ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ സിഗററ്റിന്റെയും പുകയില ഉല്‍പ്പനങ്ങളുടെയും നികുതി വര്‍ധിപ്പിച്ചതോടെ ഇവയുടെ വില ഉയരും. സോളാര്‍ പാനലുകള്‍, കാറ്റില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്ന ജനറേറ്റര്‍, ദ്രവീകൃത പ്രകൃതിവാതകം തുടങ്ങിയവയുടെ വില കുറയും.

വിലകൂടാന്‍ സാധ്യതയുള്ളവ വില കുറയാന്‍ സാധ്യതയുള്ളവ
സിഗററ്റ് ഓണ്‍ലൈനില്‍ ബുക്കുചെയ്യുന്ന റെയില്‍വെ ടിക്കറ്റ്
പാന്‍മസാല സോളാര്‍ പാനലുകള്‍
ബീഡി ഫിംഗര്‍പ്രിന്റ് റീഡര്‍
പുകയില ഉത്പന്നങ്ങള്‍ പി.ഒ.എസ് മെഷീന്‍
മൊബൈല്‍ ഫോണുകളില്‍ ഉപയോഗിക്കുന്ന പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡുകള്‍ ദ്രവീകൃത പ്രകൃതിവാതകം
എല്‍.ഇ.ഡി ലാമ്പ് ഘടകങ്ങള്‍ ഫ്യുവല്‍സെല്‍ അധിഷ്ഠിത ഊര്‍ജോത്പാദന സംവിധാനങ്ങള്‍
സംസ്‌കരിച്ച കശുവണ്ടി പ്രതിരോധസേനാംഗങ്ങളുടെ ഗ്രൂപ്പ് ഇന്‍ഷുറന്‍സ്
അലുമിനിയം ഉത്പന്നങ്ങള്‍ കാറ്റില്‍നിന്ന് വൈദ്യുതി ഉദ്പാദിപ്പിക്കാനുള്ള ജനറേറ്റര്‍
വെള്ളി നാണയങ്ങള്‍  
ഒപ്ടിക്കല്‍ ഫൈബര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന എം.എസ് ടേപ്പുകള്‍