തിരുവനന്തപുരം:  ആരോഗ്യമേഖലയില്‍ പുതിയ തസ്തികകള്‍ സൃഷ് ടിച്ചും സൗജകര്യങ്ങള്‍ മെച്ചപ്പെടുത്തിയും നവീകരിക്കുന്നതിനുള്ള പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. 170 പ്രാഥമിക കേന്ദ്രങ്ങളെ കുടുംബ ആസ്പത്രികളാക്കി മാറ്റും. ഇതിനായി 170 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലായി 1350 ഡോക് ടര്‍മാരുടെയും 1110 സ്റ്റാഫ് നഴ്‌സ് തസ്തികകളും സൃഷ് ടിക്കും. ഇതില്‍ മൂന്നിലൊന്ന് പേരെ ഈ വര്‍ഷം തന്നെ നിയമിക്കും. ശേഷിക്കുന്ന തസ്തികകളില്‍ അടുത്ത രണ്ട് വര്‍ഷം കൊണ്ട് നിയമനം നടത്തും.

സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ 45 അധ്യാപക തസ്തികകള്‍ സൃഷ് ടിക്കും. കൂടാതെ മെഡിക്കല്‍ കോളജുകളില്‍ 2877 സ്റ്റാഫ് നഴ്‌സുമാരേയും 1870 പാരാമെഡിക്കല്‍ സ്റ്റാഫിനേയും നിയമിക്കും. മെഡിക്കല്‍ കോളജുകളിലെ തസ്തികകളില്‍ 221 എണ്ണം ഈ വര്‍ഷം ശേഷിക്കുന്നവ അടുത്ത മൂന്നു വര്‍ഷങ്ങളിലുമായിട്ടാകും നിയമിക്കുക. 

Image
ഫെബ്രുവരി 27ന് മാതൃഭൂമി പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത.