ട്രയിന്‍ യാത്ര ആനന്ദകരമാക്കാന്‍ സുരേഷ് പ്രഭുവിന്റെ ഒമ്പതിന പദ്ധതികള്‍

unconfirmed ticket

1/9

1- ഏകീകൃത ടിക്കറ്റ്
ടിക്കറ്റ് കണ്‍ഫേം ആകാത്തത് മൂലം നിങ്ങള്‍ക്കിനി യാത്ര ഉപേക്ഷിക്കേണ്ടി വരില്ല. എയര്‍ഇന്ത്യയുടെ വിമാനത്തില്‍ നിങ്ങള്‍ ലക്ഷ്യത്തിലെത്താം.  എ സി ഫസ്റ്റ് ക്ലാസ് യാത്രയുടെ ചിലവ് മാത്രമേ വരൂ.

എയര്‍ ഇന്ത്യ ഐ.ആര്‍.സി.ടി.സി.യുമായി ഇക്കാര്യത്തില്‍ ധാരണയായിട്ടുണ്ട്.  എസി ഫസ്റ്റ് ക്ലാസ് ട്രെയിന്‍ യത്രികര്‍ക്ക് അതേ തുകക്ക് യാത്ര ചെയ്യാനാവുമെങ്കില്‍ എ.സി സെക്കന്‍ഡ് ക്ലാസ് യാത്രികര്‍ക്ക് 1500 രൂപകൂടി അധികം നല്‍കണം.

 

railway food

2/9

ബുക്ക് ചെയ്ത ഭക്ഷണം വേണ്ടെന്നു വയ്ക്കാം
പരീക്ഷണാടിസ്ഥാനത്തില്‍ റെയില്‍വെ കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ടിക്കറ്റിനോടപ്പം ഭക്ഷണം ബുക്ക് ചെയ്യാന്‍ അവസരമൊരുക്കിയിരുന്നു. രാജധാനി, ശദാബ്ദി ട്രെയിനുകളിലായിരുന്നു ഇതിനവസരം. എന്നാല്‍ ആ ഭക്ഷണം നിങ്ങള്‍ക്കിഷ്ടപ്പെട്ടില്ലെങ്കില്‍ പണം നഷ്ടപെടുമായിരുന്നു. എന്നാല്‍ സുരേഷ് പ്രഭുവിന്റെ പുതിയ പദ്ധതി പ്രകാരം ഭക്ഷണം നല്ലതല്ലെന്ന് നിങ്ങള്‍ക്കു തോന്നുന്നുണ്ടെങ്കില്‍  അത് വേണ്ടെന്ന് വയ്ക്കാന്‍ ഇപ്പോള്‍ റെയില്‍ നിങ്ങള്‍ അവസരം ഒരുക്കുന്നുണ്ട്.

 

executive lounge

3/9

എക്‌സിക്യുട്ടീവ് ലോഞ്ചുകള്‍
സ്റ്റേഷനുകളില്‍ എക്‌സിക്യുട്ടീവ് ലോഞ്ചുകള്‍ കൊണ്ടു വന്ന് റെയില്‍വെയേ എയര്‍പോര്‍ട്ട്  അനുഭവത്തിലേക്ക് മാറ്റുകയാണ് സുരേഷ് പ്രഭു. ഐ.ആര്‍.ടി.സി 49 ലൊക്കേഷനുകളില്‍ ഇപ്പോള്‍ ആദ്യഘട്ടത്തില്‍ എക്‌സിക്യൂട്ടീവ് ലോഞ്ചുകളുടെ പ്രവൃത്തിയിലാണ്. വൈ ഫൈ, ബുഫെ സേവനം, വസ്ത്രം മാറാനുള്ള സൗകര്യം, യാത്രികര്‍ക്ക് സഹായത്തിന് പരിചാരക സേവനം എന്നിവ ഉള്‍പ്പെട്ടതാണ് എക്‌സിക്യുട്ടീവ് ലോഞ്ചുകള്‍. ഡല്‍ഹി,ജയ്പൂര്‍. ആഗ്ര എന്നിവിടങ്ങളില്‍ ഇപ്പോള്‍ എക്‌സിക്യുട്ടീവ് ലോഞ്ചുകള്‍ ഉണ്ട്.

tickets

4/9

ക്യാന്‍സല്‍ ചെയ്ത തത്കാല്‍ ടിക്കറ്റുകള്‍ക്ക് 50% റീഫണ്ടിംഗ്
ക്യാന്‍സല്‍ ചെയ്ത തത്കാല്‍ ടിക്കറ്റുകള്‍ക്ക് 50% തുക തിരികെ ലഭിക്കും. ഇപ്പോള്‍ ഈ സംവിധാനമില്ല. തത്കാല്‍ ടിക്കറ്റ് ബുക്കറ്റ് ചെയ്യാനുള്ള സമയത്തിലും മാറ്റംവരും.

 

clone tarain

5/9

തിരക്കേറിയ റൂട്ടുകളില്‍ ക്ലോണ്‍ ട്രെയിനുകള്‍
തിരക്കേറിയ റൂട്ടുകളില്‍ വെയറ്റ് ലിസ്റ്റിലുള്ളവര്‍ക്കായി അതേറൂട്ടില്‍ ട്രയിനു പുറകെ മറ്റൊരു ട്രെയിന്‍ കൂടി ഏര്‍പ്പാടാക്കുന്നതാണിത്.

 

train

6/9

 

 

train paper less

7/9

പേപ്പര്‍ ഉപയോഗം കുറക്കും
ട്രെയിന്‍ യാത്രയില്‍ ഇനി ടിക്കറ്റെടുക്കാന്‍ മറന്ന് പോയെന്ന ആധി വേണ്ട. മൊബൈല്‍ കാണിച്ചാല്‍ മതിയാകും. പേപ്പര്‍ ടിക്കറ്റുകള്‍ പാടെ ഉപേക്ഷിച്ച്‌ ഈ തരത്തിലായിരിക്കും ഇനി ടിക്കറ്റ് ലഭ്യമാക്കുക.

 

train

8/9

യാത്രക്കു ശേഷം പുതപ്പും തലയണയും വീട്ടില്‍ കൊണ്ടു പോകാം
എ.സി യാത്രികര്‍മാത്രം ലഭ്യമായിരുന്ന ഈ സേവനം ഇപ്പോള്‍ ബുക്ക് ചെയ്യുന്ന എല്ലാ യാത്രക്കാര്‍ക്കും ലഭ്യമാകും.രണ്ടു കോട്ടണ്‍ ബെഡ്ഷീറ്റിനും തലയണയ്ക്കും 140 രൂപയും ഒരു കോട്ടണ്‍ പുതപ്പ് മാത്രമുള്ള കിറ്റിന് 110 രൂപയുമാണ് വില ഈടാക്കുന്നത്. മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ ഇവ യാത്രക്കാരുടെ കൈയിലെത്തും. ഉപയോഗശേഷം ഇവ വീട്ടിലേക്കു കൊണ്ടുപോവുകയും ആവാം.

railway

9/9

സര്‍വീസ് ചാര്‍ജുകള്‍ പിന്‍വലിക്കും
റിസര്‍വേഷന്‍ കൗണ്ടറുകളില്‍ ടിക്കറ്റെടുക്കാനായി ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ 30 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കിയിരുന്നത് പിന്‍വലിക്കും

 
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented