കോട്ടയം: കോട്ടയം നിയോജകമണ്ഡലത്തിന്റെ സമഗ്രവികസനത്തിനായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. 17 പദ്ധതികൾക്കുവേണ്ടി 43.05 കോടി രൂപയാണ് ആവശ്യപ്പെട്ടത്. എന്നാൽ, ആകെ അനുവദിച്ചത് ചിങ്ങവനം സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിന് 40ലക്ഷം രൂപ മാത്രം. ബാക്കിയുള്ള പദ്ധതികൾക്ക് ലഭിച്ചത് 100 രൂപ ടോക്കണും. പദ്ധതികളും തുകയും ചുവടെ

ക്രമനമ്പർ പദ്ധതിയുടെ പേര് എസ്റ്റിമേറ്റ് തുക വർക്ക്സ് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന തുക

1 അറുപുഴ-പാറേച്ചാൽ റോ‍ഡ് അഭിവൃദ്ധിപ്പെടുത്തൽ അഞ്ച് കോടി 100 രൂപ

2 കഞ്ഞിക്കുഴി ഫ്ളൈ ഒാവർ ഒരുകോടി 100 രൂപ

3 ഗാന്ധിനഗർ-മെഡിക്കൽ കോളേജ്-നാലുവരിപ്പാത ഏഴ് കോടി 100 രൂപ

4 കാലാവസ്ഥാ വ്യതിയാന ഇൻസ്റ്റിറ്റ്യൂട്ട് കെ‌ട്ടിട നിർമ്മാണം രണ്ട് കോടി 100 രൂപ

5 വടവാതൂർ അയ്യപ്പക്ഷേത്രം മുതൽ ബണ്ടുറോഡ് വരെ സംരക്ഷണഭിത്തികെട്ടി റോഡ് വികസിപ്പിക്കൽ-ബി.എം.ആൻഡ് ബി.സി. റോഡ് നിർമാണം അഞ്ച് കോടി 100 രൂപ

6 വട്ടമൂട് പാലത്തിന് സമീപം മീനച്ചിൽ നദിയുടെ പാർശ്വതീരം കെട്ടി സംരക്ഷിക്കൽ 75 ലക്ഷം രൂപ 100 രൂപ

7 താഴത്തങ്ങാടി അറുപുഴ കളപ്പുരക്കടവ്‌ ഭാഗത്തെ മീനച്ചിലാറിനെ സൈഡുകെട്ടി വള്ളംകളിക്ക്‌ ഉപയുക്തമാക്കുന്ന പ്രവൃത്തി 80 ലക്ഷം 100 രൂപ

8 കൊട്ടുപ്പള്ളിക്കടവ്-സംരക്ഷണഭിത്തി നിർമാണം 70 ലക്ഷം രൂപ 100 രൂപ

9 കോട്ടയം പട്ടണത്തിന്റെ പടിഞ്ഞാറൻഭാഗം ഉൾപ്പെടുന്ന വേളൂർ കുടിവെള്ളപദ്ധതി 1.5 കോടി 100 രൂപ

10 കോട്ടയം പടിഞ്ഞാറൻ ഭാഗം-ചിങ്ങവനം കുടിവെള്ള പദ്ധതി 1.5 കോടി 100 രൂപ

11 വട്ടമൂട് പാലത്തിന് സമീപം (വട്ടമൂട് കടവ്-കോട്ടയം നഗരസഭയുടെ 14-ാം വാർഡ്) മീനച്ചിൽ നദിയുടെ വലത് പാർശ്വതീരം സംരക്ഷിക്കൽ 80 ലക്ഷം 100 രൂപ.

12 വിജയപുരം കുടിവെള്ള പദ്ധതി 1.5 കോടി 100 രൂപ

13 മൈലപ്പള്ളി കടവ്-സംരക്ഷണഭിത്തി നിർമാണം 75 ലക്ഷം 100 രൂപ

14 അഞ്ചുകണ്ടം കടവ്-സംരക്ഷണഭിത്തി നിർമാണം 75 ലക്ഷം 100 രൂപ

15 നട്ടാശ്ശേരി സൂര്യകാലടി റഗുലേറ്റർ കം ബ്രിഡ്ജ് ഒരുകോടി 100 രൂപ

16 കോട്ടയം നാഗന്പടം നെഹ്റു സ്റ്റേഡിയം-ഗ്രീൻഫീൽഡ് സ്റ്റേഡിയം മാതൃക നിർമാണം 10 കോടി 100 രൂപ

17 ഇല്ലിക്കൽ മൈതാനം-നവീകരണം ഒരുകോടി 100 രൂപ