തിരുവനന്തപുരം: കെഎസ്എഫ്ഇ ഈ വര്‍ഷം ആരംഭിക്കുന്ന പ്രവാസി ചിട്ടി പദ്ധതിയിലൂടെ ലഭിക്കുന്ന പണം തീരദേശ-മലയോര ഹൈവേകളുടെ നിര്‍മ്മാണത്തിനായി ഉപയോഗിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. 

ഒന്‍പത് ജില്ലകളിലായി നീണ്ടു കിടക്കുന്ന മലയോര ഹൈവേ ഈ സര്‍ക്കാര്‍ യഥാര്‍ത്ഥ്യമാക്കും. കാസര്‍ഗോഡ്, വയനാട്, മലപ്പുറം, എറണാകുളം, ഇടുക്കി, കോട്ടയം തുടങ്ങിയ ജില്ലകളിലായി നടപ്പാക്കുന്ന പദ്ധതിക്ക് 3500 കോടിയാണ് ചിലവ് കണക്കാക്കുന്നത്. 1267 കിലോമീറ്റര്‍ നീളത്തിലാണ് ഈ റോഡ് നിര്‍മ്മിക്കുക

തീരദേശപാത നിര്‍മ്മാണത്തിന് ആറായിരം രൂപയാണ് വകയിരുത്തിയത്. ആറ് മുതല്‍ എട്ട് മീറ്റര്‍ വരെ വീതിയില്‍ 630 കിലോമീറ്റര്‍ റോഡാണ് നിര്‍മ്മിക്കുക.

കെഎസ്എഫ്ഇയുടെ പ്രവാസിചിട്ടി പദ്ധതിയില്‍ ഒരു ലക്ഷം പ്രവാസികള്‍ എങ്കിലും പങ്ക് ചേരുമെന്ന് കരുതുന്നു. ജൂണ്‍ മാസത്തിനകം പദ്ധതി ആരംഭിക്കും. അപകടകരമായ പാലങ്ങള്‍ പുനര്‍നിര്‍മ്മിക്കും
ഏനാത്ത് പാലം പാഠമായതിനാല്‍ പാലങ്ങളില്‍ സുരക്ഷാ പരിശോധന നടത്തും

മറ്റ് ബജറ്റ് പ്രഖ്യാപനങ്ങള്‍

 • 5628 കോടി മുടക്കി സംസ്ഥാനത്ത് 182 റോഡുകള്‍ നിര്‍മ്മിക്കും. 
 • തീരദേശ ചെറുറോഡുകളുടെ നിര്‍മ്മാണത്തിന് നൂറു കോടി. മത്സ്യം,കയര്‍, കൈത്തറി വിഭാഗങ്ങളുടെ ക്ഷേമപെന്‍ഷന് അന്‍പത് കോടി. കയര്‍ വ്യവസായത്തെ പുനരുദ്ധരിക്കാന്‍ യുദ്ധകാലടിസ്ഥാനത്തില്‍ നടപടി. ആധുനികയന്ത്രങ്ങള്‍ വാങ്ങാന്‍ വിവിധ സഹകരണസംഘങ്ങള്‍ക്ക് തൊണ്ണൂറ് ശതമാനം വരെ സബ്‌സിഡി. 
 • കയര്‍ ഭൂവസ്ത്രങ്ങള്‍ റോഡ് നിര്‍മ്മാണത്തിനും, മണ്ണ് സംരക്ഷണത്തിനും കൂടുതലായി ഉപയോഗിക്കും
 • തീരദേശവികസനത്തിന് 216 കോടി 
 • ആലുപ്പഴ കയര്‍മേള സെപ്തംബറില്‍ നടത്തും
 • നിരാലംബരായ സര്‍ക്കസ് കലാകാരന്‍മാര്‍ക്ക് ഒരു കോടി. 
 • തോട്ടണ്ടി സംഭരണത്തിന് മുപ്പത് കോടി 

 

 • റബ്‌കോ പുനരുദ്ധരിക്കാന്‍ പ്രത്യേക പാക്കേജ് 
 • കേരള സ്റ്റേറ്റ് ഇന്‍ഡ്രസ്ട്രിയല്‍ ഡെവലപ്‌മെന്റ കോര്‍പ്പറേഷന്റെ വിവിധ പദ്ധതികള്‍ക്ക് 90 കോടി രൂപ പ്രഖ്യാപിച്ചു.
 • കാക്കഞ്ചേരി, രാമനാട്ടുകര ഇന്‍ഡ്രസ്ട്രിയല്‍ പാര്‍ക്കുകള്‍ക്ക് പണം വകയിരുത്തി. 
 • ചവറ ടൈറ്റാനിയത്തിന്റെ വികസനത്തിനായുള്ള ഭൂമിയേറ്റെടുക്കല്‍ ഈ വര്‍ഷം ആരംഭിക്കും
 • ചെറുകിട കച്ചവടക്കാര്‍ക്ക് 128 കോടി
 • വ്യവസായ എസ്‌റ്റേറ്റുകളുടെ നിര്‍മ്മാണത്തിന് 28 കോടി 

 

 • വാണിജ്യവികസനത്തിന് നാല് കോടി 
 • സംസ്ഥാനത്തെ തിരഞ്ഞെടുത്ത മാര്‍ക്കറ്റുകള്‍ നവീകരിക്കാന്‍ നൂറ് കോടി 
 • അഞ്ച് വര്‍ഷം കൊണ്ട് അന്‍പതിനായിരം കോടി രൂപയുടെ റോഡ് നിര്‍മ്മാണം നടത്തുവാന്‍ ഉദ്ദേശിക്കുന്നു
 • പൊതുമരാമത്ത് കോണ്‍ട്രാക്ടര്‍മാര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക അടുത്ത വര്‍ഷത്തോടെ പൂര്‍ണമായി കൊടുത്തു തീര്‍ക്കും. 
 • ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിന് 80 കോടി