കൊച്ചി: പ്രളയദുരിതങ്ങളെ മറികടക്കാൻ സർക്കാർ ഏർപ്പെടുത്തുന്ന അധികനികുതി മരുന്നുവില കൂട്ടുമെന്ന് ഉറപ്പായി. 12 ശതമാനം മുതൽ ജി.എസ്.ടി.യുള്ള ഉത്പന്നങ്ങൾക്ക് രണ്ടുവർഷത്തേക്ക് അധികമായി ഒരുശതമാനം സെസ് ചുമത്താനാണ് തീരുമാനം. വിപണിയിലുള്ള മരുന്നുകളുടെ 77 ശതമാനവും ഈ വിഭാഗത്തിലുള്ളതാണ്.

12 ശതമാനം സ്ലാബിലുള്ള മരുന്നുകളാണ് വിപണിയിൽ കൂടുതൽ വിറ്റുപോകുന്നത്.

ചരക്ക്‌-സേവന നികുതി നടപ്പായപ്പോൾ മുതൽ മരുന്നു നികുതിനിരക്ക് കുറയ്ക്കുമെന്ന് പറഞ്ഞിരുന്നു. ഉയർന്ന നിരക്കിലുള്ള മരുന്നുകളുടെ വിശദവിവരം ശേഖരിക്കുകയും ചെയ്തു. എന്നാൽ വിരലിലെണ്ണാവുന്നവയ്ക്കു മാത്രമാണ് നികുതികുറച്ചത്.

അയൽസംസ്ഥാനങ്ങളിലും മറ്റും 12 ശതമാനം നികുതിക്ക് മരുന്ന് കിട്ടും. വിലയിലെ ഈ വ്യത്യാസം കാരണം മറ്റുസംസ്ഥാനങ്ങളിൽനിന്നുള്ള മരുന്നുകടത്ത് തുടങ്ങാൻ സാധ്യതയുണ്ട്. ഇത് വ്യാപാരത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് ചില്ലറമരുന്ന് വ്യാപാരികൾ.

Content Highlights: Flood cess almost all medicine in Kerala price will be hiked