നിങ്ങളുടെ പേഴ്‌സിലുള്ളത് കള്ളനോട്ടാണോ?

01.jpg

1/5

നിങ്ങളുടെ പേഴ്‌സിലുള്ളത് കള്ളനോട്ടാണോ? കള്ളനോട്ടല്ലെന്നായിരിക്കും നിങ്ങള്‍ വിശ്വസിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ ഏറ്റവും പുതിയ വാര്‍ഷിക(2016-17)റിപ്പോര്‍ട്ട് പ്രകാരം 7,62,072 കള്ളനോട്ടുകളാണ് ബാങ്കിങ് സംവിധാനത്തിലൂടെ എത്തിയത്. വാണിജ്യ ബാങ്കുകളാണ് 95.7 ശതമാനവും കണ്ടെത്തിയത്. 

വ്യാജനോട്ടുകളെ തിരിച്ചറിയാന്‍ ആര്‍ബിഐ ചില മുന്നറിയിപ്പുകള്‍ മുന്നോട്ടുവെയ്ക്കുന്നുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.

02.jpg

2/5

നിക്ഷേപിക്കാന്‍ കൊണ്ടുവന്ന നോട്ട് കള്ളനോട്ടാണെന്ന് കണ്ടെത്തിയാല്‍ ഉപഭോക്താവിന്റെ അക്കൗണ്ടില്‍ പണംവരവ് വെച്ചുകൊടുക്കില്ല. പണം നിക്ഷേപകന് തിരിച്ചുകൊടുക്കുകയുമില്ല. അക്കൗണ്ട് ഉടമയുടെ നിര്‍ബന്ധപ്രകാരം കള്ളനോട്ട് തിരിച്ചുകൊടുത്താല്‍ അത് ബാങ്കിന്റെ വീഴ്ചയായി കണക്കാക്കും. പകരം ഒരു രസീതി കൈമാറും.

 

03.jpg

3/5

എടിഎമ്മില്‍നിന്ന് കള്ളനോട്ട് ലഭിച്ചാല്‍
എടിഎമ്മില്‍ പണം നിറയ്ക്കുമ്പോള്‍ വളരെ സൂക്ഷ്മതയോടെ വേണമെന്ന് ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നിട്ടും നിങ്ങള്‍ക്ക് ഫേക്ക് കറന്‍സി ലഭിച്ചാല്‍ അപ്പോള്‍തന്നെ നോട്ട് മാറിക്കിട്ടാന്‍ വഴിയൊന്നുമില്ല. 

എടിഎമ്മില്‍നിന്ന് കള്ളനോട്ട് ലഭിച്ചാല്‍ ചെയ്യേണ്ടതെന്താണെന്ന നിര്‍ദേശമൊന്നും ആര്‍ബിഐ പുറത്തുവിട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ നിങ്ങള്‍ക്ക് കള്ളനോട്ട് ലഭിച്ചാല്‍ സിസിടിവി ക്യാമറയില്‍ പതിയുന്ന രീതിയില്‍ നോട്ട് കാണിക്കുക. തുടര്‍ന്ന് എടിഎമ്മിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്റെ അടുത്ത് പരാതി നല്‍കുക. അതോടൊപ്പം ബാങ്കിലും പോലീസിലും പരാതി നല്‍കുക. എടിഎമ്മില്‍നിന്ന് ലഭിച്ച സ്ലിപ്പ് സൂക്ഷിക്കുക. അന്വേഷണത്തിന്റെ ഘട്ടങ്ങളില്‍ ഇത് ആവശ്യമായിവരും. 

എടിഎമ്മില്‍നിന്നാണ് ഫേക്ക് കറന്‍സി ലഭിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയാല്‍ ഉപഭോക്താവിന് നഷ്ടപരിഹാരം ലഭിക്കാന്‍ സാധ്യതയുണ്ട്.

04.jpg

4/5

2000 രൂപയുടെ സൂരക്ഷാ സംവിധാനങ്ങള്‍
പുതിയ മഹാത്മാഗാന്ധി സീരിസിന്റെ ഭാഗമായാണ് 2000ന്റെ നോട്ട് പുറത്തിറക്കിയിട്ടുള്ളത്. 
മംഗള്‍യാനാണ് നോട്ടിലെ പ്രധാന പ്രതിപാദ്യവിഷയം. നോട്ടിന്റെ മറുഭാഗത്താണ് മംഗള്‍യാന്റെ ചിത്രമുള്ളത്. 
മജന്തയാണ് നിറം. ജിയോമെട്രിക് പാറ്റേണുകള്‍ അടങ്ങിയ ഡിസൈനാണ് നോട്ടില്‍മൊത്തമുള്ളത്. 
66എംഎംX166 എംഎംആണ് വലിപ്പം

നോട്ടിലെ സുരക്ഷാ സംവിധാനത്തെക്കുറിച്ച് കൂടുതലറിയാം 

05.jpg

5/5

500 രൂപ നോട്ടിലെ സുരക്ഷാ സംവിധാനങ്ങള്‍
മഹാത്മാഗന്ധി സീരിസില്‍പ്പെട്ട നോട്ടിന് കളറിലും വലിപ്പത്തിലും തീമിലും മാറ്റമുണ്ട്.
66എംഎംX150 എംഎം ആണ് വലിപ്പം
സ്റ്റോണ്‍ ഗ്രേയാണ് കളര്‍. നോട്ടിന്റെ മറുഭാഗത്തായി റെഡ് ഫോര്‍ട്ടിന്റെ ചിത്രം പതിച്ചിരിക്കുന്നു.

 

സുരക്ഷാ​ സവിശേഷതകളെക്കുറിച്ച് കൂടുതലറിയാം

 
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented