വേഗത്തില്‍ ലക്ഷാധിപതിയാകാന്‍ ഏഴ് വഴികള്‍

01.jpg

1/7

സമ്പത്ത് നേടാന്‍ മികച്ച മാര്‍ഗങ്ങള്‍

പുതുവര്‍ഷം പിറന്നു. സാമ്പത്തിക ഉന്നമനമെന്ന ലക്ഷ്യം മുന്നില്‍ കണ്ട് മികച്ച തീരുമാനങ്ങളെടുക്കാനുള്ള സമയമാണിത്.  2017 മികച്ചതാക്കാന്‍ സ്മാര്‍ട്ടായി നിക്ഷേപിച്ചുതുടങ്ങാം. അതിനുള്ള വഴികള്‍തേടി കൂടുതല്‍ ആകുല ചിത്തരാകേണ്ട. ദീര്‍ഘകാലയളവില്‍ സമ്പത്തുനേടാന്‍ മികച്ച നിക്ഷേപ പദ്ധതികള്‍ തിരഞ്ഞെടുക്കാം.

02.jpg

2/7

ഓഹരി നിക്ഷേപം
ഓഹരി നിക്ഷേപമെന്ന് കേട്ടാല്‍തന്നെ അലര്‍ജിയുള്ളവര്‍ ഏറെയുണ്ട്. ഓഹരിയില്‍ നിക്ഷേപിച്ച് കൈപൊള്ളിയവരായിരിക്കും ഇവരിലേറെപ്പേരും. 

2008ലെ തകര്‍ച്ചയില്‍ പണം നഷ്ടമാകാത്തവരുണ്ടാകില്ലെങ്കിലും ആ നഷ്ടം നേട്ടമാക്കിയവരുമേറപ്പേരുണ്ട്. ദീര്‍ഘകാല ലക്ഷ്യം മുന്നില്‍ കണ്ട് മികച്ച ഓഹരികളില്‍ ചിട്ടയായി നിക്ഷേപിക്കുന്നവര്‍ക്ക് ഓഹരി നിക്ഷേപത്തെക്കുറിച്ച് നേട്ടത്തിന്റെ കഥകളെ പറയാനുണ്ടാകൂ.

ചെയ്യേണ്ടത്: ഓഹരി ബ്രോക്കര്‍മാരുടെ ടിപ്‌സുകള്‍ക്ക് പിറകെ പോകാതെ, മികച്ച ഓഹരികള്‍ കണ്ടെത്തുക. ഒരു പോര്‍ട്ട് ഫോളിയോ രൂപപ്പെടുത്തുക. മാസംതോറും നിക്ഷേപിക്കുക. ഏഴ് വര്‍ഷത്തിന് അപ്പുറമുള്ള ലക്ഷ്യം മുന്നില്‍ കണ്ട് മാത്രം ഓഹരിയില്‍ നിക്ഷേപിക്കുക. ഇടയ്ക്ക് വിലകയറുമ്പോള്‍ വിറ്റ് ലാഭമെടുക്കാതിരിക്കുക. നിക്ഷേപിച്ച ഓഹരികളുടെ വിലയിടിയുമ്പോള്‍ ഭയപ്പെട്ട് വിറ്റൊഴിയാതിരിക്കുക; വാങ്ങാനുള്ള മികച്ച അവസരമായി കരുതുക.

03.jpg

3/7

നികുതി ആസൂത്രണം

ആദായ നികുതി ഒഴിവുള്ള നിക്ഷേപ പദ്ധതികള്‍ പോര്‍ട്ട് ഫോളിയോയില്‍ ഉള്‍പ്പെടുത്തുക. സ്ഥിര നിക്ഷേപ പദ്ധതിയായ പിപിഎഫ്, ഓഹരി അധിഷ്ഠിത പദ്ധതിയായ ഇഎല്‍എസ്എസ് ഉള്‍പ്പടെയുള്ളവ തിരഞ്ഞെടുക്കാവുന്നതാണ്. നിക്ഷേപിക്കുമ്പോഴും നിക്ഷേപം വളരുമ്പോഴും നിക്ഷേപം പിന്‍വലിക്കുമ്പോഴും ആദായ നികുതി ബാധ്യതയില്ലെന്നതാണ് ഈ പദ്ധതികളെ ആകര്‍ഷകമാക്കുന്നത്.

