ബജറ്റിലൊതുങ്ങുന്ന ടിവി, സ്മാര്‍ട്ട് ഫോണ്‍, ലാപ്‌ടോപ്പ്

01.jpg

1/4

ടിവി, സ്മാര്‍ട്ട് ഫോണ്‍, ലാപ് ടോപ് എന്നുവേണ്ട സകല ഗാഡ്ജറ്റുകളുടെയും പുതുമോഡലുകള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്തവരുണ്ടോ? പുതിയ ഫീച്ചറുകളും സൗകര്യങ്ങളുമായാണ് ഇത്തരം ഉപകരണങ്ങളുടെ പുതിയ മോഡലുകള്‍ അവതരിക്കുന്നത്. കൊക്കിലൊതുങ്ങാവുന്ന തുകകൊണ്ട് ഇവ സ്വന്തമാക്കാമെന്നത് വലിയ വെല്ലുവിളിയാണ്. 

നിങ്ങളുടെ ബജറ്റിനനുസരിച്ച് ടിവിയും സ്മാര്‍ട്ട് ഫോണും ലാപ്‌ടോപ്പും സ്വന്തമാക്കാന്‍ ഇതാ ചില നിര്‍ദേശങ്ങള്‍.

03.jpg

2/4

ബജറ്റ് ഒരു ലക്ഷം
ടെലിവിഷന്‍
40 ഇഞ്ച് വലിപ്പമുള്ള ടിവിയാണ് ശുപാര്‍ശ ചെയ്യുന്നത്. ഏകദേശം 40,000 രൂപ മുടക്കിയാല്‍ 40 അല്ലെങ്കില്‍ 42 ഇഞ്ച് വലിപ്പമുള്ള 4കെ സ്മാര്‍ട്ട് ടിവി വാങ്ങാം. ബിപിഎല്‍, സാന്‍സൂയ് കമ്പനികളുടെ ടിവികള്‍ ഈ വിലയ്ക്ക് ലഭിക്കും. അതുമല്ല, 55 ഇഞ്ച് വലിപ്പമുള്ള ടിവി വേണമെങ്കില്‍ 50,000 രൂപ(ടിസിഎല്‍) മുടക്കേണ്ടിവരും.

സ്മാര്‍ട്ട് ഫോണ്‍
15,000 രൂപ വിലയുള്ള സ്മാര്‍ട്ട് ഫോണ്‍ പരിഗണിക്കാം. റെഡ്മി നോട്ട് 4, ഹൊണര്‍ 6എക്‌സ് എന്നിവയോ സെന്‍ഫോണ്‍ 3 മാക്‌സ്, ഒപ്പോ എ57 എന്നിവയോ വാങ്ങാം. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലെയും മികച്ച ബാറ്ററി ബായ്ക്കപ്പുമുള്ളവയുമാണ് ഈ ഫോണുകള്‍.

ലാപ്‌ടോപ്പ്
ലെനോവൊ ജി50, അസൂസ് എ555, എച്ച്പി-15 നോട്ട്ബുക്ക് എന്നിവയെല്ലാം 40,000 രൂപ നിലവാരത്തിലുള്ളവയാണ്. ഇന്റല്‍ കോര്‍ ഐ3 പ്രൊസസര്‍, ഒരു ടിബി ഹാര്‍ഡ് ഡ്രൈവ്, ജിപിയു വിത്ത് 2ജിബി ഡെഡിക്കേറ്റഡ് മെമ്മറി എന്നിവയാണ് ഇവയുടെ സവിശേഷതകള്‍.

02.jpg

3/4

ബജറ്റ് മൂന്ന് ലക്ഷം
ടെലിവിഷന്‍
ഒരു ലക്ഷം രൂപയോളം വിലയുള്ള ലെഎക്കോയുടെ 65 ഇഞ്ച് വലിപ്പമുള്ള 4കെ സ്മാര്‍ട്ട് ടിവി പരിഗണിക്കാം. വൈ ഫൈ, ബ്ലൂടൂത്ത് തുടങ്ങിയ സവിശേഷതകളുള്ളതാണ് ഈ ടിവി. ഇതിലുമപ്പുറമാണ് നിങ്ങളുടെ ആഗ്രഹമെങ്കില്‍  1.75 ലക്ഷം രൂപ വിലമതിക്കുന്ന സാംസങിന്റെ 4കെ സ്മാര്‍ട്ടി ടിവി വാങ്ങാം.

