amazonamazon
ഓഡിയോ ഡിവൈസുകളുടെ ശേഖരം വിപുലപ്പെടുത്തി കൊണ്ട് മുന്നോട്ട് വരുന്നകയാണ് പ്രമുഖ ബ്രാന്‍ഡായ വിങ്ങ്‌സ്. ഇവയുടെ ഫാന്റം സീരീസില്‍ ടിഡബ്ല്യൂ ഇയര്‍ബഡായ വിങ്ങ്‌സ് ഫാന്റം 380 വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്. എഎന്‍സി അഥവ ആക്ടീവ് നോയിസ് ക്യാന്‍സലേഷന്‍ സവിശേഷതയുള്ള ഈ ബ്രാന്‍ഡിന്റെ ആദ്യത്തെ ഇയര്‍ബഡാണിവ. നോയിസ്, ബോട്ട്, ബോള്‍ട്ട് പോലുള്ള ഓണ്‍ലൈന്‍ വിപണിയില്‍ തരംഗമായ ഇലക്ട്രോണിക്ക് ഗാഡ്ജറ്റുകളുടെ ഒപ്പം തന്നെ കിടപ്പിടിക്കാനും ഇവയ്ക്ക് സാധിക്കും.
പാട്ടുകളും സിനിമകളും കാണുമ്പോഴൊക്കെ അനാവശ്യ ശബ്ദങ്ങുടെ ശല്യങ്ങളില്ലാതെ ആസ്വദിക്കാവുന്ന തരത്തിലുള്ള ട്രാന്‍സ്പരന്‍സി മോഡ് സവിശേഷതകളിവയ്ക്കുണ്ട്. ഈ ടിഡബ്ല്യൂഎസ് ഇയര്‍പോഡിന് ഫോര്‍-മൈക്ക് സെറ്റപ്പും അതിനോടൊപ്പം തന്നെ കോള്‍ വ്യക്തമായി കേള്‍ക്കാവുന്ന തരത്തിലുള്ള ഇഎന്‍സി സപ്പോര്‍ട്ടുമുണ്ട്. കൂടാതെ വിങ്ങ്‌സ് ഫാന്റം 380 ഹൈ ഫിഡലിറ്റി 13mm ഡ്രൈവറുകള്‍ ബോള്‍ഡ്, ബാസ്സ്, ക്രിസ്പ്പ് ശബ്ദാനുഭവം വാഗ്ദാനം ചെയ്യുന്നു. 40ms അള്‍ട്രാ ലോ ലാക്റ്റന്‍സിയില്‍ ഗെയിം മോഡുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വലത് വശത്തുള്ള ഇയര്‍ബഡ് ലോങ്ങ് പ്രസ്സ് ചെയ്ത് കൊണ്ട് ഈ സവിശേഷത ആക്ട്ിവേറ്റ് ചെയ്യാവുന്നതാണ്.
50 മണിക്കൂര്‍ വരെ നീണ്ട് നില്‍ക്കുന്ന ആകര്‍ഷകമായ പ്ലേടൈമാണ് ഫാന്റം 380 ഉറപ്പാക്കുന്നത്. കമ്പനിയുടെ ബുള്ളറ്റ് ചാര്‍ജ് ടെക്നോളജിയില്‍ ഫാസ്റ്റ് ചാര്‍ജിങ്ങ് ടെക്നോളജി സപ്പോര്‍ട്ട് ഇവയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് കൊണ്ട് യുഎസ്ബി പോര്‍ട്ടില്‍ എളുപ്പത്തില്‍ ചാര്‍ജ്ജ് ചെയ്യാം. കൂടാതെ ഗൂഗിൾ അസിറ്റന്‍സ് സിറി എന്നിവയ്ക്ക് ഇവ സപ്പോര്‍ട്ടാവുകയും ചെയ്യും.
ഓപ്പണ്‍ ആന്റ് ഓണ്‍ ടെക്നോളജിയില്‍ വേഗത്തിലുള്ള പെയറിങ്ങ്, പ്ലേ, പോസ, ഗെയിം മോഡ് എനേബിള്‍, സൗണ്ട് ചേഞ്ചിങ്ങ്, കോള്‍ റിസീവിങ്ങ് പോലുള്ളവയ്ക്കായുള്ള ടച്ച് കണ്ട്രോള്‍ എന്നിവ സുഗമാമാക്കുന്ന തരത്തില്‍ ബ്ലൂടൂത്ത് വോര്‍ന്‍ 5.3 സപ്പോര്‍ട്ടാകുന്നു. വെള്ളം പൊടി എന്നിവയില്‍ നിന്ന് സംരക്ഷിക്കുന്ന തരത്തിലുള്ള IPX5 വാട്ടര്‍ റെസിസ്റ്റന്‍സ് ഫീച്ചറുമിവയ്ക്ക് സ്വന്തം. മാത്രമല്ല ഇക്യൂ സെറ്റിങ്ങ്‌സില്‍ മാറ്റങ്ങള്‍ വരുത്തി ഇയര്‍ബഡുകള്‍ കളഞ്ഞുപോയാല്‍ ലൊക്കേറ്റ് ചെയ്യാവുന്ന തരത്തില്‍ ആക്കാവുന്നതാണ്. ആകര്‍ഷകമായ കറുപ്പ്, വെള്ള നിറത്തിലവതരിപ്പിക്കുന്നയിവ ആമസോണില്‍ 40 ശതമാനം ഓഫറില്‍ 1,799 രൂപയാണ്.
Content Highlights: Wings Phantom 380 Best Low Latency 40ms Earbuds, ANC Bluetooth Wireless Headphones offer at amazon
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..