കസ്റ്റംസ് തീരുവ കൂട്ടിയതോടെ മൊബൈല്‍ ഫോണുകള്‍, കാര്‍, മോട്ടോര്‍ സൈക്കിള്‍, ചെരുപ്പ്, പെര്‍ഫ്യൂം എന്നിവയുടെ വില വര്‍ധിക്കും. അതേ സമയം ഇറക്കുമതി തീരുവ കുറയ്ക്കുന്നതിനാല്‍ ശ്രവണ സഹായത്തിനുപയോഗിക്കുന്ന കോക്ലിയാര്‍ ഇംപ്ലാന്റ് ഉപകരണങ്ങള്‍, കശുവണ്ടി എന്നിവയ്ക്ക് വിലകുറയും

വില കൂടുന്ന ഇറക്കുമതി സാധനങ്ങള്‍ ഇവയെല്ലാമാണ്

 • കാര്‍ മോട്ടോര്‍സൈക്കിളുകള്‍
 • മൊബൈല്‍ ഫോണുകള്‍
 • വെള്ളി, സ്വര്‍ണ്ണം, രത്‌നങ്ങള്‍, വ്ജ്രം
 • സ്വര്‍ണ്ണമല്ലാത്ത ആഭരണങ്ങള്‍,വാച്ചുകള്‍, ക്ലോക്കുകള്‍
 • ഒറഞ്ച് ക്രാന്‍ബെറി ഉള്‍പ്പെടെയുള്ള പഴങ്ങളും പച്ചക്കറികളും
 • സണ്‍ഗ്ലാസ്സുകള്‍,സണ്‍സ്‌ക്രീന്‍, സണ്‍ടാന്‍, മാനിക്യൂര്‍, പെടിക്യൂര്‍ എന്നിവയ്ക്കുപയോഗിക്കുന്ന മിശ്രിതങ്ങള്‍
 • പെര്‍ഫ്യൂം,ടോയ്‌ലറ്റ് സ്‌പ്രേ,ഡിയോഡറന്റുകള്‍,
 • ഷേവിങ് മിശ്രിതങ്ങള്‍, കുളിക്കാനുപയോഗിക്കുന്ന സാധനങ്ങള്‍
 • ദന്ത സംരക്ഷണത്തിന് ഉപയോഗിക്കുന്ന പേസ്റ്റുകൾ, പൗഡറുകള്‍
 • ട്രക്ക് ബസ് റേഡിയൽ ടയറുകള്‍സില്‍ക്ക് തുണിത്തരങ്ങള്‍
 • ഫര്‍ണിച്ചര്‍,മെത്തകള്‍,ലൈറ്റുകള്‍
 • സ്‌കൂട്ടര്‍, പെഡല്‍കാര്‍, ചക്രങ്ങളുള്ള കളിപ്പാട്ടങ്ങള്‍, പാവകള്‍, പസ്സിലുകള്‍
 • സ്‌പോര്‍ട്‌സ സ്വിമ്മിങ് ഉപകരണങ്ങള്‍
 • സിഗരറ്റ്, ലൈറ്റര്‍, മെഴുകുതിരികള്‍
 • ഒലിവ്ഓയില്‍, വെളിച്ചെണ്ണയുള്‍പ്പെടെ ഭക്ഷണം പാകം ചെയ്യാനുപയോഗിക്കുന്ന എല്ലാ എണ്ണകളും

വിലകുറയുന്നവ

 • കശുവണ്ടി
 • സോളാര്‍ പാനലുകള്‍, സോളാര്‍ ടെമ്പേര്‍ഡ് ഗ്ലാസ്സുകള്‍
 • കോക്ലിയാര്‍ ഇംപ്ലാന്റ് ഉപകരണങ്ങള്‍