 

04.jpg

4/7

വ്യത്യസ്ത നിക്ഷേപ മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കുക

സ്വര്‍ണം, റിയല്‍ എസ്റ്റേറ്റ്, ബാങ്ക് സ്ഥിര നിക്ഷേപം-ഇത്രയുമാണ് മലയാളികളുടെ നിക്ഷേപമാര്‍ഗങ്ങള്‍. ഇവയില്‍നിന്ന് മാറി ഓഹരി, കടപ്പത്രങ്ങള്‍, മ്യൂച്വല്‍ ഫണ്ട് എന്നിവയിലും നിക്ഷേപിക്കുക. ഇവയിലെ നിക്ഷേപങ്ങള്‍ക്ക് പണപ്പെരുപ്പത്തെ നേരിടാനുള്ള കഴിവുണ്ടെന്ന് മനസിലാക്കുക.

05.jpg

5/7

കൂടുതല്‍ പണം എസ്ബി അക്കൗണ്ടില്‍ സൂക്ഷിക്കാതിരിക്കുക

ഒന്നോ രണ്ടോ ലക്ഷം രൂപ വെറുതെ എസ്ബി അക്കൗണ്ടില്‍ അലസമായി ഇടാതിരിക്കുക. വെറും നാല് ശതമാനമാണ് ഇതില്‍നിന്നുള്ള പലശയെന്ന് ഓര്‍ക്കുക. പകരം ബാങ്ക് എഫ്ഡിയിലോ ലിക്വിഡ് ഫണ്ടിലോ നിക്ഷേപിക്കുക. മികച്ച നിക്ഷേപ പദ്ധതികള്‍ കണ്ടെത്തി അതിലേയ്ക്ക് പിന്നീട് മാറ്റുകയും ചെയ്യുക. താല്‍ക്കാലിക ആവശ്യത്തിന് ഉപയോഗിക്കാനുള്ള പണം മാത്രം എസ്ബി അക്കൗണ്ടില്‍ സൂക്ഷിച്ചാല്‍ മതി.

06.jpg

6/7

നിക്ഷേപിക്കുംമുമ്പ് ആലോചിക്കുക

പോര്‍ട്ട്‌ഫോളിയോ നിക്ഷേപ പദ്ധതികള്‍, ഓഹരി നിക്ഷേപ ടിപ്‌സ്‌കുള്‍, യുലിപ് ഉള്‍പ്പടെയുള്ള ഇന്‍ഷുറന്‍സ് പദ്ധതികള്‍, ക്ലോസ് എന്‍ഡഡ് മ്യൂച്വല്‍ ഫണ്ടുകള്‍ തുടങ്ങിയവയില്‍ നിക്ഷേപിക്കും മുമ്പ് ആലോചിച്ച് തീരുമാനമെടുക്കുക. ഏജന്റുമാരുടെയോ ബ്രോക്കര്‍മാരുടെയോ ഉപദേശം കണ്ണടച്ച് വിശ്വസിച്ച് നിക്ഷേപം നടത്താതിരിക്കുക. നിക്ഷേപ പദ്ധതിയുടെ കോട്ടങ്ങളും നേട്ടങ്ങളും പൂര്‍ണമായി അറിഞ്ഞിട്ടുമതി നിക്ഷേപം.

07.jpg

7/7

എസ്‌ഐപി മാതൃക പിന്തുടരുക

ദീര്‍ഘകാലയളവ് മുന്നില്‍ കണ്ട് ചിട്ടയായി നിക്ഷേപിച്ചാല്‍ ഭാവിയില്‍ മികച്ച നേട്ടം ഉറപ്പായും ലഭിക്കും. നഷ്ടസാധ്യത ഒരു പരിധിവരെ കുറയ്ക്കാനും നേട്ടം ഉറപ്പാക്കാനും ഇതിലൂടെ കഴിയും. ഓഹരിയായാലും മ്യൂച്വല്‍ ഫണ്ട് ആയാലും എസ്‌ഐപിയായി നിക്ഷേപിച്ചുതുടങ്ങുക. ദീര്‍ഘകാലം അത് തുടരട്ടെ. ഉയര്‍ച്ചയിലും തളര്‍ച്ചയിലും നിക്ഷേപിച്ചുകൊണ്ടേയിരിക്കുക. ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടാന്‍ അതുതന്നെ മികച്ച മാര്‍ഗം. പ്രതിമാസം ആയിരം രൂപയായി പോലും നിക്ഷേപിച്ചുതുടങ്ങാന്‍ ഇതിലൂടെ കഴിയും.

 
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented