ന്യൂഡല്‍ഹി: പഴയ സ്വര്‍ണവും പഴയ കാറുകളും വില്‍ക്കുമ്പോള്‍ ജിഎസ്ടി ബാധകമാവില്ല. 

പഴയ സ്വര്‍ണം വ്യക്തികള്‍ ജ്വല്ലറികളില്‍ വില്‍ക്കുമ്പോഴാണ് നികുതി ബാധകമല്ലാത്തത്. അതുപോലെതന്നെ ഉപയോഗിച്ച വാഹനം മറ്റൊരു വ്യക്തിക്ക് വില്‍ക്കുമ്പോഴും ജിഎസ്ടി ബാധകമാകില്ലെന്ന് റവന്യു സെക്രട്ടറി വ്യക്തമാക്കി.

വ്യാപാരത്തിന്റെ ഭാഗമായല്ലാതെയുള്ള വില്പനയായതിനാലാണ് ജിഎസ്ടിയുടെ ഭാഗമാകാത്തത്. പഴയ സ്വര്‍ണം വ്യക്തികള്‍ വില്‍ക്കുമ്പോള്‍ ജ്വല്ലറികള്‍ക്കോ വ്യക്തികള്‍ക്കോ ഇത് പ്രകാരം നികുതി നല്‍കേണ്ടതില്ല.