ജറ്റ് തയ്യാറാക്കുന്നത് അതീവ രഹസ്യമായിട്ടാണ്. ബജറ്റവതരണത്തിന് പാര്‍ലമെന്റ് ചേരുന്നതിന് 10 മിനുട്ട് മുമ്പ് മാത്രമാണ് കേന്ദ്രമന്ത്രിസഭയ്ക്ക് ബജറ്റിന്റെ സംക്ഷിപ്തം അംഗീകാരത്തിനായി ലഭിക്കുന്നത്. അംഗീകാരം ലഭിച്ച ഉടനെതന്നെ അത് ലോക്‌സഭയില്‍ അവതരിപ്പിക്കുന്നു.

സ്ഥിതിവിവരക്കണക്കുകളുടെ പരിശോധന, ബജറ്റുരേഖകളുടെ തയ്യാറാക്കല്‍ തുടങ്ങിയ എല്ലാ കാര്യങ്ങളും നിര്‍വഹിക്കുന്നത് പ്രത്യേകം തിരഞ്ഞെടുത്ത ഏതാനും ഉദ്യോഗസ്ഥരും അവരുടെ ചുരുക്കെഴുത്തുകാരുമാണ്. നാഷണല്‍ ഇന്‍ഫര്‍മേറ്റീവ് സെന്ററിന്റെ ഹോട്ട്‌ലിങ്ക് ഉള്‍പ്പെടെ എല്ലാ നെറ്റ്‌വര്‍ക്കുകളില്‍ നിന്നും വിമുക്തമാക്കിയ കമ്പ്യൂട്ടറുകളുമായാണ് ഇവരുടെ പ്രവര്‍ത്തനം.

ബജറ്റ് തയ്യാറാക്കല്‍ പ്രക്രിയയില്‍ പങ്കാളികളായ എല്ലാ ഉദ്യോഗസ്ഥരുടെയും ഫോണ്‍വിളികള്‍ ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും ഒരോ നിമിഷവും സൂക്ഷ്മനിരീക്ഷണം നടത്തുന്നത് ഇന്റലിജന്‍സ് ബ്യൂറോയാണ്. ചിലയിടങ്ങളില്‍ സെല്‍ഫോണ്‍ ഉപയോഗിക്കുന്നത് സൂക്ഷ്മനിരീക്ഷണത്തിന് വിധേയമാക്കുമ്പോള്‍ മറ്റു ചിലയിടങ്ങളില്‍ അത് സ്തംഭിപ്പിച്ചിരിക്കും. എല്ലാ ഇലക്‌ട്രോണിക് സ്റ്റോറേജ് ഉപകരണങ്ങളും രഹസ്യലോകത്തിന്റെ പരിധിക്ക് പുറത്തായിരിക്കണം.

ബജറ്റിന്റെ അച്ചടി
ബജറ്റിന്റെയും ബജറ്റ് രേഖകളുടെയും സി.ഡി. ധനമന്ത്രാലയം ബജറ്റവതരണത്തിന് നാലോ അഞ്ചോദിവസം മുമ്പാണ് അച്ചടിക്കുന്നതിനായി നല്‍കുന്നത്. ന്യൂഡല്‍ഹിയിലെ കേന്ദ്ര സെക്രട്ടേറിയറ്റിന്റെ വലത് ബ്ലോക്കിനോട് ചേര്‍ന്നുള്ള പ്രത്യേക പ്രസ്സിലാണ് ബജറ്റ് അച്ചടിക്കുന്നത്. ആദ്യകാലത്ത് ഇത് അച്ചടിക്കുന്നത് രാഷ്ട്രപതിഭവനിലായിരുന്നു. 1950കളില്‍ മിന്റോ റോഡിലെ സെക്യൂരിറ്റി പ്രസ്സിലേക്ക് മാറ്റി. 1980 മുതല്‍ അച്ചടി നോര്‍ത്ത് ബ്ലോക്കിലെ പ്രസ്സിലാണ്.

ബജറ്റിന്റെ അച്ചടിയുമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരേയും സാങ്കേതിക വിദഗ്ദ്ധരേയും ജീവനക്കാരേയും, മറ്റുള്ളവരുമായി ഒരുവിധത്തിലും ബന്ധപ്പെടാനാവാത്തവിധം മാറ്റിനിര്‍ത്തും. അവരുടെ ഊണും ഉറക്കവുമെല്ലാം നോര്‍ത്ത് ബ്ലോക്കിലാണ്. നികുതിനിയമത്തിലെ പദങ്ങളും പ്രസ്താവനകളും പരിശോധിക്കുന്ന നിയമമന്ത്രാലയത്തിലെ നികുതിവിദഗ്ദ്ധരും ഇംഗ്ലീഷ്, ഹിന്ദി, ഉറുദു തുടങ്ങിയ ഭാഷകളില്‍ പത്രക്കുറിപ്പ് തയ്യാറാക്കുന്ന പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയിലെ ഉദ്യോഗസ്ഥരുമെല്ലാം ക്വാറന്റീന് വിധേയരായി നോര്‍ത്ത് ബ്ലോക്കില്‍ ഒറ്റപ്പെട്ട് കഴിയേണ്ടിവരും. ധനമന്ത്രി ബജറ്റ് ലോക്‌സഭയുടെ മേശപ്പുറത്ത് വെച്ചശേഷം മാത്രമേ ക്വാറന്റീന് വിധേയരായവരെ പുറത്തേക്ക് വിടൂ. ബജറ്റ് ചോര്‍ന്നാല്‍ മന്ത്രിസഭ മൊത്തം രാജിവെക്കേണ്ടതാണ്.