സ്മാര്‍ട്ട്‌ഫോണ്‍
സ്മാര്‍ട്ട് ഫോണിനായി കൂടുതല്‍ തുക മുടക്കാന്‍ തയ്യാറാണെങ്കില്‍ ഐ ഫോണ്‍ 7 പ്ലസ് പരിഗണിക്കാം. 256 ജിബി സ്റ്റോറേജ് സംവിധാനമുള്ള ഫോണിന് 92,000 രൂപയോളം മുടക്കേണ്ടിവരും. അല്ലെങ്കില്‍ 80,000 രൂപയ്ക്ക് താഴെയുള്ള ഗൂഗിള്‍ പിക്‌സല്‍ എക്‌സ്എല്‍ ഫോണ്‍ വാങ്ങാം. അതുമല്ലങ്കില്‍ സാംസങ് എസ്7 എഡ്ജ്, എല്‍ജി വി20 എന്നിവയോ പരിഗണിക്കാം.

ലാപ്‌ടോപ്
50,000 രൂപയ്ക്ക് മുകളിലുള്ള ലാപ് ടോപാണെങ്കില്‍ ആപ്പിള്‍ മാക്ബുക് എയര്‍ 13 വാങ്ങാം. 256 ജിബി സംഭരണ ശേഷിയുള്ള മാക്ബുക്കിന് 97,000 രൂപയോളം വിലവരും. അതുമല്ലെങ്കില്‍ മൈക്രോസോഫ്റ്റ് സര്‍ഫെയ്‌സ് 4 പരിഗണിക്കാം. വലിയ ഡിസ്‌പ്ലെയാണ് നിങ്ങള്‍ക്ക് വേണ്ടതെങ്കില്‍ എച്ച്പി എന്‍വി എക്‌സ് 360, അസൂസ് ജിഎല്‍552, ഡെല്‍ ലാറ്റിറ്റിയൂഡ് എന്നിവയിലേതെങ്കിലും പരിഗണിക്കാം.

03a.jpg

4/4

ബജറ്റ് അഞ്ച് ലക്ഷം
ടെലിവിഷന്‍
പണം പ്രശ്‌നമല്ല, മികച്ച വിനോദമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ എല്‍ജിയുടെ ഒഎല്‍ഇഡി ടിവിയോ സാംസങിന്റെ ഏറ്റവും പുതിയ എസ് യു എച്ച്ഡി ടിവിയോ പരിഗണിക്കാം. 55 ഇഞ്ച് വലിപ്പമുള്ള ഈ ടിവികള്‍ക്ക് മൂന്ന് ലക്ഷം രൂപയോളം വിലവരും.

സ്മാര്‍ട്ട് ഫോണ്‍
നേരത്തെ ശുപാര്‍ശ ചെയ്ത ഐ ഫോണ്‍ 7 പ്ലസ്, ഗൂഗിള്‍ പിക്‌സല്‍, സാംസങ് എസ് 7 എഡ്ജ്, എല്‍ജി വി20 എന്നിവയിലേതെങ്കിലും വാങ്ങുന്നതാകും ഉചിതം.

ലാപ്‌ടോപ്
ഒന്നര ലക്ഷം രൂപയോളം വിലവരുന്ന ലാപ് ടോപ് പരിഗണിക്കുമ്പോള്‍ ആപ്പിള്‍ മാക്ബുക് പ്രൊ 13(ടച്ച് ബാറുള്ളത്)ആണ് മികച്ച ചോയ്‌സ്. 15 ഇഞ്ച് വലിപ്പമുള്ള മാക് ബുക്കിനാണെങ്കില്‍ രണ്ട് ലക്ഷം രൂപയോളം വില നല്‍കേണ്ടിവരും. തിങ്ക് പാഡ് കാര്‍ബണ്‍ എക്‌സ് 1ഉം പരിഗണിക്കാവുന്നതാണ്.

 
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented