരെയും ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ഫെബ്രുവരി ഒന്നിനാകും ഇടക്കാല ബജറ്റ് അവതരിപ്പിക്കുക. 

content highlight: Budget Likely to Raise Income Tax Exemption to Rs 5 Lakh