കുട്ടികളെ സാമ്പത്തികമായി സ്മാര്‍ട്ടാക്കാന്‍ 5 ഗെയിമുകള്‍

56

1/5

പോകാം കിഡ്‌സാനിയ തീം പാര്‍ക്കിലേക്ക്

കഴിഞ്ഞ വര്‍ഷം മുംബൈയിലും നോയിഡയിലും ലോഞ്ച് ചെയ്ത കിഡ്‌സാനിയ ഒരു ഇന്‍ഡോര്‍  തീം പാര്‍ക്കാണ്. നിത്യജീവിതത്തില്‍ നമ്മള്‍ നടത്തുന്ന സാമ്പത്തിക ഇടപാടുകളുമായി ഈ തീം പാര്‍ക്കിലെ കൊച്ചു കൊച്ചു  ജോലികളില്‍ മുഴുകുന്ന കുട്ടികള്‍ പരിചിതമാകുന്നു. ഈ തീം പാര്‍ക്കിനുളളില്‍ ഹോസ്പിറ്റല്‍, ഡെലിവറി ബോയ്, ബ്യൂട്ടി പാര്‍ലര്‍, ഫാക്ടറികള്‍ എന്നിവയെല്ലാം ഉണ്ടാകും.

1

2/5

രസകരമായ സ്ലോണ്‍കിറ്റ് ഗെയിം


കുട്ടികളില്‍ സമ്പാദ്യശീലത്തെക്കുറിച്ചും പണത്തിന്റെ മൂല്യത്തെക്കുറിച്ചും ധാരണ വളര്‍ത്താന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് സ്ലോണ്‍കിറ്റി. ഡി.സി.ബി ബാങ്ക് നിര്‍മിച്ച ഈ ആപ്പ് ഒരു പ്രീപെയ്ഡ് വിസ കാര്‍ഡുമായി ബന്ധിപ്പിച്ചിരിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും സൗജന്യമായി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ആപ്പ് ഉപയോഗിച്ച് ഡെബിറ്റ് കാര്‍ഡില്‍ നിന്നും ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും ഫണ്ടുകള്‍ വിസ കാര്‍ഡിലേക്ക് നേരിട്ട് ട്രാന്‍സ്ഫര്‍ ചെയ്യാം. കുട്ടികളുടെ ഈ വിനിമയത്തെക്കുറിച്ച് രക്ഷിതാക്കള്‍ക്ക് അതത് സമയത്ത് തന്നെ വിവരം ലഭിക്കുമെന്നത് അക്കൗണ്ടിനെ സുരക്ഷിതമാക്കുകയും ചെയ്യുന്നു.

3

3/5

റിച്ച് കിഡ് ആന്‍ഡ് സ്മാര്‍ട്ട് കിഡ്

റെനോ, ജെസ്സി, ടോക്കി എന്നീ കഥാപാത്രങ്ങളുമായി എത്തുന്ന രസകരമായ മറ്റൊരു വിര്‍ച്വല്‍ ഗെയിം ആണ് റിച്ച് കിഡ് ആന്‍ഡ് സ്മാര്‍ട്ട് കിഡ്. രണ്ട് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി ഡിസൈന്‍ ചെയ്ത ഈ ഗെയിംമില്‍ പണമിടപാടുകളിലെ ചില കണക്കുകളാണ് കുട്ടികള്‍ക്കായി ഒരുക്കിയിട്ടുളളത്.

45

4/5

റോഡ് ട്രിപ്പിലൂടെ നേടാം പ്രാക്ടിക്കല്‍ മണി സ്‌കില്‍ 

സോക്കര്‍, റോഡ് ട്രിപ്‌സ് എന്നീ തരത്തിലുളള ഗെയിംസ് നിറഞ്ഞ ഒരു സെറ്റാണ് പ്രാക്ടികല്‍ മണി സ്‌കില്‍ സൈറ്റ്.  ഇവ കളിക്കുമ്പോള്‍ സ്‌ക്രീനില്‍ തെളിയുന്ന  സ്‌കോറുകള്‍ക്കൊപ്പം കളിയുടെ ആശയത്തില്‍ ഒളിഞ്ഞിരിക്കുന്ന വിര്‍ച്വല്‍ ബാങ്ക് അക്കൗണ്ട് വഴി പണത്തിന്റെ അടിസ്ഥാന കാര്യങ്ങളെക്കുറിച്ചുളള പ്രാഥമിക പാഠങ്ങളും കുട്ടികള്‍ക്ക് എളുപ്പത്തില്‍ പഠിച്ചെടുക്കാം.

2

5/5

സേവിങ്‌സ് സ്പ്രീ

കുട്ടികളെ നിക്ഷേപത്തെക്കുറിച്ചും പണം എങ്ങനെ ചെലവഴിക്കണമെന്നും മറ്റും എളുപ്പത്തില്‍ പഠിപ്പിക്കാന്‍ സഹായിക്കുന്ന വളരെ രസകരമായ ഒരു ഗെയിം ആണ് സേവിങ്‌സ് സ്പ്രീ. ഐട്യൂണില്‍ നിന്ന് ഏഴ് വയസ്സിന് മുകളിലുളള കുട്ടികള്‍ക്ക് ഈ ഗെയിം ഡൗണ്‍ലോഡ് ചെയ്യാം. നിക്ഷേപത്തെക്കുറിച്ചുളള സങ്കീര്‍ണ്ണമായ കാര്യങ്ങള്‍ ഈ ഗെയിം വഴി രസകരമായ രീതിയില്‍ കുട്ടികള്‍ക്ക് പഠിച്ചെടുക്കാം.

 
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented