തിരുവനന്തപുരം: കൃഷി ഭവനുകളെ സ്മാര്‍ട്ടാക്കാന്‍  10 കോടി രൂപ ബജറ്റില്‍ വകയിരുത്തി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ഗുണമേന്മയുള്ള നടീല്‍ വസ്തുക്കളുടെ വിതരണം, മണ്ണിന്റെ സ്വഭാവത്തിന് അനുസൃതമായ കൃഷി, കൃഷി പരിപാലനം, വിളവെടുപ്പ്, വെയര്‍ ഹൗസുകളുടെ ഉപയോഗം, കോള്‍ഡ് സ്‌റ്റോറേജുകളുടെ ശൃംഖല,മാര്‍ക്കറ്റിംഗ് എന്നിവ വരെയുള്ള വിവിധ ഘട്ടങ്ങളുടെ ഏകോപനം, ക്ലൌഡ് കംമ്പ്യൂട്ടിംഗ് ബ്ലോക്ക് ചെയിന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിന്‍സ് തുടങ്ങിയ ആധുനിക ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ  ആധുനിക വത്കരിക്കും ഇതിനായാണ് 10 കോടി രൂപ വിലയിരുത്തിയത്. 

കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണനത്തിനായി വിവര സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ സേവന ശൃംഖ ആരംഭിക്കുമെന്നും ധനമന്ത്രി. 

കോവിഡ് 19 മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിമൂലം തൊഴില്‍ നഷ്ടപ്പെട്ടവരെയും ചെറുപ്പക്കാരെയും കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കാനും കാര്‍ഷിക മേഖയില്‍ ന്യായവില ഉറപ്പുവരുത്താനും പദ്ധതികള്‍ ആവിഷ്‌ക്കരിക്കും 

അഞ്ച് അഗ്രോപാര്‍ക്കുകള്‍ സ്ഥാപിക്കും. കൂടാതെ പാല്‍ ഉപയോഗിച്ചുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ ഫാക്ടറി ആരംഭിക്കും. ഇതിനായി പത്ത് കോടി വകയിരുത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. 

തോട്ടം മേഖല

പ്ലാന്റേഷന്‍ മേഖലയുടെ വികസനവും ഭരണപരമായ കാര്യങ്ങളും മികച്ചതാക്കാന്‍ പ്ലാന്റേഷന്‍സ് ഡയറക്ടറേറ്റ് ശക്തിപ്പെടുത്താന്‍ രണ്ട് കോടി രൂപ അനുവദിച്ചു.  തോട്ടം മേഖലയുടെ വൈവിധ്യ വത്കരണത്തിനും പുതിയ വിളകള്‍ പരിചയപ്പെടുത്താനുമായി നയം രൂപീകരിക്കും ഇതിന്റെ പ്രാഥമിക പ്രവര്‍ത്തനത്തിനായി രണ്ട് കോടി രൂപ വിലയിരുത്തും.   

പരിസ്ഥിതി

വെള്ളപ്പൊക്ക നിയന്ത്രണ പദ്ധതികള്‍ക്കായി  500 കോടി രൂപ ചിലവ് വരുന്ന പദ്ധതി ആവിഷ്‌കരിക്കും. ഇതിന്റെ പ്രാഥമിക ഘട്ടത്തിനായി 50 കോടി രൂപ  അനുവദിച്ചു.  ജലാശയങ്ങള്‍ ശുചീകരിക്കുക, തീരദേശത്ത് കണ്ടല്‍ കാടുകള്‍ ഉപയോഗിക്കുക,  നദികളുടെ ആഴം വര്‍ദ്ധിപ്പിക്കുക, ജല ഒഴുക്ക് ഉറപ്പുവരുത്തുക തുടങ്ങി നിരവധി പദ്ധതികളിലൂടെയാണ് വെള്ളപ്പൊക്കം തടയാനുള്ള  ബൃഹത് പദ്ധതി നടപ്പിലാക്കുന്നത്.  500 കോടി രൂപയെങ്കിലും പദ്ധതിയ്ക്ക് ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മത്സ്യ ബന്ധനം 

മത്സ്യ ബന്ധന മേഖലയില്‍ മത്സ്യ സംസ്‌കരണത്തിനും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തിനുമായി പശ്ചാത്തല സൗകര്യങ്ങള്‍  ഒരുക്കുന്നതിന് അഞ്ച് കോടി രൂപ അനുവദിച്ചു. അക്വേറിയം റിഫോംസ് സംബന്ധിച്ച് പഠനം നടത്തി നിയമം കൊണ്ടുവരുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു

 

Content Highlight: kerala budget 2021: Agriculture and Environment