കൊച്ചി: ആഡംബരക്കാഴ്ചകളുടെ പുതിയ ആകാശം കേരളത്തിന് സമ്മാനിച്ചുകൊണ്ട് ബോള്‍ഗാട്ടി പാലസിന്റെ മുറ്റത്തേക്ക് ബെല്‍ 407 ഹെലികോപ്റ്റര്‍ പറന്നിറങ്ങി. മാതൃഭൂമി ദി ഇന്ത്യന്‍ ലക്ഷ്വറി എക്‌സ്‌പോ ഒരുക്കുന്ന വിസ്മയ ശേഖരങ്ങളിലേക്കുള്ള കവാടം തുറക്കുകയായിരുന്നു അവിടെ.വ്യോമയാനമേഖലയില്‍ പുതിയ ഉയരങ്ങള്‍ കണ്ടെത്തിയ ചിപ്‌സാന്‍ ഏവിയേഷനാണ് ഹെലികോപ്റ്ററുമായി എക്‌സ്‌പോയ്ക്ക് എത്തിയിട്ടുള്ളത്.  രണ്ടു ചെറു വിമാനങ്ങളും ആറ്് ഹെലികോപ്റ്ററുകളുമാണ് മലയാളിയായ സുനില്‍ നാരായണന്റെ ഉടമസ്ഥതയിലുള്ള ചിപ്‌സാന്റെ പക്കലുള്ളത്. നരേന്ദ്രമോദി, സോണിയാഗാന്ധി, തുടങ്ങി ദേശീയനേതാക്കളെല്ലാം തിരഞ്ഞെടുപ്പ് സമയത്ത് ഉപയോഗപ്പെടുത്തുന്നത് ഇവരുടെ ഹെലികോപ്റ്ററുകളാണ്.  ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ നോണ്‍ ഷെഡ്യൂള്‍ഡ് ഓപ്പറേറ്റര്‍ പെര്‍മിറ്റ് ലഭിച്ച ഏക മലയാളിക്കമ്പനിയാണ് ചിപ്‌സാന്‍.

ഡിസംബര്‍ 10ന്  ഹെലികോപ്റ്ററില്‍ കൊച്ചി കാണുന്നതിനുള്ള സൗകര്യം ചിപ്‌സാന്‍ ഒരുക്കുന്നുണ്ട്. എക്‌സ്‌പോയിലെത്തുന്നവര്‍ക്ക് ഈ യാത്രക്കായി ബുക്ക് ചെയ്യാം.ആറുപേര്‍ക്ക് അരമണിക്കൂര്‍ നേരത്തേക്ക് അമ്പതിനായിരം രൂപയാണ് നിരക്ക്.   ആകാശത്തില്‍ മാത്രമൊതുങ്ങുന്നില്ല എക്‌സ്‌പോയിലെ അദ്ഭുതങ്ങള്‍. ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡായ കല്യാണ്‍ ജൂവലേഴ്‌സിന്റെ സഹോദരസ്ഥാപനമായ കല്യാണ്‍ ഡവലപ്പേഴ്‌സ് അവതരിപ്പിക്കുന്നത് തേവരയിലുയരുന്ന സൂപ്പര്‍ ലക്ഷ്വറി വാട്ടര്‍ ഫ്രണ്ട് പ്രോജക്ടായ കല്യാണ്‍ പനോരമാസിനെയാണ്.രണ്ട് കോടി മുതല്‍ നാലരക്കോടിരൂപ വരെ വിലവരുന്ന മൂന്ന്‌നാല് ബെഡ്‌റൂം ഫ്‌ളാറ്റുകളാണ് ഈ ഭവനപദ്ധതിയിലുള്ളത്.

ജോയ് ആലുക്കാസ് ലൈഫ് സ്‌റ്റൈല്‍ ഡവലപ്പേഴ്‌സ് അവതരിപ്പിക്കുന്നത് വാഴക്കാലയിലെ ഗോള്‍ഡ് ടവറിനെയാണ്. 22 നിലകളിലായി ആഡംബരത്തിന്റെ എല്ലാവിധ അംശങ്ങളോടെയുമാണ് ഇത് തലയുയര്‍ത്തുന്നത്. എല്ലാംകൊണ്ടും ലോക നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ഇവിടെയുള്ളത്.ശോഭ ഡവലപ്പേഴ്‌സിന്റെ സഹകരണത്തോടെയാണ് എക്‌സ്‌പോ. സൗത്ത് ഇന്ത്യന്‍ ബാങ്കാണ് ബാങ്കിങ് പാര്‍ട്ണര്‍. കെ.ടി.ഡി.സി. ബോള്‍ഗാട്ടി ഇവന്റ്
സെന്‍റര്‍ ഹോസ്പിറ്റാലിറ്റി പാര്‍ട്ണറും.

ഡിസംബര്‍ 8 വൈകീട്ട്  5 മുതല്‍ 6 വരെ
കൊച്ചി മുസിരിസ് ബിനാലെയുടെ സാമൂഹിക സാമ്പത്തിക മാനങ്ങളെക്കുറിച്ച്  ബോസ് കൃഷ്ണമാചാരി സംസാരിക്കുന്നു
വൈകീട്ട് 6 മുതല്‍ 7 വരെ
വാച്ചുകളുടെ ശേഖരത്തെയും വില്‍പ്പനയെയും കുറിച്ച് മിത്രജിത് ഭട്ടാചാര്യ സംസാരിക്കും
ഡിസംബര്‍ 9 വൈകീട്ട് 6 മുതല്‍ 7 വരെ
കല, സൗന്ദര്യശാസ്ത്രം, വിപണി എന്നിവയെകുറിച്ച് ദിനേഷ് വിസ്രാനിയുടെ പ്രഭാഷണം