തിരുവനന്തപുരം: കാര്‍ഷിക മേഖലയില്‍ രണ്ടു ലക്ഷം പേര്‍ക്കെങ്കിലും അധികമായി തൊഴില്‍ നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്. തരിശുരഹിത കേരളമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു പൂ ഇരുപൂവാക്കുന്നതിനും തുടര്‍വിളകളും ഇടവിളകളും കൃഷി ചെയ്യുന്നതിനും പ്രത്യേക പദ്ധതികള്‍ രൂപീകരിക്കും. കുടുംബശ്രീയുടെ 70,000 സംഘകൃഷി ഗ്രൂപ്പുകളില്‍ മൂന്നു ലക്ഷം സ്ത്രീകള്‍ പണിയെടുക്കുന്നു. 21-22 വര്‍ഷത്തില്‍ സംഘകൃഷി ഗ്രൂപ്പുകളുടെ എണ്ണം ഒരു ലക്ഷമാക്കും.അധികമായി ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും. ഈ സംഘങ്ങള്‍ക്കെല്ലാം കാര്‍ഷിക വായ്പ കുറഞ്ഞ പലിശയ്ക്ക് ലഭ്യമാകും. പലിശ സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി വഹിക്കും.
കര്‍ഷക തൊഴിലാളി ക്ഷേമനിധിക്ക് അധിവര്‍ഷാനുകൂല്യം നല്‍കുന്നതിന് 130 കോടി രൂപ ഇതുവരെ അനുവദിച്ചിട്ടുണ്ട്. ഇതിനായി നൂറു കോടി രൂപ കൂടി അനുവദിക്കും. മാര്‍ച്ച് മാസത്തിനുളളില്‍ വിതരണം ചെയ്യും. കാര്‍ഷികേതര മേഖലയില്‍ മൂന്നു ലക്ഷം പേര്‍ക്കും തൊഴില്‍ നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.
Content Highlights:Kerala Budget 2021 - Agriculture Sector