വിദേശനിര്‍മിത മൊബൈല്‍ ഫോണുകള്‍ക്ക് വില കൂടും സ്ഥിരനിക്ഷപത്തിനും 50,000 രൂപ വരെയുള്ള പോസ്റ്റ് ഓഫീസ് നക്ഷേപത്തിനും നികുതിയില്ല. നികുതി ഇളവിനുള്ള നിക്ഷേപ പരിധി 1,90,000 ആക്കി ആദായനികുതിയില്‍ 90,000 കോടി വര്‍ധന. പ്രത്യക്ഷ നികുതി വരുമാനത്തില്‍ 12.6 ശതമാനം വര്‍ധന ആദായനികുതി നിരക്കിലും സ്ലാബിലും മാറ്റമില്ല രാഷ്ടപ്രതിയുടെ ശമ്പളം അഞ്ച് ലക്ഷം, ഉപരാഷ്ട്രപതിയുടേത് 4 ലക്ഷം ബിറ്റ്‌കോയിന്‍ അടക്കം എല്ലാ ക്രിപ്‌റ്റോ കറന്‍സികള്‍ക്കും വിലക്ക്‌ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ തമ്മില്‍ ലയിപ്പിച്ച് ഒറ്റ കമ്പനിയാക്കി മാറ്റും. പിന്നീട് ഓഹരികള്‍ വില്‍ക്കും. വ്യവസായ സൗഹൃദ സൈനിക നയം നടപ്പാക്കും അഞ്ച് കോടി ഗ്രാമീണ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന വിധത്തില്‍ അഞ്ച് ലക്ഷം വൈഫൈ സ്‌പോട്ടുകള്‍ ആരോഗ്യ മേഖലക്കായി ആയുഷ്മാന്‍ ഭാരത് പദ്ധതി ഇ.പി.എഫ് പദ്ധതിയിലെ സര്‍ക്കാര്‍ വിഹിതം 8.33 ശതമാനമാക്കി എല്ലാ ട്രെയിനുകളിലും സൗജന്യ വൈഫൈയും സി.സി.ടി.വി ക്യാമറയും വെക്കും സൗജന്യ പദ്ധതി പ്രകാരം 4 കോടി ദരിദ്ര കുടുംബങ്ങള്‍ക്ക് സൗജന്യ വൈദ്യുതി ഈവര്‍ഷം 3600 കിലോമീറ്റര്‍ റെയില്‍വേ പാളങ്ങള്‍ പുതുക്കിപ്പണിയും. 600 റെയില്‍വേ സ്‌റ്റേഷനുകള്‍ നവീകരിക്കും. വിദ്യാഭ്യാസ മേഖലക്ക് ഒരു ലക്ഷം കോടി ടെക്‌സ്‌റ്റൈല്‍ മേഖലയ്ക്ക് 7148 കോടി നീക്കിവെക്കും സ്മാര്‍ട് സിറ്റി മിഷന്‍: മൊത്തം 2.04 ലക്ഷം കോടിയുടെ പദ്ധതി, 99 നഗരങ്ങള്‍ തിരഞ്ഞെടുത്തു. രാജ്യത്ത് 24 മെഡിക്കല്‍ കോളേജുകള്‍ നവീകരിക്കും എസ് സി വിഭാഗങ്ങള്‍ക്ക് 52719 കോടിയുടെ 712 പദ്ധതികള്‍ ക്ഷയരോഗികള്‍ക്ക് 600 കോടിയുടെ പോഷകാഹാര പദ്ധതി ഗ്രാമീണ റോഡ് വികസന പദ്ധതിയിലൂടെ മൂന്ന് കോടി പേര്‍ക്ക് ജോലി നല്‍കും 42 പുതിയ അഗ്രോ പാര്‍ക്കുകള്‍ തുടങ്ങും 10 കോടി ദരിദ്ര കുടുംബങ്ങള്‍ക്ക് 5ലക്ഷം രൂപ ചികിത്സാ സഹായം ദേശീയ ഉപജീവന മിഷന് 5720 കോടി ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് 1200 കോടി. 1.5 ലക്ഷം പുതിയ ആരോഗ്യകേന്ദ്രങ്ങള്‍. 24 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ പുതുതായി തുടങ്ങും. ആദിവാസിക്കുട്ടികള്‍ക്കായി ഏകലവ്യ സ്‌കൂളുകള്‍ തുടങ്ങും സ്‌ക്കൂളുകളില്‍ ബ്ലാക്ക് ബോര്‍ഡുകള്‍ക്ക് പകരം ഡിജിറ്റല്‍ ബോര്‍ഡുകള്‍ വെക്കും കാര്‍ഷിക വായ്പ 11 ലക്ഷം കോടിയാക്കി സ്വച്ഛ് ഭാരത് പദ്ധതി പ്രകാരം 6 കോടി കക്കൂസ് പണിതു. ഒരുവര്‍ഷംകൊണ്ട് 2 കോടികൂടി പണിയും കാര്‍ഷിക മേഖലയ്ക്ക് ഓപ്പണ്‍ ഗ്രീന്‍ പദ്ധതി- 500 കോടി. ഫിഷറീസ് മേഖലയ്ക്ക് 1000 കോടി വിളകള്‍ക്ക് 50ശതമാനം താങ്ങുവില ഉറപ്പാക്കും ഇന്ത്യ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറും