കാണാം, തേജസ് തീവണ്ടിയിലെ ലക്ഷ്വറി

01.jpg

1/6

മുംബൈയ്ക്കും ഗോവയ്ക്കും ഇടയില്‍ യാത്രചെയ്യാന്‍ ഇതാ റെയില്‍വേയുടെ ലക്ഷ്വറി തീവണ്ടി തേജസ് വരുന്നു.

മികച്ച ഭക്ഷണം, ചായ- കാപ്പി വെന്‍ഡിങ് യന്ത്രങ്ങള്‍, ഓരോ യാത്രക്കാരനും എല്‍സിഡി സ്‌ക്രീനുകള്‍ തുടങ്ങിയ സൗകര്യങ്ങളുമായി ജൂണില്‍ വണ്ടി ഓടിത്തുടങ്ങും.

02.jpg

2/6

20 കോച്ചുകളുള്ള തേജസ് എക്‌സ്പ്രസിന്റെ ഡോറുകള്‍ താനെ അടയുകയും തുറക്കുകയും ചെയ്യുന്നതാണ്. കോച്ചുകളില്‍നിന്ന് കോച്ചുകളിലേയ്ക്ക് നടക്കാന്‍ സുരക്ഷിതമായ പാതയുണ്ട്. 

ഓട്ടോമാറ്റിക്കായി തുറക്കുകയും അടയുകയും ചെയ്യുന്ന ഡോറുകള്‍ നിലവില്‍ മെട്രോ ട്രെയിനില്‍മാത്രമേയുള്ളൂ.

03.jpg

3/6

തേജസിന്റെ യാത്ര മുംബൈ-ഗോവ എന്നിവിടങ്ങളിലേയ്ക്ക് മാത്രമല്ല, വൈകാതെ ഡല്‍ഹി-ചാണ്ഡീഗഡ് റൂട്ടിലും സര്‍വീസ് നടത്തും. കോച്ചുകള്‍ തയ്യാറാകുന്നതിനനുസരിച്ച് മറ്റ് പ്രധാന റൂട്ടുകളിലും തേജസ് ഓടിത്തുടങ്ങും.

 

04.jpg

4/6

എക്‌സിക്യൂട്ടീവ് ക്ലാസ്, ചെയര്‍ കാറുകള്‍ തുടങ്ങിയ 22 പുതിയ സംവിധാനങ്ങളുമായാണ് തേജസ് സര്‍വീസ് നടത്തുക. കോച്ചുകളില്‍ മാഗസിനുകളും, ലഘുഭക്ഷണത്തിനുള്ള ചെറു മേശകളും ഉണ്ടാകും.

05.jpg

5/6

മികച്ച പാചക വിദഗ്ധര്‍ തയ്യാറാക്കുന്ന വിഭവങ്ങളാകും യാത്രക്കാര്‍ക്ക് ലഭിക്കുക. വൈ ഫൈയും ടോയ്‌ലറ്റ് എന്‍ഗേജ്‌മെന്റ് ബോര്‍ഡുകളും ഉണ്ടാകും.

 

06.jpg

6/6

ബയോ വാക്വം ടോയ്‌ലറ്റുകളില്‍ വെള്ളത്തിന്റെ അളവ് കാണിക്കുന്നതിന് സൗകര്യമുണ്ട്. അത്യാധുനിക സൗകര്യങ്ങളുള്ള സെന്‍സര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ടാപ്പുകളും ഹാന്‍ഡ് ഡ്രയറുകളും ഉണ്ടാകും. 

വിനോദത്തോടൊപ്പം റെയില്‍വെയുടെ അറിയിപ്പുകളും എല്‍സിഡി സ്‌ക്രീനില്‍ തെളിയും. എത്തുന്ന സ്റ്റേഷനുകളുടെ വിവരങ്ങളും ഇലക്ട്രോണിക് പാസഞ്ചര്‍ റിസര്‍വേഷന്‍ ചാര്‍ട്ടും ഉണ്ടാകും.

 
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented