തിരുവനന്തപുരം;   ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ മാന്‍ഹോള്‍ ശുചീകരണത്തിന് 10 കോടി രൂപ പ്രഖ്യാപിച്ചു. മാന്‍ഹോള്‍ ശുചീകരണം യന്ത്രവത്കൃതമാക്കാനാണ് ഈ തുക ചിലവഴിക്കുക. വിധു വില്‍സെന്റ് സംവിധാനം ചെയ്ത മാന്‍ഹോള്‍ എന്ന ചിത്രത്തെക്കുറിച്ച് പറഞ്ഞാണ് ധനമന്ത്രി 10 കോടി രൂപ നീക്കിവയ്ക്കുന്നതായി പ്രഖ്യാപിച്ചത്. തോട്ടിപ്പണി മുക്ത കേരളം നടപ്പാക്കുകയാണ് ലക്ഷ്യമെന്നും തോമസ് ഐസക് കൂട്ടിചേര്‍ത്തു.