ബജറ്റെന്ന പദം
നമ്മുടെ ഭരണഘടനയില്‍ ഒരിടത്തും 'ബജറ്റ്' എന്ന പദം ഉപയോഗിച്ച് കാണുന്നില്ല. എല്ലാ സാമ്പത്തിക വര്‍ഷവും പ്രസിഡണ്ടിനു വേണ്ടി കേന്ദ്ര ധനമന്ത്രി 'വാര്‍ഷിക ധനകാര്യ പ്രസ്താവന' പാര്‍ലമെന്റില്‍ അവതരിപ്പിക്കണമെന്നേ ഭരണഘടനയില്‍ പറയുന്നുള്ളു. തോല്‍സഞ്ചി യെന്നര്‍ത്ഥം വരുന്ന  ആീൗഴലേേല  എന്ന ഫ്രഞ്ച് പദത്തില്‍ നിന്നാണ് 'ബജറ്റ്' എന്ന പദം ഉണ്ടായത്. 'ദി ടൈംസി'ല്‍ 1733ല്‍ ഒരു കാര്‍ട്ടൂണ്‍ ചിത്രത്തിന്റെ തലക്കെട്ടായിട്ടാണ് ഈ വാക്ക് ആദ്യം പ്രത്യക്ഷപ്പെട്ടത്. അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയും ധനമന്ത്രിയുമായിരുന്ന വാള്‍പോള്‍ ഒരു മരുന്നുവില്പനക്കാരന്റെ ലെതര്‍ ബാഗ് തുറക്കുന്നതായിരുന്നു ആ കാര്‍ട്ടൂണ്‍. തലവാചകമാകട്ടെ 'ബജറ്റ് തുറക്കുന്നു' (ഠവല ആൗറഴല േീുലിലറ) ഇതിനുശേഷം ഈ വാക്ക് ലോകം മുഴുവന്‍ പ്രചരിക്കുകയും എല്ലാ ഭരണകൂടങ്ങളും അവരുടെ വാര്‍ഷിക ആയവ്യയ കണക്കിനെ ബജറ്റെന്ന് വിളിക്കാന്‍ തുടങ്ങുകയും ചെയ്തു.
 
ഇന്ത്യയുടെ പ്രഥമ ബജറ്റ്
1947-49 കാലത്ത് ജവഹര്‍ലാല്‍ നെഹ്‌റു മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന ആര്‍.കെ. ഷണ്‍മുഖം ചെട്ടിയാണ് സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ ബജറ്റ് 1947 നവംബര്‍ 26ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ഇന്നത്തെ രീതിയിലുള്ള ഒരു സമ്പൂര്‍ണ ബജറ്റായിരുന്നില്ല അത്. പുതിയ നികുതിനിര്‍ദേശങ്ങളൊന്നുമില്ലാത്ത സമ്പദ്ഘടനയുടെ ഒരവലോകനമായേ അതിനെ കാണാന്‍ കഴിയൂ. നെഹ്‌റുവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് 1949ല്‍ ഷണ്‍മുഖംചെട്ടി മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു.

റെക്കോഡ് മൊറാര്‍ജിക്ക്
പത്ത് ബജറ്റ് അവതരിപ്പിച്ച മൊറാര്‍ജി ദേശായിയാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബജറ്റവതരിപ്പിച്ച ധനമന്ത്രി. അദ്ദേഹം 1959 മുതല്‍ 1964 വരെയും പിന്നീട് 1967 മുതല്‍ 1970 വരെയും ധനമന്ത്രിയായിരുന്നു. ധനമന്ത്രിയായിരുന്ന ആദ്യഘട്ടത്തില്‍ അഞ്ച് വാര്‍ഷിക ബജറ്റും ഒരു ഇടക്കാലബജറ്റും അവതരിപ്പിച്ച അദ്ദേഹം, രണ്ടാംഘട്ടത്തില്‍ മൂന്നു വാര്‍ഷിക ബജറ്റും ഒരു ഇടക്കാല ബജറ്റും അവതരിപ്പിച്ചു. 1964, 1968 എന്നീ അധിവര്‍ഷങ്ങളില്‍  തന്റെ ജന്മദിനം കൂടിയായ ഫിബ്രവരി 29-നാണ് അദ്ദേഹം ബജറ്റവതരിപ്പിച്ചത്. മൊറാര്‍ജി പ്രധാനമന്ത്രിയായിരുന്ന 1977-79 കാലത്ത് ധനമന്ത്രിയായിരുന്നത് ധനകാര്യ വിദഗ്ദ്ധനായിരുന്ന എച്ച്.എം. പട്ടേല്‍ ആയിരുന്നു.
യശ്വന്ത് സിന്‍ഹ, ഡോ. മന്‍മോഹന്‍ സിങ്. പി. ചിദംബരം എന്നിവര്‍ തുടര്‍ച്ചയായി അഞ്ച് ബജറ്റവതരിപ്പിച്ച ഇന്ത്യന്‍ ധനമന്ത്രിമാരാണ്.