8 സ്മാര്‍ട്ട്‌ഫോണുകള്‍ ഇനി വിലക്കുറവില്‍ വാങ്ങാം

01a.jpg

1/9

ആറുമാസംകൂടുമ്പോള്‍ മൊബൈല്‍ നിര്‍മാതാക്കള്‍ പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി സ്മാര്‍ട്ട്‌ഫോണുകല്‍ അപ്‌ഡേറ്റ് ചെയ്യാറുണ്ട്. അപ്പോള്‍ നിലവിലുള്ള മോഡലുകളുടെ വിലയില്‍ കാര്യമായ കുറവുവരുത്തുകയും ചെയ്യാറുണ്ട്. ഇത്തരത്തില്‍ വിലകുറച്ച മികച്ച ഫോണുകള്‍ പരിചയപ്പെടാം.

01.jpg

2/9

10,000 രൂപയ്ക്കുതാഴെ
ലെനോവൊ കെ8 പ്ലസ്
വില 7,999 രൂപ

നവീകരിച്ച മോഡല്‍ പുറത്തിറക്കിയിട്ടില്ലെങ്കിലും കെ8 പ്ലസിന്റെ വില കമ്പനി കുറച്ചു. 5.2 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലെയുള്ള ഫോണില്‍ ഒക്ട കോര്‍ പ്രൊസസര്‍, 3ജിബി റാം, 32ജിബി സ്റ്റോറേജ്, 4000എംഎഎച്ച് ബാറ്ററി എന്നിവയാണുള്ളത്. പിന്‍വശത്ത് ഇരട്ട ക്യാമറ(13എംപി+5എംപി), 8മെഗാ പിക്‌സല്‍ ഫ്രന്റ് ക്യാമറ, ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ തുടങ്ങിയ ഫീച്ചറുകളുമുണ്ട്

02.jpg

3/9

10,0000-20,000 രൂപ
ഒപ്പോ എഫ്3
വില 11,990


5.5 എച്ച്ഡി ഡിസ്‌പ്ലെ, ഫ്രന്റ് ഡ്യുവല്‍ കാമറ തുടങ്ങിയ ഫീച്ചറുകള്‍ എടുത്തുപറയത്തക്കതാണ്. ഒക്ട കോര്‍ പ്രൊസസര്‍, 4ജിബി റാം, 64ജിബി സ്റ്റോറേജ്, 3,200എംഎഎച്ച് ബാറ്ററി, 13മെഗാ പിക്‌സല്‍ റെയര്‍ ക്യാമറ, ഫ്രന്റ് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ തുടങ്ങിയവയാണ് മറ്റ് സവിശേഷതകള്‍.

03.jpg

4/9

വിവോ
വില 14,360 രൂപ


20മെഗാ പിക്‌സല്‍ ഫ്രന്റ് സെല്‍ഫി ക്യാമറയോടൊപ്പം എല്‍ഇഡി ഫ്‌ളാഷാണ് എടുത്തുപറയത്തക്ക സവിശേഷത. 5.5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലെ, ഫ്രന്റ് ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍, ഒക്ട കോര്‍ മീഡിയടെക് പ്രൊസസര്‍, 4ജി റാം, 64 ജിബി സ്റ്റോറേജ്, 3000എംഎഎച്ച് ബാറ്ററി, 13 മെഗാ പിക്‌സല്‍ പിന്‍ ക്യാമറ തുടങ്ങിയവയാണ് സവിശേഷതകള്‍.

 

04.jpg

5/9

ഹോണര്‍ 8
വില 13,999 രൂപ

15,000 രൂപ നിലവാരത്തില്‍വരുന്ന മികച്ച പിന്‍ ക്യാമറയുള്ള ഫോണാണ് ഹോണര്‍ 8. ഡ്യുവല്‍ 12 മെഗാപിക്‌സല്‍ ക്യമാറയോടൊപ്പം ഓട്ടോഫോക്കസ് സംവിധാനം, മുന്നില്‍ എട്ട് എംപി ഷൂട്ടര്‍ തുടങ്ങിയവയുമുണ്ട്.  5.2 ഫുള്‍ എച്ച്ഡി ഡിസ്‌പ്ലെ, റെയര്‍ ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍, യുഎസ്ബി ടൈപ്-സി പോര്‍ട്ട് ഫാസ്റ്റ് ചാര്‍ജിങ് സൗകര്യം, ഒക്ട കോര്‍ പ്രൊസസര്‍, 4ജിബി റാം, 32ജിബി സ്റ്റോറേജ്, 3000എംഎഎച്ച് ബാറ്ററി എന്നിവയാണുള്ളത്.

05.jpg

6/9

20,000-30,000 രൂപ
ഹോണര്‍ 8 പ്രോ
വില 24,999 രൂപ

ഈ വില നിലവാരത്തില്‍വരുന്ന 2കെ ഡിസ്‌പ്ലെയിലുള്ള അപൂര്‍വം ഫോണുകളിലൊന്നാണിത്. 5.7ഇഞ്ച് ഡിസ്‌പ്ലെ, ഡ്യുവല്‍ 12എംപി റെയര്‍ ക്യാമറ, ഒക്ട കോര്‍ പ്രൊസസര്‍, 6ജിബി റാം, 128ജിബി സ്റ്റോറേജ്, 4,000എംഎഎച്ച് ബാറ്ററി, 8എംപി ഫ്രന്റ് ക്യാമറ, റെയര്‍ ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍, യുഎസ്ബി ടൈപ്-സി പോര്‍ട്ട് ഫാസ്റ്റ് ചാര്‍ജിങ് തുടങ്ങിയവ സവിശേഷതകളാണ്.

06.jpg

7/9

നോക്കിയ 8
വില 26,999 രൂപ

നോക്കിയയുടെ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണായ നോക്കിയ എട്ടിന്റെ വില ഈയിടെ കാര്യമായി കുറച്ചു. സ്‌നാപ്ഡ്രാഗണ്‍ 835ഉള്ള, 30,000 രൂപയ്ക്കുതാഴെ വിലയിലുള്ള അപൂര്‍വം ഫോണുകളിലൊന്നാണിത്. 5.3 ഇഞ്ച് 2കെ ഡിസ്‌പ്ലെ, ഫ്രന്റ് ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍, ഡ്യുവല്‍ 13എംപി റെയര്‍ ക്യാമറ, 4ജി റാം, 3,090എംഎഎച്ച് ബാറ്ററി, 13എംപി ഫ്രന്റ് ക്യാമറ, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് തുടങ്ങിയവയുണ്ട്.

07.jpg

8/9

30,000-35,000 രൂപ
സാംസങ് എസ്7 എഡ്ജ്
വില 34,900

സാംസങിന്റെ ഫ്‌ളാഗ്ഷിപ്പ് മോഡലായ എസ്7 എഡ്ജില്‍ 5.5 സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലെ, വാട്ടര്‍പ്രൂഫ് ബോഡി, 12എംപി റെയര്‍ ക്യാമറ, 5എംപി സെല്‍ഫി ഷൂട്ടര്‍, ഒക്ടകോര്‍ എക്‌സിനോസ് പ്രൊസസര്‍, 4ജിബി റാം, 32ജിബി വര്‍ധിപ്പിക്കാവുന്ന സ്റ്റോറേജ്, 3,600എംഎഎച്ച് ബാറ്ററി എന്നിവയുമാണുള്ളത്. 

08.jpg

9/9

എല്‍ജി വി20
വില 32,000

മിലിറ്ററി ഗ്രേഡ് ഡ്രോപ് പ്രൊട്ടക്ഷന്‍ വാഗ്ദാനം ചെയ്യുന്ന ഫോണില്‍ 5.7 ഇഞ്ച് 2കെ ഡിസ്‌പ്ലെയാണുള്ളത്. സ്‌നാപ്ഡ്രാഗണ്‍ 820 പ്രൊസസര്‍, 4ജിബി റാം, 64 ജിബി സ്റ്റോറേജ്, 3,200എംഎഎച്ച് ബാറ്ററി, 12എംപി+8എംപി ഡ്യുവല്‍ റെയര്‍ ക്യാമറ, 5എംപി ഫ്രന്റ് ക്യാമറ, റെയര്‍ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, അതിവേഗ ചാര്‍ജിങ് സൗകര്യത്തോടുകൂടിയ യുഎസ്ബി ടൈപ് സി പോര്‍ട്ട് എന്നിവയുമാണുള്ളത്. 

 
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented