amazon
പ്രണയദിനം എത്ര ക്രിഞ്ചെന്ന് പറഞ്ഞ് മുദ്ര കുത്തിയാലും പ്രണയിക്കുന്നവര്‍ക്ക് അത് നല്ല ദിവസവും പിരിഞ്ഞവര്‍ക്ക് മധുരമുള്ള നീറുന്ന വേദനകളുടെ ഓര്‍മ്മയുമായിരിക്കും. ഒരാഴ്ചയോളം നീണ്ടതാണ് വാലന്‍ഡൈന്‍സ് ഡേ ആഘോഷങ്ങള്‍ നീണ്ടു നില്‍ക്കുന്നു. അതുകൊണ്ട് തന്നെ ഓരോ ദിവസവും വിലപ്പട്ടതാണ്. ഫെബ്രുവരി ഏഴ് മുതലാണ് ആഘോഷങ്ങള്‍ തുടങ്ങുന്നത്. റോസ് ഡേ മുതല്‍ വാലന്‍ഡൈന്‍സ് ഡേ വരെ നീണ്ട് നില്‍ക്കുന്നു. ലൗ വീക്ക് ആരംഭിക്കുമ്പോള്‍ തന്നെ പ്രിയപ്പെട്ടവര്‍ക്കായി സമ്മാനങ്ങള്‍ വാങ്ങി കൂട്ടാം. ഗിഫ്റ്റ് അല്‍പ്പം റൊമാന്റിക്ക് തന്നെ ആവട്ടെ. പങ്കാളിക്ക് ഈ വര്‍ഷം മുഴുവന്‍ ഓര്‍ത്തു വെക്കാനുള്ള റൊമാന്റിക്ക് നിമിഷങ്ങള്‍ സമ്മാനങ്ങളിലൂടെ നല്‍കാം.
റോസ് ഡേ ഫെബ്രുവരി 7
വാലന്‍ഡൈസ് വീക്കിന്റെ ആദ്യത്തെ ദിവസമാണ് റോസ് ഡേ. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി റോസ് തന്നെ വാങ്ങി ഗിഫ്റ്റായി നല്‍കാം. ഇത് അളവില്ലാത്ത സ്‌നേഹത്തിന്റെ പ്രതീകമായി കണക്കാക്കാം. സമ്മാനിക്കാന്‍ വരട്ടെ നിങ്ങളെന്താണ് ഉദ്ദേശിക്കുന്നത് വിശദമാക്കുന്ന തരത്തില്‍ റോസിന് നിറങ്ങളുടെ ഒരു കോഡുണ്ട്. ചുവന്ന റോസ് പ്രണയത്‌തെയും, മഞ്ഞ റോസ് സൗഹൃദത്തയും, വെള്ള റോസ് വിവാഹ അഭ്യര്‍ത്ഥനയെയും സൂചിപ്പിക്കുന്നു. വ്യത്യസ്തമായ ആചാരങ്ങള്‍ അല്ലേ. ഇത്തരം കാര്യങ്ങള്‍ തന്നെയാമ് പ്രണയത്തെ കൂടുതല്‍ ഇന്ററസ്റ്റിങ്ങ് ആക്കുന്നത്. ഇത്തരത്തില്‍ റോസ് സമ്മാനിക്കുമ്പോള്‍ തന്നെ ഹാര്‍ട്ട് ഷെയിപ്പില്‍ ഒരു കാര്‍ഡും നല്‍കാം. ഡിസൈനര്‍ ബോക്‌സില്‍ വളരെ മനോഹരമായി തന്നെ ഇവ സമ്മാനിക്കാം.
