കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുകയാണ് വാച്ചുകള്‍. എല്ലാ വാച്ചുകളും ഒരേ സമയമാണ് കാണിക്കുന്നതെങ്കിലും വാച്ചുകള്‍ ഒന്നല്ല, പല വിധമാണ്. 

ഇന്ന് വാച്ചുകള്‍ സമയം നോക്കാനുള്ള വെറുമൊരുപകരണം മാത്രമല്ല. നമ്മുടെയൊക്കെ സൗന്ദര്യസങ്കല്‍പ്പങ്ങളുടെ വാഹകര്‍ കൂടിയാണ്. വിവിധങ്ങളായ രൂപത്തിലും നിറത്തിലുമൊക്കെയുള്ള വാച്ചുകള്‍ വിപണിയിലുണ്ട്. പലതും സാങ്കേതികാത്ഭുതങ്ങള്‍ കാണിക്കുന്നവ.

വിപണികളിലെ വാച്ചുകളുടെ വൈവിധ്യം കണ്ട് ഏത് തിരഞ്ഞെടുക്കുമെന്ന ആശങ്കയില്‍ നാം വീര്‍പ്പുമുട്ടുമെന്നുറപ്പാണ്. സ്ത്രീകളും കുട്ടികളും പുരുഷന്‍മാരും ഇന്ന് പുത്തന്‍ ട്രെന്‍ഡുകളുടെ പിറകെയാണ്. കൈകളില്‍ നാം അണിയുന്ന വാച്ചുകള്‍ നമ്മുടെ വ്യക്തിത്വത്തിന്റെ കൂടി അടയാളമായി മാറിയിരിക്കുന്നു.

Buy NOW: വാങ്ങാം ആകർഷകമായ വാച്ചുകൾ 70% വരെ വിലക്കിഴിവിൽ

വാച്ചുകള്‍ പലവിധം

ഏത് വാച്ച് കെട്ടണമെന്നത് വലിയ ചോദ്യമാണ്. കാരണം വിപണികള്‍ കീഴടക്കുന്ന വാച്ചുകള്‍ പല തരത്തിലുളളതാണ്. അനലോഗ്, ഡിജിറ്റല്‍, സ്മാര്‍ട്ട് എന്നിങ്ങനെ പലതരമുണ്ട്. വിവിധ ഫീച്ചറുകള്‍ക്കനുസരിച്ച് അവയുടെ ഘടനയും വിലയും മാറിക്കൊണ്ടിരിക്കുന്നു. ജി.പി.എസ് മുതല്‍ നമ്മുടെ ഹൃദയമിടിപ്പ് വരെ അളക്കാനുളള സാങ്കേതികവിദ്യ ഇന്നത്തെ വാച്ചുകളിലുണ്ട്.

ആദ്യകാലത്ത് അനലോഗ് വാച്ചുകളാണ് കൈകളിലെ സ്ഥിരസാന്നിദ്ധ്യം. സ്ട്രാപ്പുകളുടേയും ഡയലുകളുടേയും ഘടന ഓരോ ഫാഷനാണ്. ഡയലുകളുടെ വലിപ്പവും നിറവും വാച്ചുകളുടെ ആകര്‍ഷണമാണ്. ഒറ്റനോട്ടത്തില്‍ ചിലത് നമ്മളെ മാടിവിളിക്കും. 

ലെതര്‍ വാച്ചുകളായിരുന്നു ആദ്യ താരമെങ്കില്‍ പിന്നീട് സ്റ്റീല്‍, റബ്ബര്‍ സ്ട്രാപ്പുകള്‍ സജീവമായി. യുവാക്കളുടെ കമ്പം ഡിജിറ്റല്‍ വാച്ചുകളോടാണ്. സ്ത്രീകള്‍ക്ക് പ്രിയം വൈറ്റും പിങ്കും ഡയലുകളുളള വാച്ചുകളോടാണ്. സ്പോര്‍ട്സ് വാച്ചുകളാണ് പെണ്‍കുട്ടികളിലെ ട്രെന്‍ഡ്. വസ്ത്രത്തിനനുയോജൃമായ വാച്ചുകളണിയുന്നവരും ഏറെയാണ്.

സ്മാര്‍ട്ട് വാച്ചുകളുടെ വരവ് വിപണികളിലിപ്പോഴും തരംഗമാണ്. സമയമെത്രയായാലും വാച്ച് സ്മാര്‍ട്ടായാല്‍ മതിയെന്നാണ് ഇപ്പോഴത്തെ ചൊല്ല്. 

മുന്‍നിര ഇ-കൊമേഴ്‌സ് സേവനങ്ങളില്‍ നിന്ന് സ്മാര്‍ട് വാച്ചുകള്‍ ഉള്‍പ്പടെയുള്ള നിരവധി വാച്ചുകള്‍ ഇപ്പോള്‍ വാങ്ങാനാവും. അത്യാകര്‍ഷകമായ ഓഫറുകള്‍ നല്‍കുന്ന വില്‍പനമേളകള്‍ അത്യാധുനിക വാച്ചുകള്‍ സ്വന്തമാക്കാന്‍ ഉപഭോക്താക്കള്‍ക്ക് പറ്റിയ അവസരമാണ്. 

Content Highlights: watches are getting smarter amazon sale offers