500 രൂപയിൽ താഴെ ലഭിക്കുന്ന മികച്ച വുമന്‍സ് വാലറ്റുകള്‍ പരിചയപ്പെടാം; ഓൺലൈനായി വാങ്ങാം


amazon

പലപ്പോഴും ആവശ്യത്തിനുള്ള സാധനങ്ങള്‍ കൊണ്ടു നടക്കാന്‍ പലപ്പോഴും മറക്കാറുണ്ട്. ആധാര്‍, ഐഡി കാര്‍ഡ്, ലൈസന്‍സ് എന്നിവ എപ്പോഴാണ് എവിടെയാണ് ആവശ്യം വരുന്നതെന്ന് അറിയില്ല. അതുപോലെ തന്നെ ഉള്ള വേറൊരു പ്രശ്‌നമാണ് ഓണ്‍ലൈന്‍ പേയ്‌മെന്റ് എന്ന സംവിധാനം വന്നതിന് ശേഷം കാശ് കൈയില്‍ കരുതാത്തത്. ഇപ്പോഴും നമ്മുടെ നാട്ടില്‍ ബസിനും ഓട്ടോയ്ക്കുമെല്ലാം ഇവ തന്നെ ആണ് വേണ്ടി വരുന്നത്. ഈ രണ്ട് കാര്യങ്ങള്‍ക്കുമായി വാങ്ങാവുന്ന ഒന്നാണ് വാലറ്റുകള്‍. കാശും പേഴ്‌സണല്‍ കാര്‍ഡുകളും പോക്കറ്റില്‍ വെച്ചാല്‍ കളഞ്ഞുപോകുമെന്ന് വിചാരിക്കുന്നവര്‍ തീര്‍ച്ചയായും ഇവ പര്‍ച്ചേസ് ചെയ്യാം. ഇവയ്ക്ക് വിപണിയിലുള്ള ഡിമാന്റ് ഉയര്‍ന്നത് കൊണ്ടാവും പല പ്രമുഖ ബ്രാന്‍ഡുകളും ഇവ അവതരിപ്പിച്ചു കൊണ്ട് മുന്നോട്ട് വന്നത്. മാത്രമല്ല വ്യത്യസ്ത വിലയിലും അവതരിപ്പിക്കുന്നത് കൊണ്ട് തന്നെ വ്യത്യസ്ത വിലയിലും വാലറ്റുകള്‍ പര്‍ച്ചേസ് ചെയ്യാവുന്നതാണ്. വരൂ വിപണിയിലെ 500 രൂപയ്ക്ക് താഴെ ലഭിക്കുന്ന വുമന്‍സ് വാലറ്റുകള്‍ പരിചയപ്പെടാം

വുമന്‍സ് വാലറ്റുകളുടെ ശേഖരം കാണാനായി ക്ലിക്ക് ചെയ്യുക



ലൂസോ പെല്ലേ വുമന്‍സ് വാലറ്റ് ക്ലച്ച് വാലറ്റ് ഫോര്‍ വുമന്‍

മനോഹരമായ സ്‌റ്റൈലും ഡിസൈനും തന്നെയാണ് ഇവയുടെ ആകര്‍ഷകത. അബ്‌സ്ട്രാക്ട്, ബ്രിക്ക്‌സ്, കറുപ്പ്, ബ്ലാക്ക് റോസ്, നീല, ബ്രൗണ്‍, കോമിക്ക്, ടാന്‍ എന്നി നിറങ്ങളിലും പാറ്റേണിലും ഇവ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ടെങ്കിലും സ്റ്റൈലില്‍ ഏറ്റവും മികച്ചത് ചുവന്ന നറത്തിലുള്ള ലൂസോ പെല്ലേയുടെ വാലറ്റുകളാണ്. മാഗ്നറ്റിക്ക് ക്ലോഷറാണിവയ്ക്ക്. കൂടാതെ മികച്ച ഗുണനിലവാരത്തില്‍ പ്രത്യേകമായ ലെതറേറ്റിലാണിവ നിര്‍മ്മിച്ചിട്ടുള്ളത്. വളരെ ഭാരം കുറഞ്ഞതായത് കൊണ്ട് സൗകര്യപ്രദമായി ഇവ കൊണ്ടു നടക്കാവുന്നതാണ്. പ്രിയപ്പെട്ടവര്‍ക്ക് സമ്മാനമായി നല്‍കാനും ഇവ ഉത്തമമാണ്.

ഇലിയോസ് വുമന്‍ വാലറ്റ് സോഫ്റ്റ് പിയു ലെതര്‍ മള്‍ട്ടി കാര്‍ഡ് ഓര്‍ഗനൈസര്‍ ലേഡീസ് ക്ലച്ച്

അത്യാവശ്യം വലിപ്പമുള്ള ബൈഫോള്‍ഡ് വാലറ്റുകളാണ് ഇലിയേസ് അവതരിപ്പിക്കുന്നത്. കൂടാതെ വളരെ കാലത്തെ ഈടുനില്‍പ്പ് ഉറപ്പാക്കാന്‍ പ്രീമിയം പിയു ലെതറിലാണിവ നിര്‍മ്മിച്ചിട്ടുള്ളത്. ഏതൊരു ഔട്ട്ഫിറ്റിനോടൊപ്പവും മാച്ചാവുന്ന തരത്തിലുള്ള സ്റ്റൈലിഷ് സ്റ്റാന്റേഡും ഇവയെ മികച്ചതാക്കുന്നു. 14 കാര്‍ഡ് സ്ലോട്ടുകള്‍, 5 ക്യാഷ് പോക്കറ്റുകള്‍, ഒരു ഇന്റീരിയര്‍ സിപ്പര്‍ പോക്കറ്റ്, 2 ഫോട്ടോ ഐഡി സ്ലോട്ടുകള്‍ ക്യാഷ്, കാര്‍ഡ്, ചെക്ക്, കോയിന്‍ പോലുള്ളവ ശരിയായി സൂക്ഷിക്കാന്‍ ഉതകുന്നു. ഇവയിലുള്‍പ്പെടുത്തിയിട്ടുള്ള വലിയ ക്യാഷ് കമ്പാര്‍ട്ട്‌മെന്റ് പണം മടക്കിവെക്കേണ്ടതായി വരുത്തുന്നില്ല.

ഇനോവേര വുമന്‍സ് റോസ് ഗോള്‍ഡ് പോളിയുറേതേന്‍ ലീഫ് ബൈ ഫോള്‍ഡ് കാര്‍ഡ് കോയിന്‍ ഹോള്‍ഡര്‍ സ്‌മോള്‍ പേര്‍സ് വാലറ്റ് ക്ലച്ച്

ഇന്നോവേര റോസ് ഗോള്‍ഡ് വുമന്‍സ് വാലറ്റ് ഒരേ സമയത്തില്‍ ട്രെന്‍ഡിയും അതേ സമയത്ത് തന്നെ വളരെ ക്ലാസ്സിയുമാണ്. ഉയര്‍ന്ന നിലവാരത്തിലുള്ള ഇമിറ്റേഷന്‍ ലെതറില്‍ നിര്‍മ്മിച്ചയിവ ഡെലിക്കേറ്റ് ലീഫ് കട്ടിലാണ് മോഡി പിടിപ്പിച്ചിട്ടുള്ളത്. ഐഡി കാര്‍ഡ്, കോയിന്‍, ക്യാഷ്, കീ എന്നിവ സൂക്ഷിക്കാന്‍ ഇവ വളരെ ഉത്തമമാണ്. ഫോക്‌സ് ലെതറില്‍ നിര്‍മ്മിച്ചയിവ വളരെ കാലത്തെ ഈടുനില്‍പ്പ് ഉറപ്പാക്കുന്നു. കറുപ്പ്, ബ്രൗണ്‍, കാക്കി, ലൈറ്റ് ബ്ലൂ എന്നീ നിറങ്ങളിലും ഇവ വിപണിയില്‍ഡ അവതരിപ്പിക്കുന്നുണ്ട്.

പലയ് സ്‌മോള്‍ വുമന്‍സ് വാലറ്റ്-പിയു ലെതര്‍ മള്‍ട്ടി വാലറ്റ്

കറുപ്പ്, നീല, പിങ്ക് എന്നീ നിറങ്ങളിലാണ് ഇവ വിപണിയില്‍ അവതരിപ്പിച്ചിട്ടുള്ളത്. സിപ്പര്‍ ക്ലോഷറാണിവയ്ക്കുള്ളത്. ഈ കീചെയിന്‍ വാലറ്റുകള്‍ വളരെ കാലത്തെ ഈടുനില്‍പ്പ് ഉറപ്പാക്കുന്ന ഭാരം കുറഞ്ഞതും മൃദുലവുമായ പ്രീമിയം പിയു ലെതറിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. കുറച്ചധിക കാലം ഉപയോഗിച്ചാലും ഇവയുടെ ആകര്‍ഷകത അതുപോലെ നിലനില്‍ക്കുമെന്നത് തീര്‍ച്ച. ക്രെഡിറ്റ് കാര്‍ഡ് സ്ലോട്ട്, പണം വെക്കാനായി ഫുള്‍ ലെന്ത് കമ്പാര്‍ട്ട്‌മെന്റ്, ഐഡി വിന്‍ഡോ എന്നിവയൊക്കെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യാത്രയ്ക്കും, ഷോപ്പിങ്ങിനും, ഒക്കേഷനുകള്‍ക്കും കൊണ്ടുപോകാന്‍ ഇവ ഒരുപോലെ അുയോജ്യമാണ്.

Content Highlights: women's wallet

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented