ന്യൂഡല്‍ഹി:ട്രസ്റ്റുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള പണമിടപാടില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രബജറ്റ്. 10000 രൂപയില്‍ അധികമുള്ള ഇടപാടിനാണ് നിയന്ത്രണം. 10,000 രൂപയ്ക്ക് മുകളില്‍ പണമായി ഇടപാട് നടത്താനാവില്ലെന്ന് ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി. 

ട്രസ്റ്റുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കുന്ന സംഭാവനയിലൂടെ വന്‍ തോതില്‍ കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന ആരോപണമുയര്‍ന്നിരുന്നു. ഇതിന് തടയിടുക എന്നതാണ് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുന്നതിലൂടെ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 

നിയന്ത്രണമേര്‍പ്പെടുത്തുന്നതോടെ ഇത്തരം ഇടപാടുകള്‍ പൂര്‍ണമായും ബാങ്കിലൂടെയായിത്തീരും.