തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരായ നിലപാടും പ്രതിഷേധവും നിറഞ്ഞതായിരുന്നു പിണറായി വിജയന്‍ സര്‍ക്കാരിന്റെ അഞ്ചാമത്തെ ബജറ്റ് വായനയുടെ തുടക്കം. പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ കേരളം മാതൃകയാണെന്ന് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.

പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് ബജറ്റിനു മുന്നോടിയായി തോമസ് ഐസക്ക് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. പൗരത്വ പ്രക്ഷോഭത്തിലെ യുവസാന്നിധ്യത്തെയും അദ്ദേഹം പരാമര്‍ശിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ എല്‍.ഡി.എഫും യു.ഡി.എഫും യോജിച്ച് സമരം ചെയ്തതും സി.എ.എയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചതും അദ്ദേഹം പരാമര്‍ശിച്ചു.

സാധാരണക്കാരെ കേന്ദ്രം സഹായിക്കുന്നില്ലെന്നും കോര്‍പറേറ്റുകളെയാണ് സഹായിക്കുന്നത്. . സംസ്ഥാനത്തിന്റെ അധികാരം കേന്ദ്രം കവര്‍ന്നെടുക്കുകയാണ്. തൊഴിലില്ലായ്മ സര്‍വകാല റെക്കോഡില്‍ എത്തിയിരിക്കുകയാണെന്നും ബജറ്റ് ആമുഖത്തില്‍ തോമസ് ഐസക്ക് പറഞ്ഞു. 

LIVE UPDATE

content highlights: kerala budget 2020