പ്രൊപ്പോസ് ഡേ ഫെബ്രുവരി 8
ലോകത്ത് ഏതു യുദ്ധം വേണമെങ്കിലും ജയിക്കാന്‍ ആര്‍ക്കും സാധിക്കും പക്ഷേ പ്രണയം തുറന്നു പറയാന്‍ ആര്‍ക്കായാലും ഒന്ന് മുട്ട് വിറയ്ക്കും. എന്നിരുന്നാലും ഒരു ദിവസം അത് പറഞ്ഞല്ലേ പറ്റു. അതുകൊണ്ട് തന്നെ അതിനായി പ്രത്യേകം നിയോഗിക്കപ്പെട്ട പ്രോപ്പോസ് ഡേ തന്നെ തിരഞ്ഞെടുക്കാം. മനോഹരമായ മാന്ത്രികമായ ആ മൂന്ന് വാക്കുകള്‍ പറയാനായി വലിയ പ്ലാനുകള്‍ തന്നെ ചെയ്യേണ്ടി വരുന്നു. ഇത്തരത്തില്‍ പ്രിയപ്പെട്ടവരെ പ്രൊപ്പോസ് ചെയ്യാനായി മോതിരം, കാര്‍ഡ് എന്നിവ ഉപയോഗിക്കാം. ഇതിനായി മനോഹരമായ ഒരു അന്തരീക്ഷം ഒരുക്കാം. കോഫി ഷോപ്പിലോ ഒരു മൂവി ഡേറ്റിലോ തന്നെ ആവട്ടെ പ്രൊപ്പോസിങ്ങ്.
ചോക്ലേറ്റ് ഡേ ഫെബ്രുവരി 9
എല്ല നല്ല കാര്യങ്ങള്‍ വരുമ്പോള്‍ തന്നെ മധുരം നിര്‍ബന്ധമാണ് എല്ലാവര്‍ക്കും. പുതിയ ബന്ധങ്ങള്‍ക്ക് തുടക്കം കുറിക്കാനുമായി ഇവ തന്നെ ഉപയോഗിക്കാം. മധുരമുള്ള ഓര്‍മ്മകള്‍ മധുരം നല്‍കി തന്നെയാകാം. ബ്രാന്‍ഡഡ് ചോക്ലേറ്റ് കോമ്പോ പാക്കുകള്‍ തന്നെ തിരഞ്ഞെടുക്കാം. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക്ഇഷ്ടപ്പെട്ട ചോക്ലേറ്റകള്‍ നിറച്ച് തന്നെ ഒരു ബോക്‌സ് സമ്മാനിക്കാം. അതിനോടൊപ്പം തന്നെ നിങ്ങളുടെ പ്രണയം എത്രത്തോളമാണന്ന് പറഞ്ഞറിയിക്കുന്ന ലൗ നോട്ടുകളും ഈ ബോക്‌സില്‍ ഉള്‍പ്പെടുത്താം.
ടെഡി ഡേ ഫെബ്രുവരി 10
ക്യൂട്ടായ പാവകള്‍ എത്ര വളര്‍ന്നാലും ചിലര്‍ക്കൊരു ക്രേസ് ആയി നിലനില്‍ക്കാറുണ്ട്. പാവകളെ കെട്ടിപ്പിടിച്ചുറങ്ങുന്നത് പോലും ആ ക്രേസിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ പ്രിയപ്പെട്ടവര്‍ക്ക് ലൈറ്റ് നിറത്തിലുള്ള പാവക്കുട്ടിയെ സമ്മാനിക്കാം. ടെഡി ബെയര്‍ മാത്രമല്ല പാണ്ട പോലുള്ളവയും ഗിഫ്റ്റായി നല്‍കാം. ഇത്തരത്തില്‍ പാവകള്‍ വാങ്ങി നല്‍കുമ്പോള്‍ അവരുടെ ഇഷ്ടപ്പെട്ട നിറത്തില്‍ വാങ്ങാം.
പ്രോമിസ് ഡേ ഫെബ്രുരി 11
ജീവിതകാലം മുഴുവന്‍ നിന്നോടൊപ്പം ഉണ്ടാകുമെന്ന് ഒരു വാഗ്ദാനം മനസ്സറിഞ്ഞു സത്യസന്ധമായി ചെയ്യാന്‍ നിങ്ങള്‍ തയ്യാറെടുക്കുകയാണെങ്കില്‍ പ്രോമിസ് ഡേ തന്നെ ഇതിനായി തിരഞ്ഞെടുക്കാം. നിങ്ങളുടെ ജീവിതത്തില്‍ അവര്‍ക്ക് എത്രത്തോലം പ്രാധാന്യം ഉണ്ടെന്ന് പറഞ്ഞു കൊണ്ട് സമ്മാനം കൊടുത്ത് അവര്‍ക്ക് പ്രോമിസ് ചെയ്യാം. ഇതിനായി പ്രോമിസ് ഡേ കാര്‍ഡുകള്‍ പ്രിയപ്പെട്ടവര്‍ക്കായി ഒരുക്കാം. കാര്‍ഡിനുള്ളില്‍ മനസ്സു തുറന്ന് തന്നെ ഓരോ വാക്കുകളും രേഖപ്പെടുത്താം. ഇത് പ്രോമിസ് കാര്‍ഡിനെ കൂടുതല്‍ സ്‌പെഷ്യലാക്കുന്നു.
ഹഗ്ഗ് ഡേ ഫെബ്രുവരി 12
പ്രിയപ്പെട്ടവരെ സ്‌നേഹപൂര്‍വ്വം ഒന്നു കെട്ടിപ്പിടിച്ചാല്‍ കിട്ടുന്ന സമാധാനം ഒന്നു വേറെ തന്നെയാണ്. പ്രണയത്തില്‍ മാത്രമല്ല മാതാപ്പിതാക്കളുമായിട്ടുള്ള ബന്ധത്തിലും സൗഹൃദത്തിലും എല്ലാം ആലിംഗനം ഒരു പ്രധാന ഘടകമാണ്. അതുകൊണ്ട് തന്നെ സ്‌നേഹവും അഫക്ഷനും കാണിക്കുന്ന തരത്തിലുള്ള ഗിഫ്റ്റ് തന്നെ ഹഗ്ഗ് ഡേയില്‍ നല്‍കാം. ഇതിന് മികച്ച ഓപ്പ്ഷന്‍ തലയിണകള്‍ തന്നയാണ്. മികച്ച പ്രണയ ഉദ്ദരണികള്‍ പ്രിന്റ് ചെയ്ത തലയിണകള്‍ പങ്കാളിക്ക് സമ്മാനിക്കാം. വെള്ളയും ചുവപ്പും കലര്‍ന്ന കളര്‍ കോമ്പിനേഷനിലുള്ള തലയിണകളാണ് ഉത്തമം.
കിസ്സ് ഡേ ഫെബ്രുവരി 13
ഓരോ ചുംബനവും ഓരോ വികാരങ്ങളെ സൂചിപ്പിക്കുന്നു. ഉദ്ദാഹരണത്തിന് നെറുനെറ്റിയിലെ ഒരു ചുംബനത്തിലൂടെ ഒരാളെ എത്രത്തോളം നമ്മള്‍ കെയര്‍ ചെയ്യുന്നുവെന്നത് കാണിക്കും. കിസ്സ് ഡേ ഓര്‍മ്മ തക്ക താക്കാന്‍ കിസ്സ് ഡേ കാര്‍ഡുകള്‍ പര്‍ച്ചേസ് ചെയ്ത് പങ്കാളിക്ക് നല്‍കാം. കൂടാതെ ചെറിയ മീ ആന്റ് യൂ പാവകളും വാങ്ങാം.
വാലന്‍ഡൈന്‍സ് ഡേ ഫെബ്രുവരി 14
കാത്തിരുന്ന ദിവസം ഇതാണ്. ഈ ഒരു ദിവത്തിനാണ് ഒരു ആഴ്ച മുഴുവനും കാത്തിരിക്കുന്നത്. പ്രിയപ്പെട്ടവരുമായി സമയം ചിലവഴിക്കാനായി ഡിന്നര്‍ ഡേറ്റുകള്‍ പ്ലാന്‍ ചെയ്യാം. അവരെ സ്‌പെഷ്യലായി ട്രീറ്റ് ചെയ്യാനായി അവര്‍ക്ക് വേണ്ടി ചെറിയ ചെറിയ കാര്യങ്ങള്‍ ചെയ്യാം. അതിലൊന്നാണ് കപ്പിള്‍ റിങ്ങുകള്‍. പരസ്പരം മോതിരം അണിയിച്ചു കൊണ്ട് സ്‌നേഹം ഊട്ടിയുറപ്പിക്കാം.
Content Highlights: valentines day gifts purchase online amazon
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..