പണം വാരാന്‍ ഇതാ എട്ട് മൊബൈല്‍ ആപ്പുകള്‍

11

1/9

പണം നല്‍കും ആപ്പുകള്‍

 

സ്മാര്‍ട്ട് ഫോണുകള്‍ ഇന്ന് എല്ലാവക്കുമുണ്ട് . എന്നാല്‍ ഇതില്‍ നിന്ന് എത്ര പേര്‍ പണമുണ്ടാക്കുന്നുണ്ട്. ആരുമുണ്ടാകില്ല. വരുമാനം നേടാന്‍ കഴിയുന്ന ചില ആപ്പുകളുമുണ്ട്. അത്തരത്തിലുള്ള ചിലത് പരിചയപ്പെടാം.

 

3

2/9

കീറ്റോ

തികച്ചും സൗജന്യമായി ഉപയോഗിക്കാന്‍ കഴിയുന്ന ആപ്പാണിത്. വിവിധ ബ്രാന്‍ഡുകളെ പരസ്യം വഴി പ്രചരിപ്പിക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്.  ആപ്പ്  വഴി പരസ്യം കാണുമ്പോള്‍ നമ്മളുടെ കീറ്റോ അക്കൗണ്ടിലേക്ക് ഒരു രൂപ കയറും. ലഭിക്കുന്ന പണം പേ ടിഎം വഴി ചെലവാക്കുകയും ചെയ്യാം.

9

3/9

ക്യാഷ് ബാക്ക് സര്‍വ്വീസ്

ക്യാഷ്‌കാരോയാണ് ഈ വിഭാഗത്തില്‍ മുന്‍നിരയിലുള്ളത്. ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തിയശേഷം പണം തിരികെ നേടാന്‍ സഹായിക്കുന്നതാണ് ഈ ആപ്പ്. 

ക്യാഷ്‌കാരോ അക്കൗണ്ട് വഴി മറ്റ് ഷോപ്പിങ്ങ് സൈറ്റുകളിലേക്ക് കയറി സാധനങ്ങള്‍ വാങ്ങുമ്പോഴാണ് ക്യാഷ് ബാക്ക് ലഭിക്കുക. ഒരു ഇടപാട് പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍, ക്യാഷ്‌കാരോ നിങ്ങളുടെ അക്കൗണ്ടില്‍ തുക ചേര്‍ക്കുന്നു. അതിനായി നിങ്ങളുടെ ബാങ്ക് വിവരങ്ങള്‍ ആപ്പില്‍ ചേര്‍ക്കണ്ടേതുണ്ട്.

2

4/9


യുംചെക്

ഈ ആപ്പ് ഐ ഒ എസിലും ആന്‍ഡ്രോയിഡിലും ലഭിക്കും. പേ ടിഎമ്മുമായി ലിങ്ക് ചെയ്താണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഒരോ ഇടപാടുകള്‍ക്കും അഞ്ച് രൂപവെച്ച് ലഭിക്കുകയും ചെയ്യും. കൂടാതെ ഇത് ഉപയോഗിച്ച് ഏറ്റവും അടുത്തുള്ള റെസ്‌റ്റോറന്റുകള്‍ തിരയുവാനു കഴിയും.

4

5/9


ഫോപ്

ഫോട്ടോഗ്രാഫിയില്‍ താല്‍പര്യമുള്ളയാളാണോ നിങ്ങള്‍. എങ്കിലിതാ ഒരു വരുമാനമാര്‍ഗം. നമ്മള്‍ എടുക്കുന്ന ഫോട്ടോകള്‍ ഈ ആപ്പുവഴി വില്‍ക്കാന്‍ കഴിയും. 300 രൂപ മുതല്‍ 350 രൂപവരെ ഓരോ ഫോട്ടോയ്ക്കും പ്രതിഫലം ലഭിക്കും.

1

6/9

ടെങ്കി

ചാറ്റിങ്ങിന് ഉപയോഗിക്കുന്ന ഒരു ആപ്പാണിത്. ഇത് വഴി നമുക്ക് നേരിട്ട് പണം ലഭിക്കില്ല. ചാറ്റിങ്ങിലൂടെയും പുതിയ ആളുകളെ ഇതിലേക്ക് ക്ഷണിക്കുന്നതിലൂടെയും ടിക്കറ്റുകളാണ് ലഭിക്കുക. ഇതുവഴി നടത്തുന്ന മത്സരത്തില്‍ വിജയിച്ചാല്‍ ബാങ്കിലേക്ക് പണം എത്തും.

6

7/9

സ്ലൈഡ്ജോയ് 

സൗജന്യമായി ഉപയോഗിക്കാന്‍ കഴിയുന്ന ആപ്പാണ്. ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം ഫോണില്‍ ലോക് സ്‌ക്രീനാക്കണം. ഒരോതവണ ഫോണ്‍ ഉപയോഗിക്കുമ്പോഴും കാണുന്ന പരസ്യത്തിന് പണം ലഭിക്കും. പേപാല്‍ വഴി 15 ദിവസത്തിനുള്ളില്‍ പണം ഉപയോഗിക്കണം.

7

8/9

പൈസ /എംസെന്റ് 

ഫോണ്‍ റീചാര്‍ജ് ചെയ്യുന്നതിനാണ് ഇവ ഉപയോഗിക്കുന്നത്. ആപ്പിലേക്ക് കടന്നാല്‍ മറ്റ് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള ഒരു ലിസ്റ്റ് വരും അതില്‍ നിന്ന് അവ ഡൗണ്‍ലോഡ് ചെയ്താല്‍ പണം ലഭിക്കും.

8

9/9

വാലെറ്റുകള്‍

മൊബൈല്‍ വാലറ്റുകള്‍ ധാരാളമുണ്ട്. പേ ടിഎം, മൊബിക്വിക്ക് എന്നിവ അവയില്‍ ചിലതുമാത്രം. ഇവ വഴി ലഭിക്കുന്ന ഓഫറുകള്‍ പ്രയോജനപ്പെടുത്തിയാല്‍ മികച്ച കാഷ് ബാക്കും വിലക്കിഴിവുകളും ലഭിക്കും. ഷോപ്പിങിനും മൊബൈല്‍ റീച്ചാര്‍ജ് ചെയ്യുന്നതിനുമെല്ലാം വാലെറ്റ് വഴി കഴിയും.

 
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented