ഹരിതകേരളം
ശുചിത്വ മിഷന് 127 കോടി രൂപ
ഓരോ വീട്ടിലും വളക്കുഴി, കമ്പോസ്റ്റ് പിറ്റ്
മണ്ണ്-ജലസംരക്ഷണത്തിന് 102 കോടി
ചെറുകിട ജലസേചനത്തിന് 208 കോടി
മണ്ണ് സംരക്ഷണത്തിന് കയര്‍ഭൂവസ്ത്രം
ആധുനിക അറവ് ശാലകള്‍ നിര്‍മിക്കാന്‍ 100 കോടി
വൈദ്യുതി ശ്മശാനങ്ങള്‍ക്ക് 100 കോടി.

വിദ്യാഭ്യാസം
ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ 2500ലേറെ അധ്യാപക തസ്തികകള്‍
പൊതുവിദ്യാലയങ്ങളിലെ കുട്ടികളില്‍ 10 ശതമാനം വര്‍ധന ലക്ഷ്യം
45,000 ഹൈടെക് ക്ലാസ് മുറികള്‍; ചെലവ് 500 കോടി രൂപ
1000 കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ 500 കോടി

ആരോഗ്യം
ജീവിത ശൈലീരോഗങ്ങള്‍ക്ക് സൗജന്യ ചികിത്സ
മെഡിക്കല്‍ കോളേജുകളും മുന്‍നിര ആശുപത്രികളും സൂപ്പര്‍ സ്‌പെഷ്യാലിറ്റി നിലവാരത്തിലേയ്ക്ക്.
പൗരന്മാരുടെ ആരോഗ്യ ഡാറ്റാ ബാങ്ക്
ജില്ലാ താലൂക്ക് ജനറല്‍ ആശുപത്രികള്‍ക്ക് 2,000 കോടി രൂപ
രോഗികള്‍ക്ക് ആരോഗ്യ സഹായമായി 1000 കോടി; കാരുണ്യയുടെ വിഹിതം 350 കോടി
അവയവമാറ്റ ശസ്ത്രക്രിയയ്ക്കുശേഷം വേണ്ടമരുന്നുകള്‍ 10 ശതമാനം വിലയ്ക്ക്.
170 പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കും. 
സര്‍ക്കാര്‍ ആശുപത്രികളില്‍ മൊത്തം 5257 പുതിയ തസ്തികകള്‍.

ഭക്ഷ്യ സുരക്ഷ
റേഷന്‍ സബ്ഡിഡിക്ക് 900 കോടി
സാങ്കേതിക സംവിധാനങ്ങള്‍ക്ക് 117 കോടി
റേഷന്‍ വ്യാപാരികളുടെ കമ്മീഷനും മറ്റും 100 കോടി
നെല്ല് സംഭരണത്തിന് 700 കോടി
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് 200 കോടി
കണ്‍സ്യൂമര്‍ ഫെഡിന് 150 കോടി
ഹോര്‍ട്ടികോര്‍പ്പിന് 100 കോടി

കാര്‍ഷികം
കാര്‍ഷിക മേഖലയുടെ അടങ്കല്‍ 2106 കോടിയായി ഉയര്‍ത്തി
റബ്ബറിന് 150 രൂപ ഉറപ്പുവരുത്തുന്നതിനുള്ള വില സ്ഥിരതാ പദ്ധതി. ഇതിനായി 500 കോടി രൂപ
വയനാട് പാക്കേജിന് 19 കോടി
കാസര്‍ഗോഡ് പാക്കേജിനായി 90 കോടി
നെല്ല്, പച്ചക്കറി, വാഴ, പൂക്കള്‍, നാളികേരം എന്നിവയ്ക്കായി 15 പ്രത്യേക ഇക്കണോമിക് സോണുകള്‍.
മൃഗസംരക്ഷണ മേഖലയ്ക്ക് 308 കോടി. ഡയറി വികസനത്തിന് 97 കോടി.

പ്രവാസി ക്ഷേമം
പ്രവാസി ക്ഷേമപെന്‍ഷന്‍ 500ല്‍നിന്ന് 2000 രൂപയാക്കി.
പുനരധിവാസത്തിനും നൈപുണ്യവികസനത്തിനും 18 കോടി
പ്രവാസികളുടെ ഓണ്‍ലൈന്‍ ഡാറ്റ ബേസ് തയ്യാറാക്കും

വനിതാരംഗം
പിങ്ക് കണ്‍ട്രോള്‍ റൂമുകള്‍, സ്വയം പ്രതിരോധ പരിശീലനം തുടങ്ങിയവയ്ക്ക് 12 കോടി
100 ശതമാനവും സ്ത്രീകള്‍ ഗുണഭോക്താക്കളായ 64 പദ്ധതികള്‍ക്ക് 1,060.5 കോടി രൂപ. 
കുടുംബശ്രീയ്ക്ക് 161 കോടി രൂപയുടെ അധിക വകയിരുത്തല്‍. 
ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് 34 കോടി
ഷെല്‍ട്ടര്‍ ഹോം, ഷോര്‍ട്ട് സറ്റേ ഹോം എന്നിവയ്ക്ക് 19.5 കോടി രൂപ
അക്രമത്തിന് ഇരയാകുന്ന സ്ത്രീകളുടെ പുനരധിവാസത്തിന് അഞ്ച് കോടി

ഐടി/ഇന്റര്‍നെറ്റ്
ഇന്റര്‍നെറ്റ് സൗകര്യം പൗരാവകാശം
പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍
മറ്റുള്ളവര്‍ക്ക് കുറഞ്ഞ ചെലവില്‍ ഇന്റര്‍നെറ്റ്
കെ-ഫോണ്‍ എന്നപേരില്‍ കെഎസ്ഇബിയുടെ സഹകരണത്തോടെ ഒപ്റ്റിക്കല്‍ ഫൈബര്‍ പാതവഴി എല്ലാവര്‍ക്കും ഇന്റര്‍നെറ്റ്
1000 കോടിയുടെ പദ്ധതി.