മികച്ച അഞ്ച് ബ്രാന്‍ഡുകളെ അറിയാം; നിക്ഷേപിക്കാം

1

1/6

ബ്രാന്‍ഡ് മൂല്യത്തില്‍ കുതിച്ചുയര്‍ന്ന് ഇന്ത്യന്‍ കമ്പനികള്‍. ബാങ്കിങ്, മൊബൈല്‍ മേഖലകളിലെ സ്ഥാപനങ്ങളാണ് നിരയില്‍ മുന്നിട്ടു നില്‍ക്കുന്നത്. ഏറ്റവും ബ്രാന്‍ഡ് മൂല്യമുള്ള സ്ഥാപനമെന്ന ഖ്യാതി മൂന്നാം വട്ടവും എച്ച് ഡി എഫ് സി ബാങ്ക് കരസ്ഥമാക്കി. റിസര്‍ച്ച് ഏജന്‍സിയായ മില്‍വാഡ് ബ്രൗണ്‍ നടത്തിയ ബ്രാന്‍ഡ്‌സ് (brandZ) പഠനത്തിലാണ് കമ്പനികളുടെ വളര്‍ച്ചയെക്കുറിച്ച് പറയുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ ഇന്ത്യയിലെ 50 മുന്‍നിര ബ്രാന്‍ഡുകളുടെ ബ്രാന്‍ഡ് മൂല്യം 30 ശതമാനമാണ് വര്‍ദ്ധിച്ചത്.  റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ അമ്പത് മുന്‍നിര ബ്രാന്‍ഡുകളുടെ ആകെ മൂല്യം 90.5 ബില്യണ്‍ ഡോളറാണ് .

2

2/6

എച്ച് ഡി എഫ് സി ബാങ്ക്

തുടര്‍ച്ചയായി മൂന്നാമത്തെവര്‍ഷവും എച്ച്ഡിഎഫ്‌സി ബാങ്കുതന്നെയാണ് റാങ്കില്‍ ഒന്നാമത്. സ്വകാര്യ മേഖലാ ബാങ്കുകളില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ബാങ്കിന് കഴിഞ്ഞവര്‍ഷം 15ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. 14.4 ബില്യണ്‍ ഡോളറാണ് ബാങ്കിന്റെ ബ്രാന്‍ഡ് മൂല്യം.

3

3/6

എയര്‍ടെല്‍

സുനിര്‍ ഭാരതി മിത്തലിന്റെ നേതൃത്വ മികവില്‍, മൊബൈല്‍ സേവനദാതാക്കളായ എയര്‍ടെല്‍ ആണ് രണ്ടാം സ്ഥാനത്ത് തുടരുന്നത്.

4

4/6


എസ്ബിഐ 

രാജ്യത്തെ മുന്‍നിര പൊതുമേഖല ബാങ്കായ എസ്ബിഐയാണ് മൂന്നാം സ്ഥാനത്തുള്ളത്. എസ്ബിഐയുടെ ചീഫ് അരുന്ധതി ഭട്ടാചാര്യയെ ലോകത്തിലെ ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ദ്ധയായി ഫോബ്സ് തിരഞ്ഞെടുത്തിരുന്നു.

5

5/6

ഏഷ്യന്‍ പെയിന്റ്‌സ് 

ഏഷ്യന്‍ പെയിന്റ്‌സിനെ വെല്ലാന്‍ രാജ്യത്ത് വേറെ പെയിന്റ് കമ്പനികളില്ല. കെബിഎസ് ആനന്ദിന്റെ നേതൃത്വ മികവില്‍ കമ്പനി കുതിക്കുകയാണ്. മികച്ച ബ്രാന്‍ഡുകളില്‍ നാലാം സ്ഥാനത്താണ് ഏഷ്യന്‍ പെയിന്റ്സിന്റെ സ്ഥാനം.

6

6/6

ഐസിഐസിഐ ബാങ്ക്

സാമ്പത്തിക മേഖലയിലെ ശക്തയായ വനിതകളില്‍ ഒരാളായ ചന്ദ കൊച്ചാറാണ് ഐസിഐസി ബാങ്കിന് നേതൃത്വം നല്‍കുന്നത്. 

മികച്ച ബ്രാന്‍ഡുകളുടെ പട്ടികയില്‍ ബാങ്കുകളും ധനകാര്യ കമ്പനികളുമാണ് ഏറെയും. മികച്ച 50 ബ്രാന്‍ഡുകളുടെ മൊത്തം മൂല്യത്തിന്റെ 38 ശതമാനവും ധനകാര്യ സ്ഥാപനങ്ങളുടേതാണ്.

 
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented