തിരുവനന്തപുരം: കേരളത്തില്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ നല്‍കുമെന്ന് ബജറ്റില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്സിന്‍ നല്‍കുന്നതിനായി ബജറ്റില്‍ 1000 കോടി വകയിരുത്തി.

കേരളത്തില്‍ വാക്സിന്‍ ഗവേഷണ കേന്ദ്രം സ്ഥാപിക്കും. വാക്സിന്‍ ഉത്പാദനത്തിനും ഗവേഷണത്തിനുമുള്ള പദ്ധതി നടപ്പാക്കും. ഇതിനായി 10 കോടി നീക്കിവച്ചിട്ടുണ്ട്. 

എല്ലാ സിഎച്ച്‌സി, താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലം പകര്‍ച്ചവ്യാധികള്‍ക്കായി 10 ബഡ്ഡുകള്‍ വീതമുളള ഐസലേഷന്‍ വാര്‍ഡുകള്‍ സ്ഥാപിക്കും ഒരു കേന്ദ്രത്തിന് മൂന്ന് കോടി രൂപ വീതം ഏകവദശം 636.5 കോടി രൂപ ഇതിനാവശ്യം വരും. ഇതിനായി എംല്‍എമാരുടെ വികസന ഫണ്ടില്‍ നിന്ന് പണം കണ്ടത്തും. 

എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും നിലവിലുള്ള ഓട്ടോക്ലേവ് റൂം സിഎസ് ഐഡിയാക്കി (CSSD) മാറ്റും ഈ വര്‍ഷം 25 CSSD-കള്‍ നിര്‍മിക്കുന്നതിന് 18.75 കോടി രൂപ നീക്കിവെക്കും. 

തിരുവനന്തപുരം, കോഴിക്കാട് മെഡിക്കല്‍ കോളേജുകളില്‍ ഐസലേഷന്‍ ബ്ലോക്കുകള്‍ സ്ഥാപിക്കുന്നതിനായി 50 കോടി രൂപ

പീടിയാട്രിക് ഐസിയുകളിലെ കിടക്കശേഷി വര്‍ദ്ധിപ്പിക്കും. സ്ഥലലഭ്യതയള്ള ജില്ലാ ആശുപത്രികളിലം തിരഞ്ഞെടുത്ത ജനറല്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലം പീടിയാട്രിക് ഐസിയു വാര്‍ഡുകള്‍ നിര്‍മിക്കാന്‍ പ്രാരംഭ ഘട്ടമായി 25 കോടി രൂപ 

150 മെട്രിക് ടണ്‍ ശേഷിയളള മെഡിക്കല്‍ ഓക്‌സിജന്‍ (LMO) പ്ലാന്റ് സ്ഥാപിക്കും. പ്ലാന്റിനോടൊപ്പം 1000 മെട്രിക് ടണ്‍ കരുതല്‍ സംഭരണ ശേഷിയള്ള ടാങ്കും അടിയന്തര ആവശ്യങ്ങള്‍ക്ക് ഓക്‌സിജന്‍ എത്തിക്കുവാനായി ടാങ്കര്‍ സൗകര്യവും ഉണ്ടായിരിക്കും. സ്വകാര്യ കമ്പനികളുമായി ചേര്‍ന്ന് സംയക്ത സംരംഭമായി പ്ലാന്റുകള്‍ സ്ഥാപിക്കും. വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനും പദ്ധതിയുടെ പ്രാരംഭ ചെലവുകള്‍ക്കുമായി 25 ലക്ഷം രൂപ വകയിരുത്തി.

അമേരിക്കയിലള്ള Centre for Disease Control ത്തെ മാതൃകയില്‍ ഒരുസ്ഥാപനം തുടങ്ങാനായി സാധ്യതാ പഠനം നടത്തുന്നതിനായി 50 ലക്ഷം രൂപ.

ആതുര ശുശ്രൂഷയമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളും ഉപകരണങ്ങളും നിര്മിക്കുന്നതിനായി ശാസ്ത്രഗവേഷണന സ്ഥാപനങ്ങളായ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്്‌നോളജി, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, വി.എസ്.എസി.സി ഇലക്ട്രോണിക്‌സ് റീജിയണല്‍ ടെസ്റ്റ് ലബോറട്ടറി, സര്വകലാശാലകള്‍, മറ്റു ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയെ ഉപയോഗപ്പെടുത്തും. ഇതിന്റെ പ്രാരംഭ ചെലവുകള്‍ക്കായി 10 കോടി.