പ്രമുഖ ഐടി കമ്പനികളിലെ ഉന്നതരുടെ ശമ്പളമെത്ര?

Francisco D'Souza, CEO, Cognizant

1/6

ഫ്രാന്‍സിസ്‌കോ ഡിസൂസ
കോഗ്നിസാന്റ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഫ്രാന്‍സിസ്‌കോ ഡിസൂസക്ക് 80.56 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രതിഫലമായി കിട്ടിയത്. ഇന്ത്യന്‍ കമ്പനികളിലെ സി.ഇ.ഒമാര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം പറ്റുന്നയാളാണ് ഇദ്ദേഹം.

 

Vishal Sikka

2/6

വിശാല്‍​ സിക്ക
ഇന്‍ഫോസിസ് സി.ഇ.ഒ ആയ മധ്യപ്രദേശ് സ്വദേശി വിശാല്‍ സിക്കയുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പ്രതിഫലം 49 കോടി രൂപയാണെന്നാണ് കമ്പനിയുടെ വാര്‍ഷിക കണക്കുകള്‍ പറയുന്നത്. ഇന്‍സെന്റീവും ബോണസും അടക്കമുള്ള തുകയാണിത്. 2014 ജൂണിലാണ് അദ്ദേഹം ഇന്‍ഫോസിസിലെത്തുന്നത് അതിനു മുമ്പ് സാപിന്റെഎക്‌സിക്യുട്ടീവായിരുന്നു.

 

N Chandrasekaran, CEO, TCS

3/6

എന്‍. ചന്ദ്രശേഖരന്‍
ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ് സി.ഇ.ഒ  എന്‍. ചന്ദ്ര ശേഖരന്‍ പ്രതിഫലമായി കഴിഞ്ഞ സാമ്പത്തിക വാര്‍ഷം വാങ്ങിയത് 25.6 കോടി രൂപ. ഇതിനു പുറമേ ചന്ദ്രശേഖരന് 10 കോടി രൂപ ഒറ്റ തവണ സ്‌പെഷ്യല്‍ ബോണസും ലഭിച്ചിട്ടുണ്ട്.

2.28 കോടി അടിസ്ഥാന ശമ്പളം, 2.64 കോടി രൂപ അധിക ശമ്പളം, 19 കോടി കമ്മീഷന്‍, 1.73 കോടി മറ്റു അലവന്‍സായുമാണ് ചന്ദ്രശേഖരന് ലഭിച്ചത്. ടി.സി.എസിന്റെ ചീഫ് എക്‌സിക്യുട്ടീവ് പദം നടരാജ ചന്ദ്രശേഖരന്‍ 2009 ല്‍ ആണ് ഏറ്റെടുക്കുന്നത്. അതിനു മുമ്പ് അദ്ദേഹം കമ്പനിയുടെ എക്‌സിക്യുട്ടീവ് ഡയറക്ടറും സി.ഒ.ഒയുമായിരുന്നു. തമിഴ്‌നാട് സ്വദേശിയാണ്

 

Abidali Neemuchwala

4/6

അബിദാലി നീമുച്ച്‌വാല
വിപ്രോ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അബിദാലി നീമുച്ച്‌വാലക്ക്  2015-16 വര്‍ഷത്തില്‍ കമ്പനി നല്‍കിയത്   12 കോടിയോളം രൂപയാണ്. 5.78 കോടിയോളമാണ് അടിസ്ഥാന ശമ്പളമായും അലവന്‍സായും ലഭിച്ചത്. 2.36 കോടിയോളം രൂപ കമ്മീഷനും മറ്റുമായും 3.86 കോടിയോളം മറ്റു ചിലവുകള്‍ക്കും 14 ലക്ഷത്തോളം ദീര്‍ഘകാല കോമ്പണ്‍സേഷനായുമാണ് നീമുച്ച്‌വാല 2015-16 സാമ്പത്തിക വര്‍ഷത്തില്‍ കൈപ്പറ്റിയത്.

 

 

അസിം പ്രേംജി

5/6

അസിം പ്രേംജി
വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജിക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം  2.13 കോടി രൂപയാണ് കമ്പനിയില്‍ നിന്ന് ശമ്പളമായി ലഭിച്ചത്. കമ്പനിയില്‍നിന്ന് ലഭിച്ച ലാഭവിഹിതം ഉള്‍പ്പെടുത്താതെയാണിത്.

 

റിഷാദ് പ്രേംജി

6/6

റിഷാദ് പ്രേംജി
വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജിയുടെ മകനാണ് റിഷാദ് പ്രേംജി. വിപ്രോയുടെ സ്ട്രാറ്റജി  ഓഫീസറാണ് റിഷാദ്. 2.19 കോടിയാണ് ഇയാളുടെ 2015-16 സാമ്പത്തിക വര്‍ഷത്തെ പ്രതിഫലം. 2007 ലാണ് റിഷാദ് വിപ്രോയില്‍ ചേരുന്നത്. വിപ്രോ എന്റര്‍ പ്രൈസസ് ലിമിറ്റഡിന്റെ ബോര്‍ഡ് അംഗം കൂടിയാണ്.

 

 
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented