തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ തുടര്‍ഭരണം ജനാധിപത്യത്തിന്റെ വിജയമാണെന്ന് ധനമന്ത്രി ഡോ.കെഎന്‍ ബാലഗോപാല്‍. ബജറ്റ് അവതരണ പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. 2021 തിരഞ്ഞെടുപ്പില്‍ കേരള ജനത പുതിയ ചരിത്രം രചിച്ചു. ഇത്രയും ദയയില്ലാത്ത ആക്രമണത്തിന് വിധേയമായ ഒരു സര്‍ക്കാര്‍ കേരളത്തില്‍ ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ ധനമന്ത്രി പ്രതിപക്ഷ ആരോപണങ്ങള്‍ ജനങ്ങളില്‍ എത്താത്തതു കൊണ്ടല്ല മറിച്ച് ജനങ്ങള്‍ അക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനം എടുക്കുകയായിരുന്നുവെന്നും ഓര്‍മിപ്പിച്ചു.  

ആരോപണങ്ങളുടേയും പ്രചാരണങ്ങളുടേയും അടിസ്ഥാനത്തിലല്ല സ്വന്തം ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിലാണ് ജനങ്ങള്‍ വോട്ടു ചെയ്തത്. 

ഇത് കേവലമൊരു മുന്നണിയുടെ വിജയം മാത്രമല്ല. കേരള ജനതയുടെ വിജയമാണ്. പ്രതിപക്ഷ ത്തിന് പ്രവര്‍ത്തന സ്വാതന്ത്രം നിഷേധിച്ചു കൊണ്ടോ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ടോ അല്ല തുടര്‍ഭരണം നേടിയെടുത്തത്. രാഷ്ട്രീയ കുതുരക്കച്ചവടത്തില്‍ നിന്നും കേരളത്തെ രക്ഷിക്കാന്‍ ഇടതുമുന്നണിക്ക് സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.