നീണ്ട 12 വര്‍ഷങ്ങള്‍ക്കുശേഷം ഇതാ വീണ്ടും ഓഹരി നിക്ഷത്തിന്മേലുള്ള മൂലധന നേട്ടനികുതി പുനഃസ്ഥാപിച്ചിരിക്കുന്നു.

ഓഹരി നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നതിന് മന്‍മോഹന്‍ സര്‍ക്കാരാണ് 2005ല്‍ ഈ നികുതി പിന്‍വലിച്ചത്. അതുകൊണ്ടുതന്നെ മികച്ച നേട്ടമാണ് തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഓഹരി വിപണി നിക്ഷേപകന് നല്‍കിയത്.

എന്നാല്‍ മറിച്ച് സംഭവിച്ചിരിക്കുന്നു. മോദി സര്‍ക്കാര്‍ 2018ലെ ബജറ്റില്‍ നികുതി പുനഃസ്ഥാപിച്ചിരിക്കുന്നു. അതോടെ ഓഹരി സൂചികകളുടെ കഷ്ടകാലം തുടങ്ങിയോ? നികുതി പുനസ്ഥാപിക്കുന്നതായി പ്രഖ്യാപിച്ച രണ്ട് ദിവസത്തിനുള്ളില്‍ 900പോയന്റോളം ഓഹരി വിപണിക്ക് നഷ്ടമായി. 

പുതിയ നികുതിയെന്ത്?
ഒരു വര്‍ഷത്തിലേറെ കാലം കൈവശംവെച്ചശേഷം ഓഹരിയോ ഓഹരി അധിഷ്ടിത മ്യൂച്വല്‍ ഫണ്ടോ വിറ്റാല്‍ ഒരു ലക്ഷം രൂപവരെയുള്ള ലാഭത്തിന് നികുതി ബാധകമല്ല. എന്നാല്‍ അതിനുമുകളിലുള്ള തുക എത്രയായായലും പത്തുശതമാനം നികുതിയും വര്‍ധിപ്പിച്ച സെസായ നാല് ശതമാനവും നല്‍കേണ്ടിവരും. അതായത് മൊത്തം 10.4 ശതമാനം നികുതിയാണ് നിക്ഷേപകന് അധികമായി നല്‍കേണ്ടിവരിക. 

നിലവില്‍ 30 ശതമാനം നികുതി സ്ലാബിലാണ് നിങ്ങളെന്നുകരുതുക. ഓഹരി നിക്ഷേപത്തിന്മേലുള്ള 10 ശതമാനം നികുതി അധികം നല്‍കുന്നതിലൂടെ ഫലത്തില്‍ നിങ്ങളുടെ നികുതി ബാധ്യത 40ശതമാനമാകുമെന്ന് ചുരുക്കം. ദീര്‍ഘകാല ലക്ഷ്യത്തോടെ നിക്ഷേപം നടത്തിയിട്ടുള്ളവരാണ് ശരിക്കുംവെട്ടിലാകുക. 

എങ്ങനെ മറികടക്കാം?
digitടയ്ക്കിടെ ഓഹരി വാങ്ങുകയും വില്ക്കുകയും ചെയ്യുന്ന ഡേ ട്രേഡിങ് ഉള്‍പ്പടെയുള്ള ഇടപാടുകള്‍ നിര്‍ത്തുക. വാങ്ങിയ മികച്ച ഓഹരികള്‍ ദീര്‍ഘകാലം കൈവശംവെയ്ക്കുക. മികച്ച നേട്ടത്തിലാണ് നിങ്ങളുടെ നിക്ഷേപമെങ്കില്‍ ഒരു ലക്ഷം രൂപവരെയുള്ള ലാഭംമാത്രം പിന്‍വലിക്കുക. 

പിന്‍വലിച്ച നേട്ടം ലിക്വിഡ് ഫണ്ടിലോ ഷോര്‍ട്ട്‌ടേം ഫണ്ടിലോ നിക്ഷേപിക്കുക. പോര്‍ട്ട്‌ഫോളിയോയിലുള്ള നിങ്ങളുടെ ഓഹരികളുടെ ചാഞ്ചാട്ടം നിരീക്ഷിച്ച് കുറഞ്ഞനിലവാരത്തില്‍ ഓഹരിയെത്തുമ്പോള്‍ ഈതുകയെടുത്ത് വീണ്ടും നിക്ഷേപിക്കുക. 

digit ഹരിയില്‍ നേരിട്ട് നിക്ഷേപിക്കുന്നതിനപകരം ഓഹരി അധിഷ്ടിത ഫണ്ടുകളില്‍ പണംമുടക്കുക. ഇടയ്ക്കിടെ വാങ്ങലും വില്‍ക്കലും നടത്താത്തതിനാല്‍ അതേ റിട്ടേണ്‍തന്നെ നിക്ഷേപകന് ലഭിക്കും. നിങ്ങള്‍ക്കുവേണ്ടി ഫണ്ട് മാനേജര്‍ ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യും. എത്രകാലം ഫണ്ട് കൈവശം സൂക്ഷിക്കുന്നുവോ അത്രയുംകാലം നിങ്ങള്‍ക്ക് നികുതി ബാധ്യതയുണ്ടാകുന്നില്ല. നിങ്ങള്‍ക്ക് പണം ആവശ്യവരുമ്പോള്‍മാത്രം പിന്‍വലിക്കുന്ന തന്ത്രം പ്രയോഗിക്കുക. 

digitപ്രതിവര്‍ഷം ഒരു ലക്ഷം രൂപവരെയുള്ള നേട്ടത്തിന് നികുതി നല്‍കേണ്ടതില്ലല്ലോ. അതുപ്രകാരം ഒരുവര്‍ഷം ഒരുലക്ഷം രൂപവരെയുള്ള നേട്ടം പിന്‍വലിക്കുക. വീണ്ടും ആതുകയ്ക്ക് നിക്ഷേപം നടത്തുക. ഈ രീതി തുടരുക. അപ്പോള്‍ കൂട്ടുപലിശയുടെ നേട്ടംകൂടി ലഭിക്കും. 

feedback:
antony@mpp.co.in 

ഈ പരീക്ഷണങ്ങള്‍ ശ്രദ്ധയോടെമാത്രം നടത്തുക. എന്തെന്നാല്‍ ഓഹരി നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. നേട്ടത്തിനും നഷ്ടത്തിനും നിങ്ങള്‍ത്തന്നെയാകും ഉത്തരവാദി!