തിരുവനന്തപുരം;    കയര്‍ കോര്‍പ്പറേഷന്‍ 200 കോടി രൂപയുടെ ഉത്പന്നങ്ങള്‍ വാങ്ങിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണത്തിനിടെ പ്രഖ്യാപിച്ചു. ഈ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനായി 48 കോടി രൂപ സബ്‌സിഡി നല്‍കുമെന്നും ധനമന്ത്രി  പ്രഖ്യാപിച്ചു.  കയര്‍ തൊഴിലാളികള്‍ക്ക് 200 ദിവസത്തെ തൊഴില്‍, ദിവസം 60,000 തൊണ്ട ചികിരിയാക്കാന്‍ ശേഷിയുള്ള 100 ചകിരിമില്ലുകള്‍ സ്ഥാപിക്കുമെന്നും  ധനമന്ത്രി പ്രഖ്യാപിച്ചു.

കൈത്തറി സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട ഓഹരി പങ്കാളിത്തത്തിന് 9 കോടി രൂപ ബജറ്റില്‍ വകയിരുത്തി, അസംസ്‌കൃത സാമഗ്രികള്‍ വാങ്ങാന്‍ 11 കോടി രൂപയും .  കൈത്തറി നവീകരണത്തിന് 12 കോടി രൂപയും ബജറ്റില്‍ പ്രഖ്യാപിച്ചു. 
 
തോട്ടണ്ടി സംവരണത്തിന് 30 കോടി രൂപ വകയിരുത്തിയപ്പോള്‍ കശുവണ്ടി ഫാക്ടറികളുടെ നവീകരണത്തിന്  42 കോടി രൂപയും കശുമാവ് കൃഷി പ്രോത്സാഹനത്തിന് 6.5 കോടി രൂപയും  ബജറ്റില്‍ പ്രഖ്യാപിച്ചു .