ബാങ്കുകള്‍ നിക്ഷേപകന്റെ പണം കീശയിലാക്കുന്നത് ഇങ്ങനെ

01.jpg

1/5

രാജ്യത്തെ പ്രധാന ബാങ്കുകളായ എസ്ബിഐ, ഐസിഐസിഐ, എച്ച്ഡിഎഫ്‌സി, ആക്‌സിസ് തുടങ്ങിയവ പണമിടപാടിന് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ തീരുമാനിച്ചിരിക്കുന്നു. 

ബാങ്കിന്റെ ശാഖകള്‍വഴിയുള്ള പണമിടപാട് നിരുത്സാഹപ്പെടുത്തുന്നതിനാണ് നിരക്ക് ഈടാക്കുന്നതെന്നാണ് ബാങ്കുകളുടെ ഭാഷ്യം. 

അക്കൗണ്ടില്‍ പണം ഇടുന്നതിനും പിന്‍വലിക്കുന്നതനും നിരക്ക് ഈടാക്കാനാണ് തീരുമാനം. സൂക്ഷിച്ച് ഇടപാട് നടത്തിയില്ലെങ്കില്‍ നിങ്ങളുടെ പണത്തിന്റെ ഒരുഭാഗം ബാങ്കിന്റെ കീശയിലേയ്ക്ക് പോകും. 

പ്രധാന കാര്യങ്ങള്‍ അറിയാം

02.jpg

2/5

എസ്ബിഐ
1. പ്രതിമാസം മൂന്ന് തവണയാണ് ശാഖവഴി സൗജന്യമായി പണം നിക്ഷേപിക്കാന്‍ കഴിയുക. അതിലപ്പുറം ഓരോ തവണ നിക്ഷേപിക്കുമ്പോഴും 50 രൂപയും സര്‍വീസ് ടാക്‌സും ഈടാക്കും. ഏപ്രില്‍ ഒന്നുമുതലാണ് ഈമാറ്റം.

2. ഇനി മുതല്‍ മിനിമം ബാലന്‍സ് അക്കൗണ്ടില്‍ സൂക്ഷിച്ചില്ലെങ്കില്‍ പിഴ ഈടാക്കും. ഗ്രാമപ്രദേശങ്ങളില്‍ കുറവും നഗരങ്ങളില്‍ കൂടുതലുമാണ് പിഴ.

3. മെട്രോ നഗരങ്ങളില്‍ മിനിമം ബാലന്‍സ് തുകയായ 5000 രൂപയുടെ 75 ശതമാനം കുറവ് വന്നാല്‍ 100 രൂപയും സര്‍വീസ് ടാക്‌സുമാണ് പിഴ. മിനിമം ബാലന്‍സില്‍ 50 ശതമാനം കുറവ് വന്നാല്‍ 50 രൂപയും സര്‍വീസ് ടാക്‌സുമാണ് ഈടാക്കുക. 

4. മറ്റ് ബാങ്കുകളുടെ എടിഎം വഴി പ്രതിമാസം മൂന്നില്‍ കൂടുതല്‍ തവണ തുക പിന്‍വലിച്ചാല്‍ ഓരോ തവണയും 20 രൂപ നല്‍കേണ്ടിവരും. സ്വന്തം ബാങ്കിന്റെ എടിഎം വഴിയാണെങ്കില്‍ പ്രതിമാസം അഞ്ച് തവണയാണ് സൗജന്യമായി പണം പിന്‍വലിക്കാന്‍ കഴിയുക. 

5. 25,000 രൂപയില്‍ കുടൂതല്‍ അക്കൗണ്ടില്‍ ബാലന്‍സ് ഉണ്ടെങ്കില്‍ എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കുന്നതിന് ചാര്‍ജ് ഈടാക്കില്ല. ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ അക്കൗണ്ടില്‍ ബാലന്‍സ് ഉണ്ടെങ്കില്‍ മറ്റ് ബാങ്കുകളുടെ എടിഎം എത്ര ഉപയോഗിച്ചാലും നിരക്ക് ഈടാക്കില്ല.

03.jpg

3/5

ആക്‌സിസ് ബാങ്ക്

1. പ്രതിമാസം അഞ്ച് പണമിടപാടുകളാണ്(പണം നിക്ഷേപിക്കലും പിന്‍വലിക്കലും) സൗജന്യമായുള്ളത്. അതിന് മുകളില്‍ ഓരോ ഇടപാടിനും 95 രൂപയും സേവന നികുതിയും ഈടാക്കും. 

2. അക്കൗണ്ടുള്ള ശാഖയില്‍നിന്നല്ലാതെയുള്ള അഞ്ച് പണമടപാടുകള്‍ക്കാണ് സൗജന്യമുള്ളത്.  പ്രതിദിന പരമാവധി നിക്ഷേപതുക 50,000 രൂപയുമാണ്. അതില്‍ കൂടുതല്‍ തുക നിക്ഷേപിക്കുന്നതിന് ഓരോ ആയിരം രൂപയ്ക്കും 2.50 രൂപ വീതമോ ഒരു ഇടപാടിന് 95 രൂപയോ നല്‍കണം. ആറാമത്തെ ഇടപാടിനും ഇത് ബാധകണമാണ്.

04.jpg

4/5

എച്ച്ഡിഎഫ്‌സി ബാങ്ക്

1. നാല് സൗജന്യ ഇടപാടുകളാണ് പ്രതിമാസം അനുവദിക്കുന്നത്. അതിനുമപ്പുറം ഓരോ ഇടപാടിനും 150 രൂപ നല്‍കണം. 

2. സാലറി അക്കൗണ്ടുകള്‍ ഉള്‍പ്പടെയുള്ള എല്ലാ സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ക്കും ഇത് ബാധകമാണ്.

3. അക്കൗണ്ടുള്ള ശാഖയില്‍ പ്രതിദിനം സൗജന്യമായി ഇടപാട് നടത്താവുന്ന തുക രണ്ട് ലക്ഷമാണ്. അതിനുമപ്പുറം ആയിരം രൂപയ്ക്ക് അഞ്ച് രൂപവീതമോ അല്ലെങ്കില്‍ ഒരു ഇടപാടിന് 150 രൂപയോ നല്‍കണം.

4. സ്വന്തം ശാഖവഴിയല്ല ഇടപാടെങ്കില്‍ ആയിരം രൂപയ്ക്ക് അഞ്ച് രൂപവീതമോ 150 രൂപയോ ഈടാക്കും.

05.jpg

5/5

ഐസിഐസിഐ ബാങ്ക്

1. നാല് ഇടപാടുകള്‍ സൗജന്യമാണ്. അത് കഴിഞ്ഞാല്‍ ആയിരം രൂപയ്ക്ക് അഞ്ച് രൂപവീതമോ മിനിമം 150 രൂപയോ നല്‍കണം.

2. പ്രതിദിന തേര്‍ഡ് പാര്‍ട്ടി പരിധി 50,000 രൂപയാണ്.

3. സ്വന്തം ശാഖവഴിയല്ലെങ്കില്‍ ആദ്യത്തെ പണം പിന്‍വലിക്കലിന് ചാര്‍ജ് ഈടാക്കില്ല. അത് കഴിഞ്ഞാല്‍ ആയിരത്തിന് അഞ്ച് രൂപവീതമോ ചുരുങ്ങിയത് 150 രൂപയോ ഈടാക്കും.

4. മറ്റ് ശാഖകള്‍ വഴി പണം നിക്ഷേപിക്കുമ്പോള്‍ ആയിരത്തിന് അഞ്ച് രൂപവീതമോ ചുരുങ്ങിയത് 150 രൂപയോ ഈടാക്കും.

 
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented