ആധാര്‍ നിര്‍ബന്ധമാക്കിയ പത്ത് കാര്യങ്ങള്‍

01.jpg

1/11

ആധാര്‍ ജീവിതത്തിന്റെ ഭാഗമാകുകയാണ്. ആധാറില്ലാതെ സാമ്പത്തിക ഇടപാടുകളോ ക്രയവിക്രയങ്ങളോ സാധ്യമല്ലാതായിരിക്കുന്നു. ഓഹരികളും മ്യൂച്വല്‍ ഫണ്ടുകളും വാങ്ങുന്നതിനും ആധാര്‍ നിര്‍ബന്ധമക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. ആധാര്‍ ആവശ്യമുള്ള 10 ഇടപാടുകളെക്കുറിച്ച് അറിയാം.

 

02.jpg

2/11

ബാങ്ക് അക്കൗണ്ട്
ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിന് ആധാര്‍ ഇതിനകം നിര്‍ബന്ധമാക്കിയിട്ടുണ്ട്. നിലവില്‍ അക്കൗണ്ടുള്ളവരും ആധാര്‍ നമ്പര്‍ ബാങ്കില്‍ നല്‍കണം. 50,000 രൂപയോ അതിന് മുകളിലോ ഉള്ള പണമിടപാടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധവുമാണ്.

 

03.jpg

3/11

ആദായ നികുതി റിട്ടേണ്‍
ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് ആധാര്‍ ലിങ്ക് ചെയ്യുന്നത് നിര്‍ബന്ധമാക്കി.

04.jpg

4/11

പാന്‍ കാര്‍ഡ്
പെര്‍മനെന്റ് അക്കൗണ്ട് നമ്പര്‍(പാന്‍)ലഭിക്കുന്നതിന് അപേക്ഷിക്കുമ്പോള്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമായും നല്‍കണം. നിലവില്‍ പാന്‍ ഉള്ളവര്‍ ആധാറുമായി ലിങ്ക് ചെയ്യുകയും വേണം.

05.jpg

5/11

ഇപിഎഫ് അക്കൗണ്ട്
പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യുന്നത് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

 

06.jpg

6/11

മൊബൈല്‍ ഫോണ്‍ നമ്പര്‍
പുതിയ ഫോണ്‍ നമ്പര്‍ ലഭിക്കണമെങ്കില്‍ ആധാര്‍ നിര്‍ബന്ധമാണ്. നിലവിലുള്ള മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ ആധാറുമായി ലിങ്ക് ചെയ്യുകയും വേണം.

 

07.jpg

7/11

സ്‌കോളര്‍ഷിപ്പുകള്‍
കേന്ദ്ര സര്‍ക്കാരിന്റെയോ മറ്റോ സ്‌കോളര്‍ഷിപ്പുകള്‍ക്കോ സാമ്പത്തിക സഹായങ്ങള്‍ക്കോ വിദ്യാര്‍ഥികള്‍ അപേക്ഷിക്കുമ്പോള്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമായും ചേര്‍ക്കണം.

 

08.jpg

8/11

പാസ്‌പോര്‍ട്ട്
പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ നിര്‍ബന്ധമായും നല്‍കേണ്ട രേഖകളിലൊന്നാണ് ആധാര്‍. ആധാറില്ലാതെ നിങ്ങള്‍ക്ക് പാസ്‌പോര്‍ട്ട് ലഭിക്കില്ല.

 

09.jpg

9/11

റെയില്‍വേ യാത്രാ സൗജന്യം
വ്യാപകമായി ദുരുപയോഗം ചെയ്യുന്നതിനാല്‍ റെയില്‍വെയില്‍ യാത്ര സൗജന്യം ആവശ്യമാണെങ്കില്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമാണ്.

 

10.jpg

10/11

സ്‌കൂള്‍ ഉച്ചഭക്ഷണം
സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ സൗജന്യ ഉച്ചഭക്ഷണം ലഭിക്കണമെങ്കില്‍ വിദ്യാര്‍ഥികള്‍ ആധാര്‍ വിവരങ്ങള്‍ നല്‍കണം.

 

11.jpg

11/11

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍
സര്‍ക്കാരിന്റെ വിവിധ ആനുകൂല്യങ്ങള്‍, സബ്‌സിഡി എന്നിവ ലഭിക്കണമെങ്കില്‍ ആധാര്‍ നിര്‍ബന്ധമാണ്. റേഷന്‍ കാര്‍ഡിനും കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികള്‍ക്കും ആധാര്‍ നിര്‍ബന്ധമാണ്.

 

 
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented