amazon
ലാപ്പ്‌ടോപ്പുകളുടെ ക്യാമറ ക്ലാരിറ്റി പൊതുവേ സ്മാര്‍ട്ട് ഫോണുകളുടെ അത്രയും കിട പിടിക്കുന്നതല്ല. അതുകൊണ്ട് തന്നെ പ്രത്യേകമായി ഒരു ക്യാമറ വാങ്ങേണ്ടിയിരിക്കുന്നു. ഇതിനായി മികച്ച വെബ് ക്യാമുകള്‍ തിരഞ്ഞെടുക്കാം. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്കും ബിസിനസ്സ് മീറ്റിങ്ങുകള്‍ക്ക് വെബ് ക്യാം വളരെ അത്യാവശ്യമായി വരുന്നു. ബഡ്ജറ്റും ഗുണനിലവാരവും ഒരുപോലെ തൃപ്തികരമാവുന്ന തരത്തില്‍ വേണം വെബ് ക്യാമുകള്‍ തിരഞ്ഞെടുക്കാന്‍. കൂടാതെ പല ആപ്ലിക്കേഷനുകള്‍ക്ക് സപ്പോര്‍ട്ടാകുന്ന തരത്തിലും ആയിരിക്കണം. വരൂ വിപണിയിലെ മികച്ച വെബ് ക്യാമുകള്‍ തിരഞ്ഞെടുക്കാം.
640*480* പിക്‌സല്‍ വീഡിയോ ക്വാളിറ്റി സപ്പോര്‍ട്ട് ചെയ്യുന്ന തരത്തിലുള്ള ക്യാമുകളാണ് ഇവ. സ്‌കൈപ്പ്, സൂം, ഫെയിസ്ബുക്ക് പോലുള്ള ലേറ്റസ്റ്റ് വേര്‍ഷനുകള്‍ക്ക് സപ്പോര്‍ട്ടാകുന്ന തരത്തിലായത് കൊണ്ട് തന്നെ ഹൈ ക്വാളിറ്റി വീഡിയോ ചാറ്റുകള്‍ എച്ച്പി വെബ് ക്യാം പ്രദാനം ചെയ്യുന്നു. കമ്പ്യൂട്ടറിന്റെ യുഎസ്ബി പോര്‍ട്ടില്‍ സിമ്പിളായി പ്ലഗ് ചെയ്താല്‍ മതിയാകും ട്രൈപോഡ് മൗണ്ട് ചെയ്യാന്‍. വീഡിയോ കോള്‍ അലെങ്കില്‍ വീഡിയോ റെക്കോഡിങ്ങിന്റെ സമയത്ത് പുറത്തുള്ള അനാവശ്യ ശബ്ദങ്ങള്‍ ഒഴിവാക്കാനായി ബില്‍ട്ട് ഇന്‍ നോയിസ് ക്യാന്‍സലേഷന്‍ സവിശേഷതകളുള്ള മൈക്രോഫോണുണ്ട്. മാത്രമല്ല ഇവയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള AWB വളരെ വ്യക്തമാര്‍ന്ന് റിയലിസ്റ്റിക്ക് ഇമേജ് നല്‍കുന്നു.
ഫുള്‍ എച്ച്ഡി 1080പി 2.1 മെഗപിക്‌സല്‍ CMOS ക്യാമറയാണ് ലെനോവോ 300 FHD വാഗ്ദാനം ചെയ്യുന്നു. എത്ര അകലെയാണെഹ്കിലും മുഖം ക്ലിയറാകുന്ന രീതിയിലുള്ള കിടിലന്‍ ടെക്ക്‌നോളജിയാണിവയ്ക്കുള്ളത്. കോണ്‍ഫറന്‍സുകള്‍ക്കും വീഡിയോ കോളുകള്‍ക്കും ഉചിതമായ തരത്തില്‍ ശബ്ദങ്ങള്‍ ശരിയായും ക്ലിയറായും കേള്‍ക്കാനും ഡുവല്‍ സ്റ്റീറിയോ മൈക്രോഫോണുകളുമിവ അവതരിപ്പിക്കുന്നു. കോള്‍ ചെയ്യാനായി ക്യാമറ ഫ്‌ളിപ്പ് ഔട്ട് ചെയ്ത് യുഎസ്ബി 2.0 കേബിളില്‍ പ്ലഗ് ചെയ്ത് വിന്‍ഡോസ് മാക് കമ്പ്യൂട്ടര്‍ എന്നിവയോടൊപ്പം കണക്ട് ചെയ്യാം. എവിടെയും പ്ലെയിസ് ചെയ്യാവുന്ന തരത്തില്‍ 1.8 കേബിള്‍ ട്രൈപോഡ് ഫ്‌ളെക്‌സിബിള്‍ മൗണ്ടിങ്ങാമിവയ്ക്ക്.
55 ഡിഗ്രി ഡയഗണല്‍ ഫീല്‍ഡ് ഓഫ് വ്യൂ, ക്ലിയര്‍ എച്ച്ഡി വീഡിയോ കോളിങ്ങ് 720p/30 fsp, ഓട്ടോമാറ്റിക്ക് ലൈറ്റ് അഡ്ജസ്റ്റ്‌മെന്റ് പോലുള്ള പ്രധാന സവിശേഷതകളാണിവയ്ക്കുള്ളത്. വളരെ ശബ്ദമുള്ള ചുറ്റുപാടുകളില്‍ പോലും 1.5 മീറ്റര്‍ വരെ അകലെ നിന്നും പോലും ശബ്ദം കേള്‍ക്കാനായി ബില്‍ട്ട് ഇന്‍ വോയിസ് ക്യാന്‍സലിങ്ങ് മൈക്രോഫോണ്‍ സിസ്റ്റാമാണിവയ്ക്ക്. സൂം സ്‌കൈപ്പ് പോലുള്ളവയുമായി ഇവ കമ്പാറ്റബിളാകുന്നതാണിവ. ഇവയുടെ അഡ്ജസ്റ്റബിള്‍ യൂണിവേഴ്‌സല്‍ ക്ലിപ്പ് വെബ് ക്യാം ലാപ്പ്‌ടോപ്പ് മോണിറ്റര്‍ എന്നിവയുമായി ഇവ കണക്ടാവുന്നു. ക്രോം ഓഎസ്, മാക് ഓഎസ് 10.10, വിന്‍ഡോസ് 10, വിന്‍ഡോസ് 8, വിന്‍ഡോസ് 7, വിന്‍ഡോസ് വിസ്റ്റ പോലുള്ളവയുമായിവ യുഎസ്ബി പോര്‍ട്ടുകളുമായി കണക്ട് ചെയ്യാം.
വീഡിയോ കോളിങ്ങ്, കോണ്‍ഫറന്‍സിങ്ങ്, ഓണ്‍ലൈന്‍ ലേണിങ്ങ്, ഗെയിമിങ്ങ് മറ്റു ആപ്ലിക്കേഷന്‍ പോലുള്ളവയ്ക്കായി മികച്ച ഇമേജ് നല്‍കാനായി CMOS ഇമേജ് സെന്‍സര്‍ ഇവയ്ക്കുണ്ട്. വൈഡ് 90 ഡിഗ്രി വ്യൂയിങ്ങ് ആങ്കിളും അഡ്വാന്‍സ്ഡ് H.264 വീഡിയോ കമ്പ്രഷന്‍ ടെക്ക്‌നോളജിയുമുള്ള 1080പി ലാപ്പ്‌ടോപ്പ് വെബ് ക്യാം പിക്ച്ചര്‍ ക്വാളിറ്റി ഇരട്ടിയാക്കുന്നു. ഓട്ടോമാറ്റിക്കായി അനാവശ്യമായ ശബ്ദങ്ങള്‍ ഒഴിവാക്കി മികച്ച രീതിയില്‍ ശബ്ദവുമുറപ്പാക്കാന്‍ ഇവയുടെ രണ്ട് ബില്‍ട്ട്-ഇന്‍ മൈക്രോഫോണുകള്‍ സഹായിക്കുന്നു. കൂടാതെ വൈറ്റ് ബാലന്‍സും വെളിച്ചവും ഏതൊരു ഇരുണ്ട സ്ഥലത്തും അഡ്ജസ്റ്റ് ചെയ്യാനും ഉതകുന്നു.
Content Highlights: web cam offers in amazon
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..