വായ്‌നോക്കാം ഫോട്ടോ എടുക്കാം: പിസ ഷോപ്പിലെ വിശേഷങ്ങളറിയൂ!

01.jpg

1/7

റാബിയ നിങ്ങളുടെ പണി കളയും

റാബിയയെ പരിചയപ്പെടാം. പാകിസ്താനിലെ പിസ പാര്‍ളറിലെ വനിതാ സപ്ലയറാണിവള്‍. എന്‍ജിനിയര്‍ ഒസാമ ജഫ്രിയാണ് അവള്‍ക്ക് ജന്മമേകിയത്. ഒരുമേഖലയില്‍ക്കൂടി റോബോട്ടുകള്‍ കയ്യടക്കുന്നു. ചൈനയിലെ റെസ്‌റ്റോറന്റുകളില്‍ നേരത്തെതന്നെ തന്നെ റോബോട്ടുകള്‍ ഈ ജോലി ഏറ്റെടുത്തിരുന്നു.

02.jpg

2/7

കച്ചവടം പൊടിപൊടിച്ചു

റാബിയയ്ക്കു പിന്നാലെ ആനിയും ജെന്നിയും ചേര്‍ന്നതോടെ പിസ ഷോപ്പിലെ കച്ചവടം പൊടിപൊടിച്ചു. മൂന്ന് ടേബിളുകളില്‍ ഭക്ഷണമെത്തിക്കുന്നകാര്യം അവര്‍ ഏറ്റെടുത്തു.

03.jpg

3/7

ചെലവ് ആറായിരം ഡോളര്‍

റാബിയയുടെയും ആനിയുടെയും ജെന്നിയുടെയും ചുവടുവെയ്പ്പുകള്‍ ചടലുമാണ്. ആറായിരം ഡോളര്‍ മുടക്കിയാണ് റോബോട്ടുകളെ നിര്‍മിച്ചതെന്നുമാത്രം. നീണ്ട ഗൗണിനൊപ്പം ഏപ്രണ്‍ ധരിച്ചാണ് ഇവരെത്തുക. കഴുത്തില്‍ സ്‌കാര്‍ഫുമുണ്ട്.

04.jpg

4/7

വില്പന തകൃതി

റോബോട്ടുകളുടെ ഭാരം 25 കിലോഗ്രാമോളം വരും. ഫെബ്രുവരിയില്‍ പുതിയ ജോലി ഏറ്റെടുത്തതോടെ റസ്‌റ്റോറന്റിലെ വില്പന ഇരട്ടിയായി. മൂവര്‍ സുന്ദരികളെ 'വായ്‌നോക്കാന്‍' മാത്രം നിരവധിപേരെത്തി.

05.jpg

5/7

ജഫ്രിയെക്കുറിച്ചറിയാം

24കാരനാണ് ജഫ്രി. ഇസ്ലമബാദിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയില്‍നിന്നാണ് എന്‍ജിനിയറിങ് ബിരുദം നേടിയത്. മാതാപിതാക്കളുടെ സഹായത്തോടെ ആദിരൂപം തീര്‍ത്താണ് അദ്ദേഹംതന്റെ പണിതുടങ്ങിയത്.

06.jpg

6/7

കസ്റ്റമറോട് സംവദിക്കുമോ?

ജഫ്രിയുടെ ജോലി തീര്‍ന്നിട്ടില്ല. കസ്റ്റമറുമായി സംവദിക്കാന്‍തക്കശേഷി കൈവരിക്കുംവരെ തന്റെ ജോലി തുടര്‍ന്നുകൊണ്ടിരിക്കുമെന്നാണ് ജഫ്രിയുടെ ഭാഷ്യം.

07.jpg

7/7

കൂടുതല്‍ ഷോപ്പുകള്‍ തുറക്കുന്നു

ജഫ്രി കര്‍മനിരതനാണ്. റസ്റ്റോറന്റ് ഉടമകള്‍ കൂടുതല്‍ റോബോട്ടുകളുമായി പുതിയ പിസ സെന്ററുകള്‍ തുറക്കാനുള്ള തയ്യാറെടുപ്പിലുമാണ്.

 
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented