ആദായ നികുതി ബാധ്യതയില്ലാത്ത 7 വരുമാനങ്ങള്‍

01.jpg

1/8

ശംമ്പളം, ബിസിനസില്‍നിന്നുള്ള വരുമാനം, മൂലധന നേട്ടം എന്നുവേണ്ട ലഭിക്കുന്ന ഓരോ രൂപയ്ക്കും നിങ്ങള്‍ക്ക് ആദായ നികുതി നല്‍കുന്നുണ്ട്. എന്നാല്‍ ആദായ നികുതി നല്‍കാത്ത വരുമാനവും നിങ്ങള്‍ക്ക് നേടാം. അവയേതെന്ന് നോക്കാം.

 

02.jpg

2/8

ഓഹരി, മ്യൂച്വല്‍ഫണ്ട് ലാഭ വിഹിതം

ഏതെങ്കിലും ഇന്ത്യന്‍ കമ്പനികളുടെ ഓഹരികളില്‍ നിങ്ങള്‍ നിക്ഷേപം നടത്തിയിട്ടുണ്ടെങ്കില്‍ അവയില്‍നിന്ന് ലഭിക്കുന്ന ലാഭവിഹിതത്തിന് ആദായ നികുതി നല്‍കേണ്ടതില്ല. അതുപോലെതന്നെ ഓഹരി അധിഷ്ടിത മ്യൂച്വല്‍ ഫണ്ടുകള്‍ നല്‍കുന്ന ലാഭവിഹിതവും ആദായ നികുതി വിമുക്തമാണ്. 

വിദേശ കമ്പനിയില്‍നിന്നാണ് ലാഭവിഹിതം നേടുന്നതെങ്കില്‍ അതിന് നികുതി നല്‍കേണ്ടിവരും.

03.jpg

3/8

ലൈഫ് ഇന്‍ഷുറന്‍സ്

ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയില്‍നിന്ന് പോളിസി ഉടമയ്ക്ക് ലഭിക്കുന്ന മെച്യൂരിറ്റി തുകയ്‌ക്കോ ബോണസിനോ നികുതി ബാധ്യതയില്ല. ആദായ നികുതി നിയമപ്രകാരം നിശ്ചിത പരിധിയിലുള്ള പ്രീമിയം അടച്ച പോളിസികള്‍ക്ക് മാത്രമാണ് ഇത് ബാധകം.

04.jpg

4/8

സ്‌കോളര്‍ഷിപ്പ്, ഗ്രാന്റ്

വിദ്യാഭ്യാസ ചെലവുകള്‍ക്കുവേണ്ടി ലഭിച്ചിട്ടുള്ള സ്‌കോളര്‍ഷിപ്പ്, ഗ്രാന്റ് എന്നിവ പൂര്‍ണായും ആദായ നികുതി വിമുക്തമാണ്.

05.jpg

5/8

നികുതിരഹിത ബോണ്ടുകള്‍

സര്‍ക്കാര്‍ നികുതി ഒഴിവ് പ്രഖ്യാപിച്ചിട്ടുള്ള ബോണ്ടുകളില്‍നിന്നുള്ള വരുമാനത്തിന് ആദായനികുതി നല്‍കേണ്ടതില്ല. അടുത്ത കാലത്തായി അടിസ്ഥാന സൗകര്യമേഖലയിലെ  പദ്ധതികള്‍ക്കായി പൊതുമേഖല സ്ഥാപനങ്ങള്‍ നികുതി രഹിത ബോണ്ടുകള്‍ പുറത്തിറക്കിയിരുന്നു. ഇവയില്‍നിന്നുള്ള നേട്ടത്തിന് നികുതി നല്‍കേണ്ടതില്ല. കാലാവധിക്കുമുമ്പ് വിറ്റാല്‍ മൂലധന നേട്ടത്തിന് നികുതി നല്‍കേണ്ടിവരും.

 

06.jpg

6/8

പങ്കാളിത്ത കമ്പനിയില്‍നിന്നുള്ള ലാഭം

പാര്‍ട്ട്ണര്‍ഷിപ്പ് സ്ഥാപനത്തിലെ പങ്കാളിയാണ് നിങ്ങളെങ്കില്‍ അതില്‍നിന്ന് ലഭിക്കുന്ന ലാഭവിഹിതത്തിന് നികുതി നല്‍കേണ്ടതില്ല.

 

07.jpg

7/8

എന്‍ആര്‍ഇ അക്കൗണ്ട്

രാജ്യത്തിന് പുറത്ത് താമസിക്കുന്നയാളുടെ എന്‍ആര്‍ഇ അക്കൗണ്ടില്‍നിന്നുള്ള പലിശ നികുതി വിമുക്തമാണ്.

 

08.jpg

8/8

മറ്റ് ഇളവുകള്‍

എല്‍ടിഎ, വീട്ടുവാടക അലവന്‍സ്, ഗതാഗത അലവന്‍സ് തുടങ്ങിയവയ്ക്കും ഉപാധികള്‍ക്ക് വിധേയമായി ആദായ നികുതി ഇളവുകളുണ്ട്.

 

 
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented