തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ആറ് പുതിയ പോലീസ് സ്‌റ്റേഷനുകളും അഞ്ച് ഫയര്‍ ഫോഴ്‌സ് സ്‌റ്റേഷനുകളും സ്ഥാപിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചു.

മട്ടന്നൂര്‍ എയര്‍പോര്‍ട്ട്, പന്തീരങ്കാവ്, മേല്‍പ്പറമ്പ്, കണ്ണനല്ലൂര്‍, ഉടുമ്പന്‍ഞ്ചോല, എലവുംതിട്ട എന്നിവിടങ്ങളിലാണ് പുതിയ പോലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കുക.

ഏലൂര്‍,പട്ടാമ്പി, ഉള്ളൂര്‍, താനൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പുതിയ ഫയര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കുക. 

ഇതോടൊപ്പം സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി നൂറ് സ്‌കൂളുകളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ ഒന്‍പത് കോടി രൂപയും ബജറ്റില്‍ അനുവദിച്ചു. 

ജയിലുകളിലെ അടിസ്ഥാനവേതനം ഇരുപത് ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കാന്‍ 25 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.