ഗൂഗിളിലെ ജോലി വേണ്ട; സമോസ കച്ചവടംമതി!

01.jpg

1/6

ഗൂഗിളിലെ ജോലി ഉപേക്ഷിച്ച് സമോസ കച്ചവടക്കാരനായ മുംബൈക്കാരനായ എംബിഎക്കാരന്‍ ഇന്ന് അതി പ്രശസ്തനാണ്. മുംബൈയിലെ ഭക്ഷണ വിപണിയിലേയ്ക്കുനോക്കിയാല്‍ 'ബോറി കിച്ചണ്‍' ഇന്ന് എല്ലാവര്‍ക്കും സുപരിചിതമാണ്. അതിന്റെ അമരക്കാരനാണ് മുനാഫ് കപാഡിയ. ഗൂഗിളിലെ ജോലി ഉപേക്ഷിച്ച് സമോസ കച്ചവടക്കാരനായപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് കാണാം.

 

02.jpg

2/6

ടിവി സീരിയലുകള്‍ കണ്ട് വീട്ടില്‍ ഒതുങ്ങിക്കൂടിയിരുന്ന അമ്മ നഫീസയോട് ഗൂഗിളില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ മുനാഫ് സമോസ കച്ചവടത്തെക്കുറിച്ച് പറഞ്ഞു. അതുകേട്ട് നഫീസ് ഞെട്ടിയൊന്നുമില്ല. ഗൂഗിള്‍ വിട്ടാലും മകന്റെ സമോസ കച്ചവടം പൊടിപൊടിക്കുമെന്ന് അമ്മയ്ക്ക് ഉറപ്പായിരുന്നു.

കൊതിയൂറുന്ന വിഭവങ്ങളുണ്ടാക്കുന്നകാര്യത്തില്‍ ബോറി കമ്യൂണിറ്റിയിലെ കപാഡിയാസ് പ്രശസ്തരാണ്. മട്ടണ്‍ സമോസ, നര്‍ഗീസ് കബാബ്, ദാബ ഗോസ്റ്റ് തുടങ്ങിയവയൊക്കെ അവരുടെ രുചികരമായ മെനുവില്‍പ്പെടും.

കച്ചവടത്തിനിറങ്ങും മുമ്പ് ഒരു പരീക്ഷണത്തിനിറങ്ങാന്‍തന്നെ അമ്മയും മകനും തീരുമാനിച്ചു. കുറച്ചുപേരെ വീട്ടിലേയ്ക്ക് ഭക്ഷണത്തിന് ക്ഷണിച്ചുകൊണ്ടായിരുന്നു അത്.

03.jpg

3/6

സമോസ വിപ്ലവം

ഇ-മെയില്‍ വഴിയും ഫോണ്‍ വിളിച്ചും ഒരുകൂട്ടം പെണ്‍കുട്ടികളുടെ ഗ്രൂപ്പുണ്ടാക്കുകയാണ് ആദ്യം ചെയ്തത്. ആദ്യവില്പനയിലൂടെ ലഭിച്ചതാകട്ടെ 700 രൂപയും. കഴിച്ചുപോയവരൊക്കെ മറ്റുപലരേയുംകൂട്ടി വീണ്ടുംവന്നു. അതോടെ തന്റെ പ്രൊജക്ടിന് ഒരു പേരും നല്‍കി. ബോറി കിച്ചണ്‍. പിന്നെ ഫേസ് ബുക്ക് പേജുണ്ടാക്കി....അമ്മയേക്കാള്‍ തിരക്കുള്ളയാളായി മുനാഫ്. പിന്നെ മടിച്ചില്ല. ഗൂഗിളല്ല മുംബൈ ആണ് തന്റെ തട്ടകമെന്ന് അദ്ദേഹം ഉറപ്പിച്ചു.

04.jpg

4/6

മുംബൈയില്‍ മാത്രമൊതുങ്ങിയില്ല. ബിബിസി ഉള്‍പ്പടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും മുനാഫിന് പിന്നാലെയെത്തി. അതോടെ സെലിബ്രിറ്റികളുടെ ഇടയിലും ബോറി കിച്ചണ്‍ പ്രശസ്തമായി. 

05.jpg

5/6

നഫീസയാണ് ബോറിയുടെ ബ്രാന്‍ഡ് അംബാസഡര്‍ എന്നാണ് മുനാഫ് പറയുന്നത്. അമ്മയുടെ കൈപ്പുണ്യവും മനോഭാവവുമാണ് തന്റെ വിജയത്തിന് പിന്നിലെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം.

06.jpg

6/6

സോഷ്യല്‍ മീഡിയയാണ് മുനാഫിന്റെ വിജയമന്ത്രം. ഫേസ് ബുക്കും വാട്ട്‌സാപ്പും മറ്റും പ്രചാരണത്തിനായി ഉപയോഗിക്കുന്നു. എല്ലാ ആഴ്ചയിലും ഫേസ് ബുക്കില്‍ പേജ് ബൂസ്റ്റ് ചെയ്യുന്നതിന് 700 രൂപ മുടക്കുന്നു. അങ്ങനെ താല്‍പര്യക്കാരുടെ ലൈക്കും നേടാന്‍ അദ്ദേഹത്തിനായി. ഗൂഗിളിലെ ജോലിയും എംബിഎക്കാരന്റെ മാര്‍ക്കറ്റിങ് തന്ത്രങ്ങളും ബോറി കിച്ചണെ ലോക പ്രശസ്തമാക്കി.

 
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented