ഇവര്‍ കോടികള്‍ പ്രതിഫലംപറ്റുന്ന ടെക് സിഇഒമാര്‍

dollor

1/9

യുഎസില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന സിഇഒമാര്‍ ആരൊക്കെയാകും. മൈക്രോ സോഫ്റ്റ് സിഇഒ സത്യ നാദെല്ല, എച്ച്പിയുടെ സിഇഒ മാര്‍ഗരേറ്റ് വിറ്റ്മാന്‍, യാഹുവിന്റെ സിഇഒ മരീസ മെയര്‍ തുടങ്ങിയവരാണ് പട്ടികയില്‍ സ്ഥാനം പിടിച്ചത്. ടൈംസിന്റെ സര്‍വേയില്‍ വെളിപ്പെടുത്തിയ ഇവരെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ അറിയാം.

Satya Nadella

2/9

സത്യ നദെല്ല

ടെക്‌നോളജി കമ്പനികളുടെ സിഇഒമാരില്‍ പട്ടികയില്‍ മുമ്പന്‍ സത്യ നദെല്ലെയാണ്. മൈക്രോ സോഫ്റ്റിന്റെ സിഇഒയായ നദെല്ലെയുടെ ജനനം ഇന്ത്യയിലാണ്. 84,308,755 ഡോളറാണ് അദ്ദേഹത്തിന് പ്രതിഫലമായി ലഭിക്കുന്നത്. 

അടിസ്ഥാന ശമ്പളം 9,18,917 ഡോളറും ബോണസ് 3,600,000 ഡോളറും മറ്റ് ആനുകൂല്യങ്ങള്‍ 12,729 ഡോളറുമാണ്.

Lawrence J Ellison

3/9

ലോറന്‍സ് ജെ എല്ലിസണ്‍

ഒറാക്കിളിന്റെ സിഇഒയായ ലോറന്‍സ് ജെ എല്ലിസണാണ് ടെക്നോളജി മേഖലയിലെ സിഇഒ മാരില്‍ രണ്ടാമന്‍. ലിസ്റ്റില്‍ 7-ാം സ്ഥാനത്താണ് ലോറന്‍സ്. സോഫ്റ്റ്‌വെയര്‍ ഭീമനായ ഒറാക്കിള്‍ അദ്ദേഹത്തിന് നല്‍കുന്ന വാര്‍ഷിക ശമ്പളം 67,261,251 ഡോളറാണ്.

Steven M Mollenkopf

4/9

സ്റ്റീവന്‍ എം മുള്ളന്‍കോഫ്

ചിപ്പ് നിര്‍മ്മാതാക്കളായ ക്വാല്‍കോമിന്റെ സിഇഒ സ്റ്റീവ് എം മുള്ളന്‍കോഫ് പട്ടികയില്‍ എട്ടാമതാണ്. അദ്ദേഹത്തിന്റെ വാര്‍ഷിക വരുമാനം 60,740,592 യു എസ് ഡോളറാണ്.

Marissa Mayer

5/9

മരിസ മേയര്‍

പട്ടികയിലെ അദ്യ വനിത സിഇഒ. യാഹൂവിന്റെ സിഇഒയായ മരിസയുടെ വാര്‍ഷിക വരുമാനം 42,083,508 ഡോളറാണ്.

Marc Benioff

6/9

മാര്‍ക് ബെനിഓഫ്

സെല്‍സ്ഫോഴ്‌സ്‌ഡോട്ട് കോമിന്റെ സിഇഒയാണ് പട്ടികയില്‍ അടുത്തത്. മാര്‍കിന്റെ വാര്‍ഷിക പ്രതിഫലം 39,907,534 ഡോളറാണ്.

Brian Roberts

7/9

ബ്രയാന്‍ റോബര്‍ട്സ്

കോംകാസ്റ്റിന്റെ സിഇഒ ബ്രയാന്‍ റോബര്‍ട്സാണ് പട്ടികയില്‍ അടുത്തയാള്‍. അദ്ദേഹത്തിന്റെ വാര്‍ഷിക വരുമാനം 26,465,565 ഡോളറാണ്.

Michael J Saylor

8/9

മൈക്കിള്‍ ജെ സെയ്‌ലര്‍

മൈക്രോസ്റ്റ്രാറ്റജിയുടെ സിഇഒയാണ് മൈക്കിള്‍ ജെ സെയ്‌ലര്‍. വാര്‍ഷിക വരുമാനം 24,101,665 ഡോളറാണ്.

Margaret Whitman

9/9

മാര്‍ഗരറ്റ് വിറ്റ്മാന്‍ 

ടെക്നോളജി ഭീമനായ ഹ്യൂലറ്റ് പാക്കാര്‍ഡിന്റെ സിഇഒ മാര്‍ഗരറ്റ് വിറ്റ്മാനാണ് പട്ടികയില്‍ അടുത്തത്. 19,612,164 ഡോളറാണ് മാര്‍ഗരറ്റിന്റെ വാര്‍ഷിക പ്രതിഫലം.

 
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented