ഇവരില്‍ ആരാകും രഘുറാം രാജന്റെ പിന്‍ഗാമി?

01.jpg

1/9

എട്ടുപേരില്‍ ആര്?

രഘുറാം രാജന്റെയും ടീമിന്റെയും കാലാവധി സപ്തംബര്‍ നാലിന് അവസാനിക്കുകയാണ്. ആഗസ്ത് അവസാന ആഴ്ചയോടെ രാജന്റെ പിന്‍ഗാമിയെ പ്രഖ്യാപിച്ചേക്കും.

ആരായിരിക്കും ആര്‍ബിഐയുടെ അടുത്ത ഗവര്‍ണര്‍? ആര്‍ക്കൊക്കെയാണ് സാധ്യതയെന്ന് നോക്കാം.

02.jpg

2/9

സുബിര്‍ വിത്തല്‍ ഗോകാണ്‍
ധനനയത്തിന്റെ ചുമതലയുള്ള ആര്‍ബിഐയുടെ ഡപ്യൂട്ടി ഗവര്‍ണര്‍മാരിലൊരാള്‍. എസ്ആന്റ്പി ഗ്ലോബല്‍ റേറ്റിങ്‌സില്‍ ചീഫ് ഇക്കണോമിസ്റ്റാണ്. ഐഎംഎഫിന്റെ ഇന്ത്യയുടെ പ്രതിനിധിയുമാണ്. 

വയസ്: 56
വിദ്യാഭ്യാസം:
കസേ വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ പിഎച്ച്ഡി.

03.jpg

3/9

ഉര്‍ജിത് പട്ടേല്‍

ആര്‍ബിഐയുടെ ധനനയം രൂപവല്‍ക്കരിക്കുന്നതിന് നിയുക്തനായ ഡപ്യൂട്ടി ഗവര്‍ണര്‍മാരിലൊരാളാണ് ഉര്‍ജിത്. ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നീ സ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വയസ്: 52
വിദ്യാഭ്യാസം:  യേല്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ പിഎച്ച്ഡി. ഒക്‌സ്‌ഫോഡില്‍നിന്ന് എംഫിലും നേടി.

04.jpg

4/9

അരുന്ധതി ഭട്ടാചാര്യ

എസ്ബിഐയുടെ അധ്യക്ഷ. ബാങ്കിന്റെ 207 വര്‍ഷ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത അധ്യക്ഷയാകുന്നത്.

വയസ്: 60

വിദ്യാഭ്യാസം: വെസ്റ്റ് ബെംഗാളിലെ ജാദവ്പുര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം.

05.jpg

5/9

അരവിന്ദ് സുബ്രഹ്മണ്യം

പ്രധാനമന്ത്രിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്. പീറ്റേഴ്‌സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍നാഷ്ണല്‍ ഇക്കണോമിക്‌സിലെ സീനിയര്‍ ഫെല്ലോ സ്ഥാനത്തുനിന്ന് അവധിയെടുത്താണ് ഇന്ത്യയിലെത്തിയത്. 

വയസ്: 57

വിദ്യാഭ്യാസം: ഓക്‌സഫഡില്‍നിന്ന് ഡി.ഫില്‍. ഇക്കണോമിക്‌സിലും മാനേജുമെന്റിലും ബിരുദം.

06.jpg

6/9

അരവിന്ദ് പനാഗരിയ

മോദി അധ്യക്ഷനായ പോളിസി റിസര്‍ച്ച് ഗ്രൂപ്പിന്റെ ചെയര്‍മാന്‍. 

വയസ്: 63

വിദ്യാഭ്യാസം: പ്രിന്‍സെട്ടണില്‍നിന്ന് പിഎച്ച്ഡി. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറാണ്.

07.jpg

7/9

കൗശിക് ബസു

വേള്‍ഡ് ബാങ്കിലെ ചീഫ് ഇക്കണോമിസ്റ്റ്. സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാക്കളില്‍ പ്രധാനിയുമാണ്. 

വയസ്: 64
വിദ്യാഭ്യാസം: ലണ്ടന്‍ സ്‌കൂള്‍ ഇക്കണോമിക്‌സില്‍നിന്ന് ഡോക്ടറേറ്റ്.

08.jpg

8/9

അശോക് ലാഹിരി
സര്‍ക്കാരിന്റെ മുന്‍ സാമ്പത്തിക ഉപദേശകന്‍. ബന്ധന്‍ ബാങ്കിന്റെ ചെയര്‍മാന്‍. 

വയസ്: 65

വിദ്യാഭ്യാസം: ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍നിന്ന് ഡോക്ടറേറ്റ്.

09.jpg

9/9

കെ.വി കാമത്ത്
ബ്രിക് ബാങ്കിന്റെ ആദ്യ അധ്യക്ഷന്‍. രാജ്യത്തെ പ്രമുഖ സോഫ്റ്റ് വെയര്‍ സ്ഥാപനത്തിലും പ്രമുഖ സ്വകാര്യ ബാങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വയസ്: 68

വിദ്യാഭ്യാസം: എന്‍ജിനിയറിങ് ആന്റ് മാനേജ്‌മെന്റില്‍ ബിരുദം.

 
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented