തിരുവനന്തപുരം:  കൊച്ചിയില്‍ പരിസ്ഥിതി സൗഹൃദവും സംയോജിതവുമായ നഗര ഗതാഗത സംവിധാനം നടപ്പാക്കുമെന്ന്‌ ധനമന്ത്രി തോമസ് ഐസക്. സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തില്‍ പ്രധാന മേല്‍പ്പാലങ്ങളും റോഡുകളും ചേര്‍ത്ത് കൊച്ചിയുടെ സമഗ്ര വികസനത്തിനായി 6000 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്.

  • കൊച്ചി മെട്രോ പേട്ടയില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്കും ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നിന്ന കാക്കനാട്  ഇന്‍ഫോ പാര്‍ക്കിലേക്കുമുള്ള പുതിയ ലൈനുകള്‍ക്ക് 3025 കോടി രൂപ ചെലവു വരും.
  • 16 റൂട്ടുകളിലായി 76 കിലോമീറ്റര്‍ ജലപാതയും 38 ജെട്ടികളുമുള്ള ഇന്റഗ്രേറ്റഡ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് 682 കോടി രൂപ ചെലവു വരും.
  • വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന് സോളാര്‍ ബോട്ടുകള്‍, ഹരിത വാഹനങ്ങള്‍, ഇ ഓട്ടോയ്ക്ക് സബിസിഡി, ഇലക്ട്രിക് സിഎന്‍ജി ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍, കെ.എസ്.ഇ.ബി ചാര്‍ജിങ്ങ് സ്‌റ്റേഷനുകള്‍.
  • എല്ലാ ബസ് ഓപ്പറേറ്റര്‍മാരെയും ഒരു ക്ലസ്റ്ററാക്കി ഈ ടിക്കറ്റിങ്ങ്, മൊബൈല്‍ ആപ്പ്, സിസിടിവി, പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം തുടങ്ങി സ്മാര്‍ട്ട് സേവനങ്ങള്‍ നടപ്പാക്കും.
  • മെട്രോ വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ്, ഇവയ്‌ക്കെല്ലാം ഏകീകൃത ടിക്കറ്റ് കാര്‍ഡ് കൊണ്ടുവരും.
  • പരമാവധി വാഹനേതര യാത്രാസൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഉണ്ടാക്കും. സുരക്ഷിത നടപ്പാതകള്‍, സൈക്കിള്‍ ട്രാക്ക്, റോഡ് സേഫ്റ്റി മെട്രോ റെയില്‍, വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് കണക്ടീവിറ്റി തുടങ്ങിയവക്കായുള്ള കൊച്ചി മെട്രോ സോണ്‍ പ്രൊജക്ട്റ്റ്, ഇതിന് 239 കോടി രൂപ അനുവദിച്ചു.
  • ഇതിനെല്ലാം മേല്‍നോട്ടം വഹിക്കുന്നതിന് കൊച്ചി മെട്രോപൊളിറ്റന്‍ ട്രാന്‍പോര്‍ട്ട് അതോറിറ്റിക്ക് രണ്ടരകോടി രൂപ വകയിരുത്തി

Content Highlights: Kerala Budget 2020