amazon
കുറഞ്ഞ വിലയില്‍ മികച്ച പെര്‍ഫോമന്‍സ് കാഴ്ചവെക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ തിരയുന്നവരാണ് ഒട്ടുമിക്കവരും. അത്തരത്തില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ തിരയുന്നവര്‍ക്ക് വാങ്ങാന്‍ പറ്റിയ സ്മാര്‍ട്ട്‌ഫോണാണ് റെഡ്മി 10 പവര്‍. കരുത്തുറ്റ പ്രൊസസ്സറും ബാറ്ററിയും കിടിലന്‍ ക്യാമറകളുമായി റെഡ്മി പവര്‍ 10 വിപണികളിലെ താരമായി മാറിക്കഴിഞ്ഞു. ആമസോണില്‍ സ്മാര്‍ട്ട്‌ഫോണ്‍ അപ്‌ഗ്രേഡ് ഡെയ്‌സാണ്. റെഡ്മി 10 പവര്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉഗ്രന്‍ ഓഫറില്‍ വാങ്ങാം.
കരുത്തുറ്റ പ്രൊസസ്സറാണ് സ്മാര്‍ട്ട്‌ഫോണിന്റെ പ്രധാന ആകര്‍ഷണം. സ്‌നാപ്ഡ്രാഗണ്‍ 680 ഒക്ടാകോര്‍ പ്രൊസസ്സറാണ് റെഡ്മി 10 പവറിലേത്. ഗെയിമിങ് അടക്കം എല്ലാത്തരം ആവശ്യങ്ങളും മികച്ച രീതിയില്‍ നിര്‍വഹിക്കാന്‍ സാധിക്കുന്ന പ്രൊസസ്സര്‍ സ്മാര്‍ട്ട്‌ഫോണിനെ കരുത്തുറ്റതാക്കുന്നു.
ദൃശ്യങ്ങള്‍ മികവോടെ പകര്‍ത്താന്‍ ഗംഭീര ക്യാമറകളും സ്മാര്‍ട്ട്‌ഫോണിലുണ്ട്. 50 മെഗാ പിക്‌സല്‍ പ്രൈമറി ക്യാമറയ്‌ക്കൊപ്പം 2എംപി ഡെപ്ത്ത് സെന്‍സറാണുള്ളത്. 5 മെഗാ പിക്‌സല്‍ സെല്‍ഫി ക്യാമറയും ചേരുമ്പോള്‍ ക്യാമറ ഗംഭീരമാകുന്നു.
6.71 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേയുള്ള റെഡ്മി 10 പവര്‍ സ്റ്റൈലിഷ് ഡിസൈനുകളിലാണ് വിപണികളില്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. പവര്‍ ബ്ലാക്ക്, സ്‌പോര്‍ട്ടി ഓറഞ്ച് നിറങ്ങളില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. അത്യുഗ്രന്‍ 6000-എംഎഎച്ച് ബാറ്ററി ഫോണിനെ വേറിട്ടുനിര്‍ത്തുന്നു. ദീര്‍ഘനേരം ഗെയിമിങ്ങിനും വീഡിയോകള്‍ കാണാനും ഉപഭോക്താക്കള്‍ക്ക് സാധിക്കും. 18വാട്ട് ഫാസ്റ്റ് ചാര്‍ജിങ് ഫീച്ചറും റെഡ്മി 10 പവറിന്റെ പ്രധാന ആകര്‍ഷണമാണ്.
8ജിബി റാം + 128ജിബി സ്റ്റോറേജ് പതിപ്പ് മികച്ച ഓഫറിലാണ് വിപണികളിലുള്ളത്. എക്‌സ്പാന്‍ഡബിള്‍ ഇന്റേണല്‍ സ്റ്റോറേജ് ലിമിറ്റ് 512 ജിബിയാണ്. റാം ബൂസ്റ്റര്‍ ഫീച്ചറുകളുമുണ്ട്. 3ജിബി എക്‌സ്‌ടെന്‍ഡബിള്‍ റാമുള്‍പ്പടെ 11ജിബി റാം റെഡ്മി 10 പവര്‍ സ്മാര്‍ട്ട്‌ഫോണിനെ മികച്ചതാക്കുന്നു. സ്മാര്‍ട്ട്‌ഫോണ്‍ അപ്‌ഗ്രേഡ് ഡെയ്‌സില്‍ വമ്പിച്ച ഓഫറില്‍ സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കാം.
Content Highlights: Xiaomi Redmi 10 Power smartphone upgrade days
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..