ലോകത്തിലെ ഏറ്റവുംവലിയ ഭൂഗര്‍ഭ റെയില്‍പാതകാണാം

Gotthard Base Tunnel

1/10

ലോകത്തിലെ ഏറ്റവും വലിയ ഭൂഗര്‍ഭ റെയില്‍പാത 'ഗോഥ്ഹാഡ്' സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ബുധനാഴ്ച തുറന്നപ്പോള്‍. 81000 കോടിരൂപ നിര്‍മ്മാണച്ചെലവില്‍ 17 വര്‍ഷം കൊണ്ട് നിര്‍മ്മിച്ചതാണിത്.

 

Gotthard Base Tunnel

2/10

ആയിര കണക്കിന് തൊഴിലാളികളുടെ കഠിനധ്വാനത്തിന്റെ പ്രതിഫലമാണ് ഈ തുരങ്കം.

Gotthard Base Tunnel

3/10

ഇതിനായി 125 തൊഴിലാളികള്‍ തുരങ്കത്തിനുള്ളില്‍ രാപാര്‍ത്ത് മൂന്നു ഷിഫ്റ്റുകളിലായി തുടര്‍ച്ചയായി 43800 മണിക്കൂര്‍ ജോലിചെയ്തിട്ടുണ്ട്.

 

Gotthard Base Tunnel

4/10

ഗോഥ്ഹാഡ് തുരങ്കത്തില്‍ ആദ്യ ഓട്ടത്തിനായി എത്തിയ ട്രെയിന്‍.  ജപ്പാനിലെ 53.9 കിലോമീറ്റര്‍ നീളമുള്ള സെയ്ക്കന്‍ റെയില്‍ തുരങ്കം ഗോഥ്ഹാഡിന്റെ വരവോടെ രണ്ടാം സ്ഥാനത്തായി.

 

 

Gotthard Base Tunnel

5/10

1947 ല്‍ സ്വിസ് എഞ്ചിനീയറായ കാള്‍ എഡ്വാര്‍ഡ് ഗര്‍ണറാണ് ഈ തുരങ്കത്തിന് ആദ്യം സ്‌കെച്ച് തയ്യാറാക്കുന്നത്. എന്നാല്‍ നിര്‍മ്മാണ ചെലവും മറ്റു പ്രശ്‌നങ്ങളും മൂലം 1999 ലാണ് നിര്‍മ്മാണ പ്രവൃത്തി തുടങ്ങാനയത്.

 

Gotthard Base Tunnel

6/10

ജര്‍മന്‍ ചാന്‍സിലര്‍ ആംഗേല മെര്‍ക്കല്‍, ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സൊ ഒലാന്‍ദ്, ഇറ്റാലിയന്‍  പ്രധാനമന്ത്രി മാറ്റിയോ റെന്‍സിയടക്കമുള്ളവര്‍ ഉദ്ഘാടന ഓട്ടത്തില്‍ പങ്കാളികളായി.

 

inuagral function

7/10

സ്വിസ് പ്രസിഡണ്ട് ജൊഹാന്‍ ഷ്‌നീഡര്‍ അമ്മാന്‍  ഉദ്ഘാടന പരിപാടി അഭിസംബോധന ചെയ്തു.

 

Gotthard Base Tunnel

8/10

ഗംഭീരമായ ചടങ്ങുകളോടെയായിരുന്നു ഉദ്ഘാടനം

 

Gotthard Base Tunnel

9/10

തെക്കുവടക്കന്‍ യൂറോപ്പുകളെ ബന്ധിപ്പിക്കുന്ന  ഈ അതിവേഗ റെയില്‍പാത ചരക്കുഗതാഗതത്തിനൊപ്പം യാത്രബുദ്ധിമുട്ടുകളും മലിനീകരണവും ഒഴിവാക്കുകയാണ് ലക്ഷ്യമാക്കുന്നത്.

 

 

 

train

10/10

ഡിസംബറോടെ പൂര്‍ണ്ണമായി യാത്രാ യോഗ്യമാകുന്ന ഈ പാതയിലൂടെ ദിവസവും  260 ചരക്കുതീവണ്ടികള്‍ക്കും 65 പാസഞ്ചര്‍ തീവണ്ടികള്‍ക്കും വരെ സര്‍വീസ് നടത്താനാകുമെന്നാണ് പറയുന്നത്.

 
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented