തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍ പ്രശസ്തമായ വാട്ടര്‍ ടാക്‌സികള്‍ കേരളത്തിലേക്കും. മുഹമ-ആലപ്പുഴ-കുമരകം-എറണാകുളം റൂട്ടില്‍ വാട്ടര്‍ ടാക്‌സി ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചു.

മറ്റ് പ്രഖ്യാപനങ്ങള്‍

  • അഷ്ടമുടിയില്‍ നിന്ന് പാസഞ്ചര്‍ ടൂറിസ്റ്റ് സര്‍വീസ് തുടങ്ങും.
  • കേരള ജലഗതാഗത കോര്‍പ്പറേഷന് 22 കോടി.
  • കൊച്ചി സംയോജിത ഗതാഗതപദ്ധതി നടപ്പാക്കും. നടത്തിപ്പ് ചുമതല കൊച്ചി മെട്രോയ്ക്ക്.
  • 38 ബോട്ട് ജെട്ടികളെ കൊച്ചി മെട്രോ സ്‌റ്റേഷനുകളുമായി ബന്ധിപ്പിക്കും
  • നദികളില്‍ ഓരുവെള്ളം കയറുന്നത് തടയാന്‍ പ്രത്യേക പദ്ധതി. കടലുണ്ടി,വളപട്ടണം,മാഹി,അച്ചന്‍കോവില്‍,മൂവാറ്റുപുഴ എന്നിവയടക്കം  വിവിധ നദികളില്‍ നടപ്പാക്കും. 
  • ചമ്രവട്ടം റെഗുലേറ്റര്‍ ബ്രിഡ്ജില്‍ അറ്റകുറ്റപ്പണി ചെയ്യും. ഇതിനായി പത്ത് കോടി വിലയിരുത്തി. 
  • തങ്കശ്ശേരി, മുനമ്പം, ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങളുടെ വികസനത്തിന് 43 കോടി. പൊന്നാന്നിയില്‍ പിപിപി മാതൃകയില്‍ തുറമുഖ വികസനം.