ബ്ലൂടൂത്ത്‌ സ്പീക്കര്‍: അറിയാം എട്ട് കാര്യങ്ങള്‍

we

1/9

 

വിപണിയില്‍ താരമായി ബ്ലൂടൂത്ത് സ്പീക്കര്‍

കാലം മാറിയതോടെ സ്പീക്കറിന്റെ ഡിസൈനിലും കണക്ടിവിറ്റിയിലും ഏറെ മാറ്റം വന്നു. വലുതും കുറഞ്ഞ സൗണ്ട് ക്വാളിറ്റി ഉളളതുമായ സ്പീക്കറില്‍ നിന്ന് കൈയില്‍ കൊണ്ടുനടക്കാവുന്ന ബ്ലൂടൂത്ത് സ്പീക്കറിലാണ് ഇപ്പോള്‍ വിപണി എത്തിയിരിക്കുന്നത്. കാണാന്‍ ഭംഗിയുള്ള ബ്ലൂടൂത്ത്  സ്പീക്കറുകളാണ്‌ ഇപ്പോള്‍ ടെക് വിപണിയിലെ താരം. ബ്ലൂടൂത്ത് സ്പീക്കര്‍ സ്വന്തമാക്കും മുന്‍പ് അറിയാം അല്പം കാര്യങ്ങള്‍...

 

56

2/9

ഉറപ്പാക്കാം സൗണ്ട് ക്വാളിറ്റി

സൗണ്ട് ക്വാളിറ്റിയെക്കുറിച്ച് അറിഞ്ഞിരിക്കുക എന്നതാണ് സ്പീക്കര്‍ വാങ്ങുന്നതിന് മുന്‍പ് ഉറപ്പാക്കേണ്ട ആദ്യത്തെ സുപ്രധാന കാര്യം. ശബ്ദത്തിന്റെ ക്വാളിറ്റി ഉറപ്പുവരുത്താനും ശക്തമായ ബാസും മിഡ്‌സും ലഭിക്കാനു ലോ ഫ്രീക്വന്‍സിയുളള സ്പീക്കര്‍ വാങ്ങുന്നതാണ് നല്ലത്. ഇനി ബാസ് കുറവാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഒരു ഹൈ ഫ്രീക്ക്വന്‍സി സ്പീക്കര്‍ വാങ്ങുന്നതായിരിക്കും നല്ലത്.

3

3/9

വേണം കണക്ടിവിറ്റി 

നല്ല ബ്ലൂടൂത്ത് റേഞ്ച് ഉളള സ്പീക്കറായിരിക്കണം എപ്പോഴും തിരഞ്ഞെടുക്കേണ്ടത്. ഇത് യൂസര്‍ എക്‌സ്പീരിയന്‍സ് ഉറപ്പുവരുത്തും. കൂടാതെ എന്‍.എഫ്. സി (near field communication) പോലുളള സൗകര്യങ്ങള്‍ ഉളള സ്പീക്കറാണെങ്കില്‍ റേഞ്ച് പ്രശ്‌നം എളുപ്പം പരിഹരിക്കാം.

4

4/9

വേണം നീണ്ട ബാറ്ററി ലൈഫ്

സ്പീക്കര്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു സുപ്രധാന കാര്യം അതിന്റെ ബാറ്ററിയുടെ കാര്യക്ഷമതയാണ്. ദീര്‍ഘനേരം തുടര്‍ച്ചയായി പ്രവര്‍ത്തിക്കാന്‍ ഉതകുന്ന തരത്തിലുളള ബാറ്ററി ലൈഫ് ആയിരിക്കണം ഉണ്ടായിരിക്കേണ്ടത്. ഇത് തടസ്സമില്ലാതെ ഏറെനേരം സംഗീതം കേള്‍ക്കാന്‍ സഹായിക്കും.

3

5/9

മോശമാകേണ്ട ഡിസൈന്‍

കാഴ്ചയ്ക്കും നമ്മുടെ സ്പീക്കര്‍ അത്ര മോശമാകേണ്ട. സ്പീക്കറിന്റെ ഡിസൈനിലുമുണ്ട് കാര്യം. ചെറുതും ഭാരം കുറവുളളതുമായ ഡിസൈനിലുളള സ്പീക്കര്‍ കൊണ്ടുനടക്കാനും സൂക്ഷിക്കാനും എളുപ്പമായിരിക്കും. കൂടാതെ വെള്ളം,പൊടി, ഉലച്ചില്‍ എന്നിവയെ പ്രതിരോധിക്കാനുളള കഴിവും എമര്‍ജന്‍സി റീചാര്‍ജ് സേവനവും സ്പീക്കറിനുണ്ടെന്ന് ഉറപ്പാക്കണം.

6

6/9

സ്പീക്കര്‍ ഫോണ്‍ സൗകര്യം

ബ്ലൂടൂത്ത് സ്പീക്കര്‍ സ്വന്തമാക്കുമ്പോള്‍ തന്നെ ഒപ്പം സ്പീക്കര്‍ഫോണ്‍ സൗകര്യവുമുണ്ടെന്ന് ഉറപ്പുവരുത്തുക. ഇത് സ്മാര്‍ട്ട് ഫോണുമായി ബന്ധിപ്പിച്ചാല്‍ കോളുകള്‍ വരുമ്പോള്‍ ഫോണ്‍ ചെവിയില്‍വെയ്ക്കാതെ സംസാരിക്കാന്‍ കഴിയും. അപ്പുറത്തുള്ളയാളുടെ സംസാരം ഉറക്കെ കേള്‍ക്കുകയുമാകാം.

7

7/9

വാട്ടര്‍പ്രൂഫ്

വിനോദസഞ്ചാരത്തിനായാലും വ്യായാമത്തിനായാലും ബ്ലൂടൂത്ത് സ്പീക്കര്‍ കയ്യില്‍ കരുതാന്‍ താത്പര്യമുളളവരായിരിക്കും മിക്കവരും. ഇതിനായി ശ്രദ്ധിക്കേണ്ട ഒരു പ്രധാനകാര്യം സ്പീക്കര്‍ വാട്ടര്‍പ്രൂഫ് ആണോയെന്നുള്ളതാണ്.

8

8/9

സ്പീക്കര്‍ കം പവര്‍ബാങ്ക്

ഇപ്പോള്‍ ചാര്‍ജര്‍ കണക്ട് ചെയ്ത സ്പീക്കറും വിപണിയില്‍ ലഭ്യമാണ്. ഇത് ദൂരയാത്രകളില്‍ ഏറെ സഹായകരമാകും.

9

9/9

എസ്.ഡി.കാര്‍ഡ് 

മൈക്രോ എസ്.ഡി.കാര്‍ഡ് കണക്ട് ചെയ്യാന്‍ ബ്ലൂടൂത്ത് സ്പീക്കറില്‍ സൗകര്യമുണ്ടാകണം. കാര്‍ഡില്‍ ശേഖരിച്ചുവെച്ച പാട്ടുകള്‍ കേള്‍ക്കാന്‍ അതിലൂടെ കഴിയും. ബ്ലൂടൂത്ത് വഴി സ്മാര്‍ട്ട് ഫോണ്‍ സ്പീക്കറുമായി കണക്ട് ചെയ്യാതെയും സംഗീതം ആസ്വദിക്കാന്‍ ഇത് സഹായിക്കും. 

 
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented